അമ്മ-മകൻ സ്നേഹത്തിന്റെയും പോരാട്ടത്തിന്റെയും കഥയുമായി ‘മുത്തശ്ശി’; ജൂലൈ 3 മുതൽ സീ5 മലയാളത്തിൽ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Juneഓടിടി റിലീസ്
Muthassi on Malayalam ZEE5 - Release Date is 3rd July
Muthassi on Malayalam ZEE5 – Release Date is 3rd July

ഇന്ത്യയിലെ പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5, പുതിയ മലയാളം ഒറിജിനൽ സീരീസായ ‘മുത്തശ്ശി’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.സിംഗിൾ ടേക്ക് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ‘മുത്തശ്ശി’യുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നന്ദുലാൽ എം.എസ് ആണ്.

അമിത് ചക്കാലക്കൽ, അഖില ഭാർഗവൻ, കെ പി എ സി ലീല,ഓർഹാൻ ഹൈദർ, രാജേഷ് ശർമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മുത്തശ്ശി’ ജൂലൈ 3, മുതൽ സീ5 മലയാളത്തിൽ എക്സ്ക്ലൂസീവായി പ്രദർശനത്തിനെത്തും.

കേരള-കർണാടക അതിർത്തിയോട് ചേർന്നുള്ള ഒരു തുളു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന കഥ, പുരാതന ദുഷ്ടശക്തിയുടെ ശാപത്തിൽ നിന്ന് മകനെ രക്ഷിക്കാനായി ഒരു അമ്മ നടത്തുന്ന ജീവന്മരണ പോരാട്ടമാണ് സീരീസ് ദൃശ്യവൽക്കരിക്കുന്നത്.മിത്തോളജിക്കൽ ഹൊറർ ഡ്രാമയായാണ് ഈ സീരീസ് പ്രേക്ഷകരിലേക്ക് സംവിധായകൻ അവതരിപ്പിക്കുന്നത്.താൻ ജീവനതുല്യം സ്നേഹിക്കുന്ന മകനെ സംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കുള്ള ഒരമ്മയുടെ പോരാട്ടമാണ് മുത്തശ്ശി.

കേരള-കർണാടക അതിർത്തിയിലെ സമ്പന്നമായ നാടോടിക്കഥകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ‘മുത്തശ്ശി’ ഒരുക്കിയിരിക്കുന്നത്.വെറുമൊരു ഹൊറർ എന്നതിനപ്പുറം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കഥയാണ് മുത്തശ്ശി എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

ഒരു സൂപ്പർനാച്ചുറൽ ത്രില്ലറിന്റെ എല്ലാ ഘടകങ്ങളും ഈ സീരീസിനുണ്ടെങ്കിലും, അതിന്റെ ഹൃദയം എന്നത് സങ്കൽപ്പിക്കാൻ കഴിയാത്ത സാഹചര്യങ്ങളെ നേരിടുന്ന ഒരു അമ്മയുടെ കഥയാണ്.മനസ്സിൽ നിന്ന് വിട്ടുപോകാത്ത ഒരു ഭയപ്പെടുത്തുന്ന കാഴ്ചാനുഭവം ‘മുത്തശ്ശി’ നിങ്ങൾക്ക് സമ്മാനിക്കുമെന്ന് സംവിധായകൻ നന്ദുലാൽ കൂട്ടിച്ചേർത്തു.

‘മുത്തശ്ശി’ ജൂലൈ 3, മുതൽ സീ5 മലയാളത്തിൽ സ്ട്രീമിങ് ആരംഭിക്കും.

New Malayalam Web Series
New Malayalam Web Series

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *