ഫാലിമി, ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഈസ്റ്റര്‍ പ്രീമിയര്‍ ചലച്ചിത്രം, മാർച്ച് 31 വൈകുന്നേരം 4 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Marchഏഷ്യാനെറ്റ്‌
Advertisements

ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

Falimy Movie Premier on Asianet
Easter Premier Movie On Asianet – Sunday, March 31st at 4:00 PM

കുടുംബ സദസ്സുകൾക്ക് ചിരിയുടെ വിരുന്നുമായി “ഫാലിമി“, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു വാരണാസിയിൽ പോകണമെന്ന മുത്തശ്ശന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി തീർത്ഥാടനത്തിന് പുറപ്പെടുന്ന ഒരു കുടുംബം ആ യാത്രയിലുടനീളം നേരിടുന്ന അനവധി വെല്ലുവിളികളും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളുമാണ് ഫാലിമിയിലൂടെ പ്രേക്ഷകരിലെത്തുന്നത്.

ഏഷ്യാനെറ്റ്‌ ഈസ്റ്റര്‍

നിതീഷ് സഹദേവന്റെ സംവിധാനത്തിൽ, ബേസിൽ ജോസെഫ് നായകനായും ജഗദിഷ്, മഞ്ജു പിള്ള, മീനരാജ് രാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളുമായെത്തുന്ന “ഫാലിമി” തീർച്ചയായും എല്ലാത്തരം പ്രേക്ഷർക്കും ഉൾക്കൊള്ളാനാവുന്ന ഒരു കുടുംബ ചിത്രമാണ്.

Advertisements

ഓരോ കഥയും വളരെ സൂക്ഷ്മമായും ഹൃദയസ്പർശിയായും തന്റെ സിനിമകളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന സംവിധായകൻ നിതീഷ് സഹദേവിന്, കുടുംബബന്ധങ്ങളുടെ ശക്തിയും ഐക്യത്തിന്റെ പ്രാധാന്യവുമെല്ലാം ഉൾകൊള്ളുന്ന “ഫാലിമി” എന്ന തന്റെ പുതിയ ചിത്രത്തിലൂടെയും അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

മലയാളം ടെലിവിഷന്‍ പ്രീമിയര്‍

മലയാള ചലച്ചിത്രം ഫാലിമിയുടെ വേള്‍ഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ മാർച്ച് 31 ഞായര്‍, ഈസ്റ്റർ ദിനത്തിൽ വൈകുന്നേരം 4 മണിക്ക് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *