ഏഷ്യാനെറ്റിലെ ഈസ്റ്റർ സ്പെഷ്യൽ പരിപാടികൾ – ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ്

ഫാലിമി, വാലട്ടി, പൂക്കാലം, ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ് – ഏഷ്യാനെറ്റ് ഈസ്റ്റർ പരിപാടികൾ

ഏഷ്യാനെറ്റ് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കാൻ തക്കവിധത്തിലുള്ള വിനോദ പരിപാടികളാണ് ഈസ്റ്ററിന് സംപ്രേക്ഷണം ചെയ്യുന്നത്. ആകർഷകമായ സിനിമകൾ മുതൽ വൈവിധ്യമാർന്ന, മനസ്സിനെ ഉണർത്തുന്ന മികവുറ്റ പരിപാടികൾ വരെ, മാർച്ച് 31-ന് പ്രേക്ഷകക്ക് മുന്നിൽ എത്തുന്നു.

Asianet Easter Shows
Asianet Easter Shows

ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ്

മെഗാ സ്റ്റേജ് ഇവൻ്റ്: “ആടുജീവിതം – ദി ഗോട്ട് ലൈഫ് മ്യൂസിക് ലോഞ്ച് ഇവൻ്റ് രാവിലെ 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു . എ ആർ റഹ്മാനും മോഹൻലാലും ലോഞ്ചിന്റെ മുഖ്യാതിഥികളായി വേദിയിലെത്തുമ്പോൾ ഈണങ്ങളും താളങ്ങളും വിസ്മയിപ്പിക്കാൻ വിജയ് യേശുദാസ്, ചിന്മയി, സുദീപ്, ജിതിൻ രാജ് എന്നിവരും എത്തുന്നു.

ഉച്ചയ്ക്ക് 1.30 ന്, നായ്ക്കളായ ടോമിയും അമലുവും തമ്മിലുള്ള പ്രണയകഥ പറയുന്ന ചലച്ചിത്രം “വാലട്ടി” യും , വൈകുന്നേരം 4 മണിക്ക് വേൾഡ് ടെലിവിഷൻ പ്രീമിയറിൽ “ഫാലിമി” എന്ന സിനിമയും പ്രേക്ഷകരുടെ സ്വീകരണമുറിയിൽ എത്തുന്നു ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനരാജ് രാഘവൻ എന്നിവർ അഭിനയിക്കുന്നു.

ഏഷ്യാനെറ്റ്‌ ഈസ്റ്റർ

“ചെമ്പനീപ്പൂവ്”, “ഗീതാഗോവിന്ദം”, “ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം“, “പത്തരമാറ്റ് ” എന്നിവയുടെ ആകർഷകമായ എപ്പിസോഡുകൾ രാത്രി 7 മണി മുതൽ 9 മണി വരെയും രാത്രി 9 മണിക്ക് മോഹൻലാൽഅവതാരകനായ, ഏറെ പ്രശംസ നേടിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 6 ഉം , രാത്രി 10.30 ന് മനുഷ്യവികാരങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും പര്യവേക്ഷണം ചെയ്യുന്ന ഒരു ആകർഷകമായ ചിത്രം “പൂക്കാലവും”സംപ്രേക്ഷണം ചെയ്യുന്നു.

വിജയരാഘവൻ, കെപിഎസി ലീല, ബേസിൽ ജോസഫ്, ജോണി ആന്റണി, ജഗദീഷ്, അന്നു ആന്റണി, അരുൺ കുര്യൻ എന്നിവർ അഭിനയിക്കുന്നു.

Leave a Comment