ഏഷ്യാനെറ്റിലെ വിഷുദിനപരിപാടികൾ – എആർ റഹ്മാനുമായുള്ള അഭിമുഖം, നേര് വേൾഡ് ടെലിവിഷൻ പ്രീമിയര്‍

ഏപ്രിൽ 14 വിഷു ദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍

Asianet Vishu Specials
Asianet Vishu Specials

ഏഷ്യാനെറ്റ് , വിഷുവിന് സിനിമകളുടെയും പ്രത്യേക പരിപാടികളുടെയും വൻനിരയുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തുന്നു. വിഷു ദിനമായ  ഏപ്രിൽ 14 ന് രാവിലെ 8:30 ന് കാണിപ്പയൂർ നാരായണൻ നമ്പുതിരി അവതരിപ്പിക്കുന്ന  “വിഷു ഫലങ്ങൾ ” സംപ്രേക്ഷണം ചെയ്യുന്നു. തുടർന്ന്, രാവിലെ 10:30 ന്, സ്റ്റാർ സിംഗേഴ്‌സും വിധികർത്താക്കളായ  കെ എസ് ചിത്രയും സിത്താരയും പങ്കെടുക്കുന്ന  “വിഷു കൈനീട്ടം” എന്ന പ്രത്യേക പരിപാടി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

ഏഷ്യാനെറ്റ്‌ വിഷു

ഇതിഹാസ സംഗീതജ്ഞൻ എ ആർ റഹ്മാനുമായുള്ള പ്രത്യേക അഭിമുഖം  ഉച്ചയ്ക്ക് 12:00 മണിക്കും  മുതിർന്ന സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയെയും സീരിയലുകളിലെ ജനപ്രിയ കലാകാരന്മാരെയും ഒരുമിക്കുന്ന  “വിഷു താരമേളം” 12.30 നും സംപ്രേക്ഷണം ചെയ്യുന്നു.

A R Rahman Interview on Asianet
A R Rahman Interview on Asianet

പ്രീമിയര്‍ സിനിമകള്‍

മമ്മൂട്ടി, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, റോണി ഡേവിഡ് എന്നിവർ അഭിനയിച്ച സൂപ്പർഹിറ്റ് ത്രില്ലർ ചിത്രമായ “കണ്ണൂർ സ്ക്വാഡ്” ഉച്ചയ്ക്ക് 2:00 നും , തുടർന്ന് 5:30 ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രം നേര് പ്രേക്ഷകരുടെ സ്വീകരണമുറികളിൽ എത്തുന്നു. മോഹൻലാൽ, അനശ്വര രാജൻ, സിദ്ദിഖ്, പ്രിയാമണി, ജഗദീഷ് എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയാണ് നേരിൽ ഉള്ളത് .

എന്നാൽ ആഘോഷം അവിടെ അവസാനിക്കുന്നില്ല! വിഷു ആഘോഷങ്ങൾക്ക് ആവേശവും നാടകീയതയും പകർന്ന് രാത്രി 9:00 മണിക്ക് ബിഗ് ബോസിന്റെ  പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

Asianet Vishu Premier Movie
Neru – Asianet Vishu Premier Movie

Leave a Comment