എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


ഹൃദയപൂർവ്വം, സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

Hridayapoorvam OTT Release Date

ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ – സത്യൻ അന്തിക്കാട് ടീം ഒന്നിച്ച “ഹൃദയപൂർവ്വം” സെപ്‌റ്റംബർ 26 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഹൃദയപൂർവ്വത്തിന്റെ കഥ രചിച്ചിരിക്കുന്നത് അഖിൽ സത്യനും തിരക്കഥ സോനു ടി.പിയുമാണ്. മോഹൻലാലിനോടൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, സിദ്ദിഖ്, സംഗീത മാധവൻ നായർ, ലാലു അലക്സ്, ജനാർദ്ദനൻ,ബാബുരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട സത്യൻ അന്തിക്കാട്-മോഹൻലാൽ കോമ്പോയുടെ തികച്ചും വ്യത്യസ്തമായ ഒരു ഫാമിലി … Read more

കൃഷ്ണാഷ്ടമി ഓഡിയോ റിലീസ്. സെപ്തംബർ 21-ന്

Krishnashtami The book of dry leaves

“കൃഷ്ണാഷ്ടമി: the book of dry leaves” എന്ന സിനിമയുടെ ഓഡിയോ റിലീസ് സെപ്തംബർ 21 ഞായറാഴ്ച വൈകിട്ട് 4.30ന് തൃശൂർ റീജ്യണൽ തിയേറ്ററിൽ വച്ച് നടക്കും. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച് ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന “കൃഷ്ണാഷ്ടമി: the book of dry leaves”, വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ്. സൈന മ്യൂസിക് ആണ് വിതരണക്കാർ. ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ … Read more

മഫ്തി പോലീസ് ടീസർ പുറത്ത് , അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം

Official Teaser Of Mufti Police Movie

അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത “മഫ്തി പോലീസ്” ടീസർ പുറത്ത്. ജി എസ് ആർട്സിന്റെ ബാനറിൽ ജി അരുൾകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. “ബ്ലഡ് വിൽ ഹാവ് ബ്ലഡ്” എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നത്. സംവിധായകൻ ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് … Read more

ഒടിയങ്കം സെപ്റ്റംബർ 19-ന് പ്രദർശനത്തിനെത്തുന്നു

Review of Odiyangam Movie

ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ,ഗോപിനാഥ്‌ രാമൻ,സോജ,വന്ദന, വിനയ,പീശപ്പിള്ളി രാജീവൻ,ശ്രീമൂലനഗരം പൊന്നൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഒടിയങ്കം” സെപ്റ്റംബർ 19-ന് പ്രദർശനത്തിനെത്തുന്നു. ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവ്വഹിക്കുന്നു. വിവേക് മുഴക്കുന്ന്, ജയകുമാർ കെ പവിത്രൻ, ജയൻ പാലക്കൽ എന്നിവരുടേതാണ് വരികൾ. സംഗീതം-റിജോഷ്, എഡിറ്റിങ്-ജിതിൻ ഡി കെ,സംഘട്ടനം – അഷ്റഫ് ഗുരുക്കൾ. പ്രൊഡക്ഷൻ കൺട്രോളർ-ഷാജി കോഴിക്കോട്, പ്രൊഡക്ഷൻ … Read more

ദി സൈലൻ്റ് വിറ്റ്നെസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

The Silent Witness Malayalam Movie

‘കാളച്ചോകാൻ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കെ എസ് ഹരിഹരൻ കഥയെഴുതി സംവിധാനം ചെയ്യുന്ന “ദി സൈലൻ്റ് വിറ്റ്നെസ് ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പുതുമുഖം മധു വെങ്ങാട്,ഷാജു കൊടിയൻ,ശിവജി ഗുരുവായൂർ, പ്രദീപ് കോഴിക്കോട്,കവിത മഞ്ചേരി,കാവ്യ പുഷ്പ മംഗലം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ കെ എസ് ഹരിഹരൻ തന്നെ എഴുതിയ വരികൾക്ക് ഭവനേഷ് അങ്ങാടിപ്പുറം സംഗീതം പകരുന്നു. ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സാത്വികയാണ് ഗായിക. ഗൗരിമിത്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മധു … Read more

സുമതി വളവ് വേൾഡ് ഡിജിറ്റൽ പ്രീമിയർ ZEE5-ൽ സെപ്റ്റംബർ 26 മുതൽ

Sumathi Valuvu OTT Release Date

വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയിൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രം ” സുമതി വളവ് ” സെപ്റ്റംബർ 26 മുതൽ ZEE5 ഇൽ സ്ട്രമിങ് ആരംഭിക്കും.മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ZEE5-ൽ റിലീസ് ചെയ്യും. തിരുവനന്തപുരം ജില്ലയിലെ പാലോട് നിന്നും മൈലുംമൂടെന്ന സ്ഥലത്തേക്ക് പോകുമ്പോൾ കാടിന് നടുവിലായി റോഡിൽ ഒരു കൊടുംവളവുണ്ട്.പണ്ട് അന്നാട്ടുകാർ പറഞ്ഞ് തലമുറകളിലേക്ക് കൈമാറിയ,ഇന്ന് സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങുമുള്ള മലയാളികൾ അറിയുന്ന ആ വളവാണ് … Read more

മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്

Official Teaser Of Vrusshabha

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് … Read more

ആണ്ടാണ്ടേ പെണ്ണൊരുത്തി , അവൾ വീഡിയോ ഗാനം പുറത്തിറങ്ങി

Andande Pennoruthi Song

ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത “അവൾ “എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. മുഹാദ് വെമ്പായം എഴുതിയ വരികൾക്ക് കണ്ണൻ സി ജെ സംഗീതം പകർന്ന് മത്തായി സുനിൽ ആലപിച്ച “ആണ്ടാണ്ടേ പെണ്ണൊരുത്തി…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സുരഭി ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അവൾ എന്ന സിനിമയിലെ “പ്രഭ” എന്ന് സംവിധായകൻ ജയരാജ് വ്യക്തമാക്കി . സുരഭി തന്നെ പല ഇന്റർവ്യൂകളിലും … Read more

ക്വീൻ ഓഫ് ദ നൈറ്റ്; വേഫെറർ ഫിലിംസ് ചിത്രം “ലോക”യിലെ പുത്തൻ ഗാനം പുറത്ത്

Queen of the Night Lokah Movie Song

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യിലേ സൂപ്പർ ഹിറ്റായ “ക്വീൻ ഓഫ് ദ നൈറ്റ്” എന്ന ഗാനം പുറത്ത്. ഗാനത്തിൻ്റെ വീഡിയോ ഉൾപ്പെടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ജേക്‌സ് ബിജോയ് ഈണം നൽകിയ ഗാനം രചിച്ച് ആലപിച്ചത് സേബ ടോമി ആണ്. കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന ചന്ദ്ര എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിൻ്റെ സൂപ്പർ ഹിറ്റായ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്ത് … Read more

ഹാപ്പി കപ്പിൾസ് , ഏഷ്യാനെറ്റിൽ പുതിയ സിറ്റ്കോം

Happy Couples Sitcom on Asianet

പ്രേക്ഷകരെ രസിപ്പിക്കാൻ ഏഷ്യാനെറ്റ് ഒരുക്കുന്ന പുതിയ സിറ്റ്കോം ” ഹാപ്പി കപ്പിൾസ് ” സെപ്റ്റംബർ 29 മുതൽ, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10.30ന് സംപ്രേഷണം ചെയ്യുന്നു. ഹാപ്പി കപ്പിൾസ് ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ ഏറെ പ്രസക്തമായ ഒരു ആശയം അവതരിപ്പിക്കുന്നു. ചെറുതായിട്ടുള്ള തർക്കങ്ങളും പ്രശ്നങ്ങളും വിവാഹമോചനത്തിനുള്ള കാരണങ്ങളായി മാറുന്ന സാഹചര്യത്തിൽ, സന്തോഷവും സമാധാനവും നിറഞ്ഞ ബന്ധം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം സീരിയൽ ചൂണ്ടിക്കാണിക്കുന്നു. തുടർച്ചയായ ഒരു കഥയല്ല, മറിച്ച് ജീവിതത്തിലെ ചെറിയ സംഭവങ്ങളാണ് ഹാപ്പി കപ്പിൾസ് … Read more

മാ വന്ദേ , പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ,

Maa Vande

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. “മാ വന്ദേ” എന്നാണ് ചിത്രത്തിൻ്റെ പേര്. ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ … Read more