സുമംഗലീ ഭവഃ സീ കേരളം സീരിയല്‍ ഉടന്‍ പ്രേക്ഷകരിലേക്ക്

മലയാളം ടെലിവിഷന്‍ സീരിയല്‍ – സുമംഗലീ ഭവഃ

സുമംഗലീ ഭവഃ
മലയാളം ടിവി സീരിയല്‍ ഓണ്‍ലൈന്‍ എപ്പിസോഡ്

കൊച്ചി: തീവ്രമായ പ്രണയത്തിന്‍റെ ആരും കാണാത്ത ഒരു വശവുമായി സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര സുമംഗലീ ഭവഃ ഉടന്‍ പ്രേക്ഷകരിലേക്ക്. ജൂലൈ ഒന്ന് മുതല്‍ 9.30ന് സംപ്രേഷണം ചെയ്യുന്ന സീരിയലില്‍ റിച്ചാര്‍ഡ് എന്‍. ജെ യും ദര്‍ശനയും പ്രധാന വേഷത്തില്‍ എത്തും. പ്രമുഖ മലയാള സിനിമാ താരം സ്ഫടികം ജോര്‍ജും സീരിയലില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

zee keralam neeyum njanum serial promo posters
നീയും ഞാനും മലയാളം ടെലിവിഷന്‍ പരമ്പര

ഉത്തമ പുരുഷനായ ഒരു ഭര്‍ത്താവിനെ സ്വപ്നം കാണുന്ന നിഷ്കളങ്കയായ യുവതിയുടെ വേഷമാണ് ദര്‍ശന അവതരിപ്പിക്കുന്ന കഥാ നായിക. ചെറു പ്രായത്തിലേ രക്ഷിതാക്കളെ നഷ്ടപ്പെടുന്ന നായകനായാണ് റിച്ചാര്‍ഡ് എത്തുന്നത്. വിവാഹശേഷം ഭര്‍ത്താവിന്‍റെ അമിതമായ സ്നേഹത്തിന്‍റെ പ്രത്യഘാതങ്ങള്‍ അനുഭവിക്കുന്ന നായികയുടെ ജീവിതമാണ് സീരിയലിന്‍റെ ഇതിവൃത്തം

Leave a Comment