നേര് , വിഷുദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പ്രീമിയര്‍ ചലച്ചിത്രം

സൂപ്പർഹിറ്റ് ചിത്രം നേര് വേൾഡ് ടെലിവിഷൻ പ്രീമിയർ വിഷു ദിനത്തിൽ ഏഷ്യാനെറ്റിൽ

Asianet Vishu Premier Movie
Neru – Asianet Vishu Premier Movie

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർഹിറ്റ് മലയാളചലച്ചിത്രം നേര് ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ വിഷു ദിനമായ 2024 ഏപ്രിൽ 14 ന് വൈകുന്നേരം 5:30 ന് സംപ്രേക്ഷണം ചെയ്യുന്നു. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫും ഇതിഹാസ നടൻ മോഹൻലാലും ചേർന്നൊരുക്കുന്ന മറ്റൊരു മാജിക്കാണ് ” നേര് “.

വിഷു സിനിമകള്‍

സാറ എന്ന അന്ധയായ സ്‌ക്ലപ്ചർ ആർട്ടിസ്റ്റിന്റെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഒരു വലിയ പ്രതിസന്ധിയും തുടർന്ന് നീതി തേടിയുള്ള ആ പെൺകുട്ടിയുടെ പോരാട്ടത്തിന്റെ വഴികളുമാണ് നേരിന്റെ പ്രമേയം.

ഓരോ നിമിഷവും പ്രേക്ഷകനെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള രീതി “നേരി” ന്റെ പ്രത്യേകതയാണ്. അനശ്വര രാജൻ സാറയായും മോഹൻലാൽ വിജയമോഹനനായും എത്തുന്ന ഈ ഇമോഷനൽ കോർട്ട് റൂം ഡ്രാമ പ്രേക്ഷകക്ക് നല്ലൊരു അനുഭവം സമ്മാനിക്കും.

ഏഷ്യാനെറ്റ്‌ വിഷു

സാറയായി അനശ്വര രാജൻ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്, മോഹൻലാൽ തന്റെ ട്രേഡ് മാർക്ക് മിഴിവോടെ അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, ശ്രീധന്യ, ഗണേഷ് കുമാർ, ശങ്കർ ഇന്ദുചൂഡൻ, അദിതി രവി, നന്ദു, രശ്മി അനിൽ, ഹരികൃഷ്ണൻ, കൃഷ്ണ പ്രഭ, ദിനേശ് പ്രഭാകർ, പൂജപ്പുര രാധാകൃഷ്ണൻ എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

Leave a Comment