പ്രേമലു ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍, ഏപ്രിൽ 12 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

ഏപ്രിൽ 12 മുതൽ പ്രേമലു ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു

Premalu on Hotstar OTT Date
Premalu on Hotstar OTT Date

തെന്നിന്ത്യയാകെ വൻ വിജയമായ ‘പ്രേമലു‘ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഏപ്രിൽ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നസ്ലിൻ, മമിതാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷും കിരൺ ജോസിയും ചേർന്നാണ്.

മലയാളം ഓടിടി റിലീസ്

എഞ്ചിനീയറിംഗ് ബിരുദധാരിയായ സച്ചിൻ തൻ്റെ കരിയറിനായി യുകെയിലേക്ക് പോകാനുള്ള മുന്നോടിയായി ഹൈദരാബാദിൽ എത്തിപ്പെടുന്നതും തുടർന്ന് ഐടി ജീവനക്കാരിയായ റീനുവുമായി സുഹൃത്താകുന്നതും അത് പ്രണയത്തിലേക്ക് വഴി തെളിക്കുന്നതുമാണ് കഥയുടെ ഇതിവൃത്തം.

Premalu Streaming Date
Malayalam OTT Release This Week

പുതിയ ഓടിടി റിലീസുകള്‍

നസ്ലിനും മമിതയും ആദ്യമായി പ്രണയജോഡികളായി എത്തുന്ന ചിത്രമാണിത്. അജ്മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ശ്യാം മോഹൻ, സംഗീത് പ്രതാപ്, അഖില ഭാർഗവൻ, അൽത്താഫ് സലീം എന്നീ താരനിരയോടൊപ്പം മാത്യു തോമസ്, ശ്യാം പുഷ്ക്കരൻ എന്നിവർ അതിഥി വേഷത്തിൽ എത്തിയതും ചിത്രത്തെ ശ്രദ്ധേയമാക്കി.

രസകരമായ ഈ റൊമാന്റിക് കോമഡി ചിത്രം ഏപ്രിൽ 12 മുതൽ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ കാണാം.

Leave a Comment