ഉടന്‍ പണം സീസൺ 5 ഓഡിഷൻ സ്ഥലവും തീയതിയും – മഴവിൽ മനോരമ ചാനല്‍ മലയാളം ഗെയിം ഷോ

മലയാളം ഗെയിം ഷോ ഉടന്‍ പണം സീസൺ 5 ഓഡിഷൻ വിവരങ്ങള്‍

Udanpanam Season 5 Audition Venue and Date
Udanpanam Season 5 Audition Venue and Date

മഴവിൽ മനോരമയിൽ ഉടന്‍ ആരംഭിക്കുന്ന മലയാളം ഗെയിം ഷോ ആണ് ഉടന്‍ പണം സീസൺ 5, കോഴിക്കോട്, ഏറണാകുളം , തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓഡിഷന്‍ നടത്തുന്നു. പ്രമുഖ മലയാളം വിനോദ ചാനലായ മഴവില്‍ മനോരമ ഉടന്‍ പണം ഷോയുടെ 4 സീസണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി, ചാനല്‍ അതിന്‍റെ അഞ്ചാം സീസണ്‍ ഉടന്‍ ആരംഭിക്കുന്നു. ഏറ്റവും ഒടുവില്‍ പുറത്തു വന്ന മലയാളം ടിആര്‍പ്പി റേറ്റിംഗ് പ്രകാരം മഴവില്‍ മനോരമ മൂന്നാം സ്ഥാനത്താണ്.

പ്രായഭേദമന്യേ ആർക്കും ഉടന്‍ പണം സീസൺ 5 ഓഡിഷൻസിൻ്റെ ഭാഗമാകാം. ജീവിതം മാറ്റി മറിക്കുന്ന ഒരു അനുഭവത്തിനായി ഏവരെയും ഉടൻ പണം ഓഡിഷൻസിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വായനയ്ക്ക്

  • ആൻസൻ പോൾ, മെറിൻ ഫിലിപ്പ്, സ്മിനു സിജോ, അൽത്താഫ് സലിം അഭിനയിച്ച റാഹേൽ മകൻ കോര സിനിമയുടെ ഓടിടി റിലീസ് , മനോരമമാക്സ് ആപ്ലിക്കേഷനിൽ ഉടൻ വരുന്നു.
  • മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ ജവാനും മുല്ലപ്പൂവും സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു, ശിവദ നായർ, സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ബാലാജി ശർമ്മ, ഹരിശ്രീ മാർട്ടിൻ എന്നിവര്‍ പ്രധാന അഭിനേതാക്കള്‍

ഉടന്‍പണം സീസൺ 5 ഓഡിഷൻ

മാർച്ച് 20, ബുധനാഴ്ച 09:00 AM മുതൽ

ഹോട്ടൽ ന്യൂ നളന്ദ
7Q4G+2Q2, A. G. Rd, IOB-ന് സമീപം, മാനാഞ്ചിറ, കോഴിക്കോട്, കേരളം 673001

മാർച്ച് 22, വെള്ളിയാഴ്ച 09:00 AM മുതൽ
ഹോട്ടൽ മെർമെയ്ഡ്, കണിയാമ്പുഴ റോഡ്, കൊച്ചി, കേരളം

മാർച്ച് 24, ഞായറാഴ്ച രാവിലെ 09:00 AM മുതൽ
വൈഎംസിഎ, പാളയം, തിരുവനന്തപുരം

പ്രോമോ വീഡിയോ

മലയാള ടെലിവിഷൻ സ്ക്രീനിൽ തരംഗം സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ഗെയിം ഷോ ഉടൻ പണം, അഞ്ചാമത്തെ സീസണിനായി ഒരുങ്ങുകയാണ്. ഈ പുത്തൻ സീസണിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട്, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഓഡിഷൻസ് അരങ്ങേറുന്നു. കഴിഞ്ഞ 4 സീസണുകളിൽ നിന്നായി 10 കോടിയിലധികം രൂപയാണ് ഉടൻ പണം മത്സരാർത്ഥികൾ സമ്മാനമായി നേടിയത്. പലരുടെയും ജീവിതം തന്നെ മാറ്റി മറിച്ച ഗെയിം ഷോയാണ് ഉടൻ പണം.

കൗതുകകരമായ എ. ടി. എമ്മിൻ്റെ സാന്നിധ്യവും, വ്യത്യസ്തമായ ചോദ്യോത്തര രീതിയും, ചുറുചുറുക്കുള്ള അവതരണവും പ്രോഗ്രാമിനെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. ജനങ്ങളുടെ പൾസ് മനസ്സിലാക്കികൊണ്ട്, പലപ്പോഴും ഉടൻ പണം എപ്പിസോഡുകൾ പുറം വേദികളിലും അരങ്ങേറിയിട്ടുണ്ട്. പോയ വർഷങ്ങളേക്കാളേറെ പുതുമകൾ ഈ വർഷം ഉടൻ പണത്തിൽ പ്രതീക്ഷിക്കാം. അതിനാൽ തന്നെ ഏറെ ആവേശത്തോടെയാണ് ജനങ്ങൾ ഈ ഓഡിഷൻസിനെ നോക്കി കാണുന്നത്.

Jawanum Mullappoovum Movie
Jawanum Mullappoovum Movie

Leave a Comment