ഏറ്റവും പ്രചാരമുള്ള മലയാളം വിനോദ ചാനല്‍ ഏഷ്യാനെറ്റില്‍ പുതിയ സീരിയല്‍ ഡിസംബർ 5 മുതൽ, ജനപ്രിയ പരമ്പരകളുടെയും സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെയും സംപ്രേക്ഷണസമയത്തിൽ മാറ്റം .
വിവിധ സാഹചര്യത്തിൽ വളർന്ന ആറു കുട്ടികളും അവരുടെ ഉല്ലാസത്തിന്റെയും ആഘോഷത്തിന്റെയും പ്രതിസന്ധികളുടെയും, ഇവരുടെ ജീവിതത്തിന്റെ ഭാഗമായി വരുന്ന വ്യത്യസ്ത സ്വഭാവക്കാരായ കഥാപാത്രങ്ങളുടെയും കഥപറയുകയാണ് ” നമ്മൾ ” എന്ന പുതിയ പരമ്പര. ശിവദ , ഹെലൻ , നീരജ് , ജസ്റ്റിൻ , നൂറിൻ , കരിഷ്മ എന്നിവരുടെ സൗഹൃദത്തിന്റെയും കൂടി കഥയാണ് നമ്മൾ .
ദേവദാസ് വാസുദേവന്റെ തിരക്കഥയിൽ ഷിജു അരൂർ സംവിധാനം ചെയ്യുന്ന ഈ പരമ്പരയിൽ പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ മുക്ത , അരുൺ ഘോഷ് , ഇഷ , അമർനാഥ് , ഇ എ രാജേന്ദ്രൻ , അജയ് വാസുദേവ് , ലൗലി, പവിത്രൻ , സാനിയ , ദേവദത്ത് , സന , സാന്ദ്ര തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പുതുമയുടെ വസന്തം തീർത്ത് ജീവിതഗന്ധിയായ കഥാസന്നർഭങ്ങളുമായി പുതിയ പരമ്പര ” നമ്മൾ ” ഏഷ്യാനെറ്റിൽ ഡിസംബർ 5 മുതൽ , തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9 മണിക്ക് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
പ്രേക്ഷകരുടെ നിരന്തരമായ ആവിശ്യപ്രകാരം കുട്ടികുരുന്നുകളുടെ കുറുമ്പും പാട്ടുകളുമായി ” സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 ” ഡിസംബർ 3 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 7.30 മണിക്കും ജനപ്രിയപരമ്പരകളായ ” തൂവൽസ്പർശം” തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്കും ” കൂടെവിടെ ” തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 നും പാടാത്ത പൈങ്കിളി തിങ്കൾ മുതൽ വെള്ളിവരെ 10 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.
Lokah Chapter One Chandra Movie ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക -…
Lokah Chapter One Chandra 200 Cr Club ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ "…
Mirai Review തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറൈ"യുടെ ആദ്യ ദിനം പിന്നിടുമ്പോൾ…
Watch Mirage Trailer Online ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന…
ഉർവശിയും തേജാലക്ഷ്മിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കരയിൽ നടന്നു Paablo Party Movie Pooja അഭിലാഷ് പിള്ള…
Dulquer Salmaan and Tovino Thomas in Lokah ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ "…
This website uses cookies.
Read More