സിന്ദൂരം (കുംകും ഭാഗ്യ മലയാളം) സീരിയല്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

ഹിന്ദി സീരിയലുകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തത് – സിന്ദൂരം

ഹിന്ദി പരമ്പരകളില്‍ മികച്ച റേറ്റിംഗ് നേടിയ കുംകും ഭാഗ്യയുടെ മലയാളം മൊഴിമാറ്റം സീ കേരളം ചാനല്‍ ആരംഭിക്കുന്നു. നെറുകയിലെ സിന്ദൂരം പോലെ പവിത്രമായ ഒരു സീരിയൽ. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു നിങ്ങളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ എന്ന തലക്കെട്ടോടു കൂടിയാണ് ഇതിന്റെ പ്രോമോ ചാനല്‍ അവതരിപ്പിച്ചിരിക്കുന്നത്. ശ്രിതി ജാ , ഷാബിര്‍ അലുവാലിയ, സുപ്രിയ ശുക്ല, വിന്‍ റാണാ എന്നിവരാണ്‌ പ്രധാന വേഷങ്ങളില്‍ എത്തുന്നത്‌. സര്‍ള അറോറ

കുംകം ഭാഗ്യ എന്ന പേരിൽ ഒരു വിവാഹ ഹാൾ നടത്തുന്ന പഞ്ചാബിയായ അമ്മ സര്‍ള അറോറ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുനത്. തന്റെ പെൺമക്കളായ പ്രജ്ഞയെയും ബൾബൂളിനെയും സന്തോഷത്തോടെ വിവാഹം കഴിയക്കണമെന്നു അവരാഗ്രഹികുന്നു . പ്രഗ്യാ ഒരു കോളേജിൽ പഠിപ്പിക്കുമ്പോൾ ബൾബുൾ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. സഹോദരിമാർ അമ്മയുടെ ആഗ്രഹത്തിനുസരിച്ചു ജീവിക്കുമോ ?.

സിന്ദൂരം സീരിയല്‍
കും കും ഭാഗ്യ സീരിയല്‍

അപ്ഡേറ്റ് – 5.30 നാണു ഇപ്പോള്‍ സംപ്രേക്ഷണം
എല്ലാ ആഴ്ചകളിലും 1+ പോയിന്‍റുകള്‍ ഈ പരമ്പര നേടുന്നുണ്ട്
350 എപ്പിസോഡുകള്‍ വിജയകരമായി പിന്നിട്ടിരിക്കുന്നു.

സീ കേരളം റ്റിആര്‍പ്പി

സിന്ദൂരം – 1.50
ചെമ്പരത്തി- 2.80
സ്വാതി നക്ഷത്രം ചോതി – 0.92
സത്യ എന്ന പെണ്‍കുട്ടി – 2.36
കബനി – 1.31
പൂക്കാലം വരവായി – 2.01
സുമംഗലി ഭവ – 0.99

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *