ശബരിമല സ്വാമി അയ്യപ്പൻ മലയാളം സീരിയല്‍ ഏഷ്യാനെറ്റില്‍

ഓണ്‍ലൈന്‍ വീഡിയോകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ് – ശബരിമല സ്വാമി അയ്യപ്പൻ

ശബരിമല സ്വാമി അയ്യപ്പൻ
മലയാളം പുണ്യ പുരാണ ടിവി പരമ്പരകള്‍

കലിയുഗവരദായകനായ സ്വാമി അയ്യപ്പന്റെ അവതാരകഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരമ്പര ” ശബരിമല സ്വാമി അയ്യപ്പൻ ” ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. ഗ്രാഫിക്സിന്റെയും അനിമേഷന്റെയും നൂതന സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി വിസ്മയിപ്പിക്കുന്ന രീതിയിലാണ് കാലികപ്രസക്തിയുള്ള ഈ പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

അയ്യപ്പന്റെ ജനനവും പന്തളം കൊട്ടാരത്തിലെ ജീവിതവും അവതാര ഉദ്ദേശമായ മഹിഷിവധവും ശബരിമല ക്ഷേത്രത്തിന്റെ ഉത്പത്തിയും , സ്വാമി അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മറ്റ് കഥകളും ഉപകഥകളും ഉൾപ്പെടുത്തി ഇന്ന് ഈ പരമ്പരയുടെ പ്രാധാന്യവും വ്യക്തമാക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത് .

telecast time of bigg boss malayalam season 2
ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 സംപ്രേക്ഷണ സമയം

അഭിനേതാക്കള്‍

മെരിലാൻഡ് ശ്രീ ശരൺ ക്രീയേഷന്സിന്റെ ബാനറിൽ മുരുകൻ സുബ്രമണ്യൻ നിർമ്മിച്ച് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ പരമ്പരയിൽ കൗശിക് ബാബു , ഷംന കാസിം , ഷിജു , ലത റാവു , അർച്ചന സുശീലൻ , അനു ജോസഫ് , അഖിലേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ശബരിമല സ്വാമി അയ്യപ്പൻ ഏഷ്യാനെറ്റിൽ ജനുവരി 14 മുതൽ , തിങ്കൾ മുതൽ ശനി വരെ രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യുന്നു.

ശബരിമല സ്വാമി അയ്യപ്പൻ മലയാളം സീരിയല്‍ ഏഷ്യാനെറ്റില്‍ 1
ഏറ്റവും ജനപ്രീതിയുള്ള മലയാളം ചാനല്‍ പരിപാടികള്‍

Leave a Comment