ജവാനും മുല്ലപ്പൂവും സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സ് ഓടിടിയില്‍ ആരംഭിച്ചിരിക്കുന്നു

മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ ‘ജവാനും മുല്ലപ്പൂവും’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു

Jawanum Mullappoovum Movie
Jawanum Mullappoovum Movie

മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള ഒമ്പതാമത്തെ സിനിമ ‘ജവാനും മുല്ലപ്പൂവും‘ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. പേര് പോലെ തന്നെ വ്യത്യസ്തമായ പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന കോമഡി – ഫാമിലി ചിത്രമാണ് ‘ജവാനും മുല്ലപ്പൂവും’. ശിവദ നായർ, സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ബാലാജി ശർമ്മ, ഹരിശ്രീ മാർട്ടിൻ, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. സുരേഷ് കൃഷ്ണൻ്റെ തിരക്കഥയിൽ രഘു മേനോൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്

  • മലയാളത്തിലെ ഏറ്റവും പുതിയ ഒടിടി റിലീസ്, ആൻസൻ പോൾ, മെറിൻ ഫിലിപ്പ്, സ്മിനു സിജോ, അൽത്താഫ് സലിം അഭിനയിച്ച റാഹേൽ മകൻ കോര ഓടിടി റിലീസ് , മനോരമമാക്സ് ആപ്ലിക്കേഷനിൽ ഉടൻ വരുന്നു.
  • ഉടന്‍ പണം സീസൺ 5 ഓഡിഷൻ സ്ഥലവും തീയതിയും, മഴവിൽ മനോരമയിൽ ഉടന്‍ ആരംഭിക്കുന്ന മലയാളം ഗെയിം ഷോ, കോഴിക്കോട്, ഏറണാകുളം , തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓഡിഷന്‍

 

Jawanum Mullappovum OTT
Jawanum Mullappovum OTT

മലയാളം ഓടിടി റിലീസ്

മുല്ലപ്പൂവിനോട് നീരസമുള്ള ഒരു റിട്ടയേർഡ് ജവാൻ വിവാഹിതനാകുന്നു. തുടർന്ന് രസകരമായ നിരവധി സംഭവവികാസങ്ങൾ അയാളുടെ ജീവിതത്തിൽ അരങ്ങേറുന്നു. നർമ്മത്തിലൂടെ നീങ്ങുന്ന കഥാ മുഹൂർത്തങ്ങൾക്കിടയിൽ ടെക്നോളജിയുടെ കടന്ന് വരവും, അവ മനുഷ്യരിൽ സൃഷ്ടിക്കുന്ന സ്വാധീനവുമെല്ലാം വിഷയമായി വരുന്നു. കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന ഫീൽ ഗുഡ് സിനിമയാണ് ‘ജവാനും  മുല്ലപ്പൂവും’.

Rahel Makan Kora OTT Release Date
Rahel Makan Kora OTT Release Date

‘ജവാനും മുല്ലപ്പൂവും’ കൂടാതെ 10 ആഴ്ച്ചകളിൽ 10 സിനിമകളാണ് മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായി റിലീസ് ചെയ്യുന്നത്. കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്സ് ഒറിജിനൽസും, മനോരമമാക്സിലൂടെ ആസ്വദിക്കാം. ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment