ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’ സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്ക്

Vala Movie

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വള സെപ്റ്റംബർ 19ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതും രസകരവുമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ ശ്രദ്ധേയമായ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ‘വള’യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം … Read more

ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ നായികയാകാൻ അവസരം

Casting Call for Heroine

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി ബോക്സോഫിസിൽ തരംഗമായി മാറിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്‌റഫിന്റെ സംവിധാനത്തിൽ പുതിയ ചിത്രം അണിയറയിൽ തയ്യാറാകുകയാണ്. ഇ ഫോർ എന്റെർറ്റൈന്മെന്റ്സാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പ്രസ്തുത ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാൻ പുതുമുഖങ്ങൾക്കാണ് അവസരം. പതിനെട്ടിനും ഇരുപത്തി മൂന്നിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് നായികാ കഥാപാത്രത്തിലേക്കുള്ള ഓഡിഷനു വേണ്ടി അപേക്ഷിക്കാം. മലബാർ മേഖലയിലുള്ളവർക്ക്‌ മുൻഗണന ലഭിക്കുന്ന കുഞ്ചാക്കോ ബോബൻ … Read more

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ സെപ്റ്റംബർ 5 മുതൽ

Kammattam on ZEE5 Malayalam

തൃശ്ശൂരിലുണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കി ZEE5 അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ ക്രൈം ത്രില്ലർ വെബ് സീരീസ് കമ്മട്ടം സെപ്റ്റംബർ 5 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം വെബ് സീരീസ് ” കമ്മട്ടം ” സെപ്റ്റംബർ 5 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു.മലയാളത്തിൽ ZEE5 അവതരിപ്പിക്കുന്ന ആദ്യ ഒറിജിനൽ വെബ് സീരീസായ ‘കമ്മട്ടം’, 23 ഫീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് … Read more

കൊച്ചിയെ ഇളക്കിമറിച്ച് ശിവകാർത്തികേയന്റെ മദ്രാസി പ്രീ റിലീസ് ഇവന്റ്

Sivakarthikeyan and Rukmini Vasanth

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ശിവകാർത്തികേയൻ ചിത്രം മദ്രാസിയുടെ കേരളാ പ്രീ ലോഞ്ച് ഇവന്റ് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളിൽ നടന്നു. നിറഞ്ഞു കവിഞ്ഞ ആരാധകർക്ക് നന്ദി പറഞ്ഞ ശിവകാർത്തികേയൻ തന്റെ ഓരോ സിനിമയും ഇറങ്ങുമ്പോൾ സ്നേഹം തരുന്ന മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ആക്ഷൻ എന്റെർറ്റൈനെർ ആയിറങ്ങുന്ന മദ്രാസി തിയേറ്ററിൽ റിപ്പീറ്റ് വാച്ച് ആയി നിങ്ങളോരോരുത്തരും കാണണമെന്ന് അഭ്യർത്ഥിച്ചു. പ്രേക്ഷകർ തിയേറ്ററിൽ പോയി സിനിമ കണ്ടു പറയുന്ന അഭിപ്രായം തന്നെയാണ് … Read more

“ലോക”യുടെ മാന്ത്രിക ലോകം സൃഷ്ടിച്ചവർ; ബംഗ്‌ളാനും ജിത്തു സെബാസ്റ്റ്യനും കയ്യടിച്ച് പ്രേക്ഷകർ

Banglan and Jithu Sebastian

ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ വൺ ചന്ദ്ര” എന്ന ഫാന്റസി ത്രില്ലർ ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുകയാണ്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ. ഇപ്പോഴിതാ, ചിത്രത്തിനായി അമ്പരപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ ഒരു മാന്ത്രിക ലോകം സൃഷ്‌ടിച്ച പ്രൊഡക്ഷൻ ഡിസൈനർ ബംഗ്‌ളാനും കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യനും കയ്യടിക്കുകയാണ് പ്രേക്ഷക സമൂഹം. പാൻ ഇന്ത്യൻ തലത്തിലാണ് ഇവർക്ക് പ്രശംസ ലഭിക്കുന്നത്. … Read more

ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി കൈകോർക്കാൻ നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’

The Paradise With Connekkt MobScene

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻ്റെ ടീം ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി കൈകോർക്കുന്നു. വളരെ വേഗത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ജൂൺ 21 നാണ് ആരംഭിച്ചത്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. … Read more

ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഫസ്റ്റ് ലുക്ക് പുറത്ത്

Kathanar Movie Release Date

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടൻ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. … Read more

ആട് 3, 2026 മാർച്ച് 19 റിലീസ് ,നിർമ്മാണം ഫ്രൈഡേ ഫിലിം ഹൗസും, കാവ്യാ ഫിലിം കമ്പനിയും

Aadu 3 Movie Poster

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ചിത്രത്തിൻ്റെ ഒരു പുത്തൻ പോസ്റ്ററും റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് പുറത്ത് വിട്ടിട്ടുണ്ട്. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ … Read more

രാവിലെ 6 മണി മുതൽ ഷോകൾ, അതും നാലാം ദിനം; ചരിത്രം കുറിച്ച് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”

Lokah Chapter 1 Chandra Morning Shows

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ചരിത്രം കുറിക്കുന്നു. ഞായറാഴ്ച രാവിലെ 6 മണി മുതൽ ആണ് ചിത്രത്തിൻ്റെ ഷോകൾ കേരളത്തിൽ ആരംഭിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിൻ്റെ ഷോകൾ റിലീസ് ചെയ്ത് നാലാം ദിവസം രാവിലെ 6 മണി മുതൽ ആരംഭിക്കുന്നത്. പ്രേക്ഷകരുടെ അഭ്യർത്ഥനയെ തുടർന്നാണ് ചിത്രം 6 മണിക്ക് പ്രദർശനം ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം … Read more

തെലുങ്കിലും ട്രെൻഡിങ്ങായി വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”; ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്നു

Kotha Lokah Chapter 1 Chandra

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര“യുടെ തെലുങ്ക് പതിപ്പിനും ഗംഭീര പ്രേക്ഷക പ്രതികരണം. “കൊത്ത ലോക” എന്ന പേരിൽ റിലീസ് ചെയ്ത തെലുങ്ക് പതിപ്പും ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ കയറി ശ്രദ്ധ നേടി. മികച്ച പ്രതികരണം ലഭിക്കുന്ന തെലുങ്ക് പതിപ്പ് ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ തെലുങ്ക് സംസ്ഥാനങ്ങളിൽ റിലീസ് ചെയ്തിരിക്കുന്നത് അവിടുത്തെ വമ്പൻ നിർമ്മാണ/വിതരണം ബാനർ ആയ സിതാര എൻ്റർടൈൻമെൻ്റ്സ് ആണ്. കേരളത്തിലും വമ്പൻ കുതിപ്പ് … Read more

അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രവുമായി സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും

Abishan Jeevinth New Movie

സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശികുമാർ, സിമ്രാൻ, ആർജെ ബാലാജി, മണികണ്ഠൻ, രഞ്ജിത് ജയകോടി, പ്രഭു റാം വ്യാസ്, ഡിഡി തുടങ്ങിയ പ്രമുഖ ചലച്ചിത്ര, വ്യവസായ പ്രമുഖർ പങ്കെടുത്ത ഒരു … Read more