ഒന്നാണ് നമ്മള്‍ – ഏഷ്യാനെറ്റും അമ്മയും ഒന്നിച്ച മെഗാസ്റ്റേജ് ഷോ

ഒന്നാണ് നമ്മള്‍

ഒന്നാണ് നമ്മള്‍
മലയാളം സ്റ്റേജ് ഷോ

മലയാളത്തിലെ നംപർ 1 വിനോദ ചാനലായ ഏഷ്യാനെറ്റ്

25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിൽ, മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷനുമായി (അമ്മ) ചേ‍‍‍ർന്ന് കേരളത്തിലെ പ്രളയബാധിതർക്ക് സഹായം എത്തിക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ “ഒന്നാണ് നമ്മള്‍” അബുദാബിയിലെ ആംസ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ് ഗ്രൌണ്ടിൽ അരങ്ങേറി.

മമ്മൂട്ടി, മോഹൻലാൽ, മുകേഷ്, ജയറാം, ഇന്നസെൻറ്, ജഗദീഷ്, സിദ്ദിഖ്, മഞ്ചുവാര്യർ, ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്, ബിജു മേനോൻ തുടങ്ങിയ മലയാള സിനിമയിലെ തലമുതിർന്ന താരങ്ങള്‍ക്കൊപ്പം യുവനിരയിലെ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിവിൻപോളി, ദുൽക്കർ സൽമാൻ, അജു വർഗ്ഗീസ്, പ്രയാഗ, രമേഷ് പിഷാരടി, ധർമ്മജൻ, ഷംനകാസിം തുടങ്ങി എണ്‍പതോളം താരങ്ങൾ നൃത്ത-ഹാസ്യ-സംഗീതത്തിൻറെ വിസ്മയലോകം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു.

ഏഷാനെറ്റ് എം.ഡി. കെ.മാധവൻ അഭിസംബോധന ചെയ്ത ഈ മെഗാസ്റ്റേജ്ഷോയിൽ മാതൃസംസ്ഥാനത്തിൻറെ പുനർ നിർ‍മ്മിതിക്കായി മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യക്തിത്വങ്ങളായ എം.എ. യൂസഫ് അലി, ഡോ. രവി പിള്ള, പി.എ. മുഹമ്മദ് അലി, സണ്ണി വ‍‍ർക്കി, ഡോ. കെ.ജെ.റോയ്, കെ.മുരളീധരൻ എന്നിവരും കൈകോർത്തു. കൂടാതെ ഹിസ് ഹൈനസ് ഷേക്ക് മുഹമ്മദ് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ വേദിയില്‍ ആദരിച്ചു.

പ്രമുഖ സംവിധായകൻ ടി.കെ.രാജീവ് കുമാറിൻറെ നേതൃത്വത്തിൽ അരങ്ങേറിയ ഷോ പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി അഞ്ച് സെഗ്മെൻറുകളായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. മെഗാസ്റ്റേജ്ഷോ “ഒന്നാണ് നമ്മള്‍” ഏഷ്യാനെറ്റിൽ ഡിസംബർ 29, 30 തീയതികളിൽ സംപ്രേക്ഷണം ചെയ്യുന്നു.

telecast time of bigg boss malayalam season 2
ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 സംപ്രേക്ഷണ സമയം

Leave a Comment