മലയാളം കോമഡി ഡ്രാമ ഗ്ർർർ ആഗസ്റ്റ് 20 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു , ഡിസ്നി+ഹോട്ട്സ്റ്റാര്‍ ഏറ്റവും പുതിയ ഓടിടി റിലീസ്
ആഗസ്റ്റ് 20 മുതൽ ഡിസ്നി+ഹോട്ട്സ്റ്റാറിൽ ഗർർ ഓണ്‍ലൈന്‍ സ്ട്രീമിംഗ്
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന മലയാളം കോമഡി ഡ്രാമ ഗർർർ ആഗസ്റ്റ് 20 മുതൽ ഡിസ്നി+ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ സർവൈവൽ കോമഡി എന്റെർറ്റൈനെറുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജെയ് കെ ആണ്.
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് ഗർർർ നിർമ്മിച്ചിരിക്കുന്നത്..
‘ദർശൻ’ എന്ന സിംഹവും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടിനൊപ്പം ശ്രുതി രാമചന്ദ്രൻ, മഞ്ജു പിള്ള, ഷോബി തിലകൻ, അലൻസിയർ ലേ ലോപ്പസ്, രമേഷ് പിഷാരടി, അനഘ, രാജേഷ് മാധവൻ, സെന്തിൽ കൃഷ്ണ എന്നിവരും അണിനിരക്കുന്നു.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത
കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ , മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ്റെ (MAA) സഹകരണത്തോടെ ഏഷ്യാനെറ്റ് ഒരുക്കിയ മെഗാ സ്റ്റേജ് ഷോ – ഓഗസ്റ്റ് 17, 18 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
കഥ
പ്രണയ നൈരാശ്യം കാരണം മദ്യ ലഹരിയിൽ സിംഹക്കൂട്ടിലേക്ക് എടുത്ത് ചാടുന്ന ഒരു യുവാവും തുടർന്ന് ഉണ്ടാകുന്ന കോലാഹലങ്ങളും രസകരമായി ഈ കോമഡി ചിത്രം അവതരിപ്പിക്കുന്നു.
ജയേഷ് നായർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം ഡോൺ വിൻസെൻ്റ് , കൈലാസ് മേനോൻ, ടോണി ടാർസ് എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്
ആഗസ്റ്റ് 20 മുതലാണ് ഈ സർവൈവൽ കോമഡി ചിത്രം ‘ഗ്ർർർ’ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്