പൂക്കാലം വരവായ് സീരിയല്‍ ജൂണ്‍ 24ന് രാത്രി 9ന് സീ കേരളം സംപ്രേഷണം ചെയ്യും

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ പൂക്കാലം വരവായ്

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ പൂക്കാലം വരവായ്
മലയാളം ടിവി സീരിയല്‍ സീ5 ആപ്പില്‍ ലഭ്യമാണ്

കൊച്ചി: പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ സീ കേരളം ഒരുക്കുന്ന സീരിയല്‍ പൂക്കാലം വരവായ് ഉടന്‍ ആരംഭിക്കുന്നു. മൃദുല വിജയ്, അരുണ്‍ ജി. രാഘവന്‍ എന്നിവര്‍ ജോഡികളാകുന്ന സീരിയല്‍ ജൂണ്‍ 24ന് രാത്രി 9ന് സം പ്രേഷണം ചെയ്യും. ഭാര്യ സീരിയലിന് ശേഷം ഇരുവരും ഒന്നിക്കുന്ന അടുത്ത പരമ്പരയാണ് പൂക്കാലം വരവായി. വ്യത്യസ്ത ജീവിത പശ്ചാത്തലത്തില്‍ നിന്നുള്ള രണ്ടു പേരുടെ പ്രണയ കഥയാണ് സീരിയലിന്‍റെ അടിസ്ഥാനം.

കുടുംബത്തെ സംരക്ഷിക്കുവാന്‍ അമ്മയെ സഹായിക്കുന്ന വിദ്യാസമ്പന്നയായ പെണ്കുട്ടിയായാണ് മൃദുല വിജയ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വിവാഹിതരാകുന്ന രണ്ട് പ്രണയ ജോഡികളുടെ കഥയാണ് സീരിയിലിന്‍റെ ഇതിവൃത്തം. പ്രമുഖ സീരിയല്‍ താരം രേഖ രതീഷും സീരിയലില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സത്യ എന്ന പെണ്‍കുട്ടി
സീ കേരളം പുതിയ സീരിയല്‍

Leave a Comment