കുടുംബശ്രീ ശാരദ – ഏപ്രിൽ 11 മുതൽ എല്ലാ ദിവസവും രാത്രി 7 മണിക്ക് സീ കേരളം ചാനലിൽ

സീ കേരളം സീരിയല്‍ കുടുംബശ്രീ ശാരദ

സീ കേരളം സീരിയല്‍ കുടുംബശ്രീ ശാരദ
Kudumbashree Sharada Launch

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. വിനോദത്തിന്റെ വേറിട്ട വഴികൾ തെളിച്ച് മുന്നേറുന്ന ഈ ജൈത്ര യാത്രയിൽ ഏറ്റവും പുതിയ പരമ്പര “കുടുംബശ്രീ ശാരദ

“യുടെ വ്യത്യസ്തമാർന്ന പ്രോമോ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ചാനൽ ഇപ്പോൾ. മലയാളം മിനിസ്ക്രീൻ ചരിത്രത്തിൽ ഒട്ടേറെ ഹിറ്റ് സീരിയലുകൾ സമ്മാനിച്ച ഡോ.എസ് ജനാർദ്ദനന്റെ സംവിധായകമികവിൽ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത് ഒരു കൂട്ടം കഴിവുറ്റ കലാകാരന്മാരുടെ ഉജ്ജ്വല പ്രകടനമാകുമെന്നതുറപ്പാണ്.

കഥ

ശക്തമായ സ്ത്രീപക്ഷ കഥ പറയുന്ന കുടുംബശ്രീ ശാരദയിൽ പേര് സൂചിപ്പിക്കുന്നത് പോലെ , ശാരദ എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റി കഥ പറയുന്നുവെങ്കിലും സമാന്തരമായി പ്രണയവും പകയും അതിജീവനവുമൊക്കെയായി പതിവു സീരിയൽ ശൈലികളെ പാടെ മറന്നൊരു രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഹിറ്റ് നായിക ശ്രീലക്ഷ്മിയാണ് ശാരദ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും അഭിനയമികവിനാൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ്. ശാരദയും അവരുടെ മൂന്ന് പെൺ മക്കളായ ശാരികയും, ശാലിനിയും, ശ്യാമയും പെണ്കരുത്തിന്റെ പര്യായമാകുമ്പോൾ ആൺ മേൽക്കോയ്മയ്ക്ക് നേരെ വിരൽ ചൂണ്ടുന്ന, “സ്ത്രീ ശാക്തീകരണം” എന്ന ആശയത്തെ പൂർണ്ണമായും പിന്തുണക്കുന്നുവെന്നു സീ കേരളം ചാനൽ വീണ്ടും ഊട്ടിയുറപ്പിക്കുന്നു.

Zee5 App Streaming Kudumbasree Sharada
Zee5 App Streaming Kudumbasree Sharada

അഭിനേതാക്കള്‍

കഥാപാത്രം അഭിനേതാവ്
ഇമേജ്
ശാരദ ശ്രീലക്ഷ്മി Sreelakshmi as Sharada
മെര്‍ഷിന നീനു ശാലിനി Mersheena Neenu as Shalini
ദേവിക ശാരിക

Devika as Sharika
ശാരിക – ദേവിക
ശ്രീലക്ഷ്മി ശ്യാമ

Sreelakshmi as Shyama
ശ്യാമ – ശ്രീലക്ഷ്മി
പ്രബിൻ പ്രബിൻ Prabhin as Vishnu

പ്രതിസദ്ധികളിൽ തളരാതെ വെല്ലുവിളികളെ മികച്ച അവസരങ്ങളാക്കി മാറ്റി ജീവിതത്തെ തന്നെ പോരാട്ട വീര്യത്തോടെ കാണുന്ന ശാരദയും കുടുംബവും “കുടുംബശ്രീ” എന്ന ഹോട്ടൽ നടത്തിയാണ് തങ്ങളുടെ ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്തുന്നത്. ഭർത്താവ് ഉപേക്ഷിച്ച ശാരദ എന്ന സ്ത്രീ ഒരു കുറവും തന്റെ കുട്ടികൾക്ക് വരാതെയാണ് വളർത്തിയതെന്നും ഈയിടെ ഇറങ്ങിയ പ്രോമോ വീഡിയോയിൽ വിശദീകരിക്കുന്നു. സീരിയലിലെ നായിക ശാലിനിയായി എത്തുന്നത് സീ കേരളത്തിലെ “സത്യ എന്ന പെൺകുട്ടി” യിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മെർഷീന നീനുവാണ്.

ഈയിടെ അവസാനിച്ച സീ കേരളം ചാനലിലെ ഹിറ്റ് സീരിയൽ ചെമ്പരത്തിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭിൻ ആണ് നായകനായി പരമ്പരയിൽ എത്തുന്നത്. അമ്മയുടെയും മക്കളുടെയും ഊഷ്മളമായ സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും കരുത്തുറ്റ കഥ സീരിയല്‍ കുടുംബശ്രീ ശാരദ , ഏപ്രിൽ 11 മുതൽ എല്ലാ ദിവസവും രാത്രി 7 മണിക്ക് സീ കേരളം ചാനലിൽ കാണാം.

സീ മലയാളം ചാനല്‍ ലോഗോ
സീ മലയാളം ചാനല്‍

Leave a Comment