ഡിജിറ്റൽ വില്ലേജ് സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സ് ആരംഭിച്ചിരിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Marchമലയാളം ഓടിടി റിലീസ്
Advertisements

മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ ‘ഡിജിറ്റൽ വില്ലേജ്’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു

Digital Village Movie Online
Digital Village Movie Online

മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള പത്താമത്തെ സിനിമ ‘ഡിജിറ്റൽ വില്ലേജ്‘ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. പ്രതിഭാശാലികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രകടനം കൊണ്ട് ഏറെ ജനശ്രദ്ധ ആകർഷിച്ച സിനിമയാണ് ‘ഡിജിറ്റൽ വില്ലേജ്’. ഫഹദ് നന്ദു, ഉത്സവ് രാജീവ് എന്നിവരാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ഡിജിറ്റൽ വില്ലേജ്

തങ്ങളുടെ ഗ്രാമത്തിൽ ഡിജിറ്റൽ സാക്ഷരത പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ഗ്രാമവാസികളെല്ലാം പരമ്പരാഗത വിശ്വാസത്തിൽ ഉറച്ച് നിൽക്കുന്നവരായതിനാൽ സുഹൃത്തുക്കൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നു.

Advertisements

സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ കാലികപ്രസക്തമായ ചിത്രമാണ് ‘ഡിജിറ്റൽ വില്ലേജ്‘. ഹൃഷികേഷ്, കെ. ഇന്ദിര, എം. സി. മോഹനൻ, സുരേഷ് ബാബു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്‌.

ManoramaMax OTT Releases
ManoramaMax OTT Releases

മലയാളം ഓടിടി റിലീസ്

ഏറെ ജനശ്രദ്ധ ആകർഷിച്ച മനോരമമാക്‌സ് മൂവി ഫെസ്റ്റിവലിലെ അവസാനത്തെ സിനിമയാണ് ‘ഡിജിറ്റൽ വില്ലേജ്’. 10 ആഴ്ച്ചകളിൽ വ്യത്യസ്തങ്ങളായ 10 സിനിമകളാണ് മനോരമമാക്‌സിൽ റിലീസ് ചെയ്‌തത്‌.

ഫെസ്റ്റിവൽ സ്പെഷ്യൽ സിനിമകൾ കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *