എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


പൂക്കാലം വരവായ് സീരിയല്‍ ജൂണ്‍ 24ന് രാത്രി 9ന് സീ കേരളം സംപ്രേഷണം ചെയ്യും

Serial Pookkalam Varavayi

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ പൂക്കാലം വരവായ് കൊച്ചി: പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ സീ കേരളം ഒരുക്കുന്ന സീരിയല്‍ പൂക്കാലം വരവായ് ഉടന്‍ ആരംഭിക്കുന്നു. മൃദുല വിജയ്, അരുണ്‍ ജി. രാഘവന്‍ എന്നിവര്‍ ജോഡികളാകുന്ന സീരിയല്‍ ജൂണ്‍ 24ന് രാത്രി 9ന് സം പ്രേഷണം ചെയ്യും. ഭാര്യ സീരിയലിന് ശേഷം ഇരുവരും ഒന്നിക്കുന്ന അടുത്ത പരമ്പരയാണ് പൂക്കാലം വരവായി. വ്യത്യസ്ത ജീവിത പശ്ചാത്തലത്തില്‍ നിന്നുള്ള രണ്ടു പേരുടെ പ്രണയ കഥയാണ് സീരിയലിന്‍റെ അടിസ്ഥാനം. കുടുംബത്തെ സംരക്ഷിക്കുവാന്‍ അമ്മയെ സഹായിക്കുന്ന … Read more

സുമംഗലീ ഭവഃ സീ കേരളം സീരിയല്‍ ഉടന്‍ പ്രേക്ഷകരിലേക്ക്

Zee Keralam Serial Sumangali Bhava

മലയാളം ടെലിവിഷന്‍ സീരിയല്‍ – സുമംഗലീ ഭവഃ കൊച്ചി: തീവ്രമായ പ്രണയത്തിന്‍റെ ആരും കാണാത്ത ഒരു വശവുമായി സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര സുമംഗലീ ഭവഃ ഉടന്‍ പ്രേക്ഷകരിലേക്ക്. ജൂലൈ ഒന്ന് മുതല്‍ 9.30ന് സംപ്രേഷണം ചെയ്യുന്ന സീരിയലില്‍ റിച്ചാര്‍ഡ് എന്‍. ജെ യും ദര്‍ശനയും പ്രധാന വേഷത്തില്‍ എത്തും. പ്രമുഖ മലയാള സിനിമാ താരം സ്ഫടികം ജോര്‍ജും സീരിയലില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഉത്തമ പുരുഷനായ ഒരു ഭര്‍ത്താവിനെ സ്വപ്നം കാണുന്ന നിഷ്കളങ്കയായ … Read more

സിന്ദൂരം (കുംകും ഭാഗ്യ മലയാളം) സീരിയല്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

ഹിന്ദി സീരിയലുകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തത് – സിന്ദൂരം ഹിന്ദി പരമ്പരകളില്‍ മികച്ച റേറ്റിംഗ് നേടിയ കുംകും ഭാഗ്യയുടെ മലയാളം മൊഴിമാറ്റം സീ കേരളം ചാനല്‍ ആരംഭിക്കുന്നു. നെറുകയിലെ സിന്ദൂരം പോലെ പവിത്രമായ ഒരു സീരിയൽ. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു നിങ്ങളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ എന്ന തലക്കെട്ടോടു കൂടിയാണ് ഇതിന്റെ പ്രോമോ ചാനല്‍ അവതരിപ്പിച്ചിരിക്കുന്നത്. ശ്രിതി ജാ , ഷാബിര്‍ അലുവാലിയ, സുപ്രിയ ശുക്ല, വിന്‍ റാണാ എന്നിവരാണ്‌ പ്രധാന വേഷങ്ങളില്‍ എത്തുന്നത്‌. സര്‍ള … Read more

ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2019 വിജയികള്‍ – മോഹൻലാൽ, മഞ്ജു വാരിയർ

ഏപ്രിൽ 6 , 7 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2019 സംപ്രേഷണം കഴിഞ്ഞ വർഷത്തെ മലയാള സിനിമയെ അനുമോദിക്കാൻ ഒരുക്കിയ ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് കളമശ്ശേരി ഫാക്ട് ഗ്രൗണ്ടിൽ മാർച്ച് 20ന് അരങ്ങേറി.കഴിഞ്ഞ വർഷത്തെ പ്രകടനങ്ങൾക്ക് മോഹൻലാൽ മികച്ച നടനായും, മഞ്ജു വാരിയർ മികച്ച നടിയായും, ടോവിനോ തോമസ് പെർഫോർമർ ഓഫ് ദി ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ ജനപ്രിയ നടനായി പൃഥ്വിരാജ്, ജനപ്രിയ നടിയായി ഐശ്വര്യ ലക്ഷ്‌മി, … Read more

ബാലവീർ മലയാളം പരമ്പര കൊച്ചു ടിവിയിൽ എല്ലാ ദിവസവും 4 മണിക്ക്

Balaveer Malayalam

കൊച്ചു ടിവി പരിപാടികള്‍ – ബാലവീർ സബ് ടിവി സംപ്രക്ഷേപണം ചെയ്യുന്ന കുട്ടികളുടെ ഫാന്റസി ടെലിവിഷൻ പരമ്പരയാണ് ബാൽ വീർ. ഇതിന്റെ ആദ്യ സീസണ്‍ 1111 എപ്പിസോഡുകളോട് കൂടി അവസാനിച്ചു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റം നടത്തിയ ബാല്‍ വീര്‍ മലയാളത്തില്‍ കൊച്ചു ടിവി അവതരിപ്പിക്കുന്നു. തിന്മയോട്‌ പോരാടുന്ന അത്ഭുത ബാലന്‍റെ കഥ പറയുന്ന കുട്ടികളുടെ പരമ്പര കൊച്ചു ടിവി പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഇതിന്‍റെ രണ്ടാം സീസൺ ബാൽ‌വീർ റിട്ടേൺസ് സെപ്റ്റംബർ 10 … Read more

ഏഷ്യാനെറ്റ്‌ മൂവിസ് ചാനല്‍ സിനിമകള്‍, മറ്റു പരിപാടികള്‍ സംപ്രേക്ഷണ സമയം – ഷെഡ്യൂള്‍

Asianet Movies Channel Listing

മുഴുവന്‍ സമയ സിനിമാ ചാനല്‍ – ഏഷ്യാനെറ്റ്‌ മൂവിസ് ഷെഡ്യൂള്‍ ഏഷ്യാനെറ്റ്‌ കുടുംബത്തില്‍ നിന്നും ആരംഭിച്ച മുഴുവന്‍ സമയ മൂവി ചാനല്‍ ദിവസവും 8 പഴയതും പുതിയതുമായ സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നു. ഫ്രീ ടു എയര്‍ മോഡില്‍ സംപ്രേക്ഷണം ആരംഭിച്ച ചാനല്‍ പിന്നീട് പേ മോഡിലേക്ക് മാറി. നിലവില്‍ ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം മൂവി ചാനലാണിത്. ഐഎസ്എല്‍ മത്സരങ്ങള്‍ ലൈവായി കാണിച്ചതിന് മികച്ച റ്റിആര്‍പ്പി … Read more

ബഡായ് ബംഗ്ലാവ് സീസൺ 2 ഏഷ്യാനെറ്റിൽ – എല്ലാ ഞായറാഴ്‍കളിലും രാത്രി 9 മണിക്ക്

Badai Bungalow Season 2

ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ് – ബഡായ് ബംഗ്ലാവ് സീസൺ 2 ചിരിപ്പിച്ചും ചിന്തിപ്പിച്ചും താരവിശേഷങ്ങൾ പങ്കുവച്ചും പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ ” ബഡായ് ബംഗ്ലാവ് ” ന്റെ രണ്ടാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങൾ അവരുടെ പുതിയ സിനിമയെ കുറിച്ചും അവരുടെ മറ്റു വിശേഷങ്ങളും പങ്കുവയ്യ്ക്കുന്ന ഈ പരിപാടി സമകാലീക വിഷയങ്ങളെ ആക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഒട്ടേറെ പുതുമകളും പുതിയ കഥാപാത്രങ്ങളും പുതിയ വാടകക്കാരുമായി ചലച്ചിത്ര താരം മുകേഷിന്റെ … Read more

കൊച്ചു ടിവി പരിപാടികളുടെ സമയക്രമം – മുഴുവന്‍ സമയ മലയാളം കാര്‍ട്ടൂണ്‍ ചാനല്‍

കുട്ടികളുടെ ടെലിവിഷന്‍ കാഴ്ചകള്‍ – കൊച്ചു ടിവി ഷെഡ്യൂള്‍ 06:05 A.M – ബാലവീർ 07:00 A.M – മാർസുപിലാമി 08:00 A.M – ജന്മദിനാശംസകൾ 08:05 A.M – ബാലവീർ 12:00 P.M – ഗാർഫീൽഡ് ഷോ 12:30 P.M – ബാർബി ഡ്രീംടോപിയ 01:00 P.M – ഹാപ്പി കിഡ് 02:00 P.M – മാർസുപിലാമി 04:00 P.M – ജന്മദിനാശംസകൾ 04:05 P.M – ഗാർഫീൽഡ് ഷോ 04:30 P.M – അനിമാലിയ … Read more

കൊച്ചു ടിവി ബര്‍ത്ത് ഡേ – നിങ്ങളുടെ കുട്ടികളുടെ ഫോട്ടോയും മറ്റ് വിശദാംശങ്ങളും അയയ്ക്കുക

ജന്മദിനാശംസകൾ പരിപാടിയിലേക്ക് നിങ്ങളുടെ കുട്ടിയുടെ ഫോട്ടോയും വിലാസവും മറ്റ് വിശദാംശങ്ങളും അയക്കുക – കൊച്ചു ടിവി ബര്‍ത്ത് ഡേ ദയവായി ശ്രദ്ധിക്കുക – കൊച്ചു ടിവിയിലൂടെ കുട്ടികള്‍ക്ക് ജന്മദിന ആശംസകൾ സമർപ്പിക്കുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ചാണ് ഞങ്ങൾ ചർച്ച ചെയ്യുന്നത്. ഇതിനായി നിങ്ങൾ സൺ നെറ്റ്‌വർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പിന്തുടരേണ്ടതുണ്ട്, ഇവിടെ കമന്റ് ചെയ്യുന്നത് ആ പരിപാടിയിലേക്കു ഇടം ലഭിക്കുന്നതിനുള്ള അവസരമാവില്ല. ജന്മദിനാശംസകൾ അയക്കാന്‍ ഈ ലിങ്ക് തുറക്കുക – http://www.sunnetwork.in/birthday/kochu/birthday.aspx കൊച്ചു ജന്മദിനം പരിപാടി നിങ്ങളുടെ കുട്ടികൾക്ക് ആശംസകൾ … Read more

ശബരിമല സ്വാമി അയ്യപ്പൻ മലയാളം സീരിയല്‍ ഏഷ്യാനെറ്റില്‍

ഓണ്‍ലൈന്‍ വീഡിയോകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ് – ശബരിമല സ്വാമി അയ്യപ്പൻ കലിയുഗവരദായകനായ സ്വാമി അയ്യപ്പന്റെ അവതാരകഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരമ്പര ” ശബരിമല സ്വാമി അയ്യപ്പൻ ” ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. ഗ്രാഫിക്സിന്റെയും അനിമേഷന്റെയും നൂതന സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി വിസ്മയിപ്പിക്കുന്ന രീതിയിലാണ് കാലികപ്രസക്തിയുള്ള ഈ പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അയ്യപ്പന്റെ ജനനവും പന്തളം കൊട്ടാരത്തിലെ ജീവിതവും അവതാര ഉദ്ദേശമായ മഹിഷിവധവും ശബരിമല ക്ഷേത്രത്തിന്റെ ഉത്പത്തിയും , സ്വാമി അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മറ്റ് … Read more

ഒന്നാണ് നമ്മള്‍ – ഏഷ്യാനെറ്റും അമ്മയും ഒന്നിച്ച മെഗാസ്റ്റേജ് ഷോ

ഒന്നാണ് നമ്മള്‍ മലയാളത്തിലെ നംപർ 1 വിനോദ ചാനലായ ഏഷ്യാനെറ്റ് 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിൽ, മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷനുമായി (അമ്മ) ചേ‍‍‍ർന്ന് കേരളത്തിലെ പ്രളയബാധിതർക്ക് സഹായം എത്തിക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ “ഒന്നാണ് നമ്മള്‍” അബുദാബിയിലെ ആംസ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ് ഗ്രൌണ്ടിൽ അരങ്ങേറി. മമ്മൂട്ടി, മോഹൻലാൽ, മുകേഷ്, ജയറാം, ഇന്നസെൻറ്, ജഗദീഷ്, സിദ്ദിഖ്, മഞ്ചുവാര്യർ, ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്, ബിജു മേനോൻ തുടങ്ങിയ മലയാള സിനിമയിലെ തലമുതിർന്ന താരങ്ങള്‍ക്കൊപ്പം … Read more