സീ കേരളം കുടുംബം അവാർഡ്സ് ഈ ശനിയാഴ്ച കൊച്ചിയിൽ; ചാരുത പകരാൻ മമ്മൂട്ടിയും ഖുശ്ബുവും മറ്റ് മുൻനിര താരങ്ങളും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Augustസീ കേരളം
Advertisements

കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 24ന് വൈകുന്നേരം ആറുമണിക്കാണ് താരനിബിഡമായ പരിപാടി അരങ്ങേറുന്നത്

സീ കേരളം കുടുംബം അവാർഡ്സ് – ഓഗസ്റ്റ് 24-ന് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ

Zee Keralam Kudumbam Awards Winners
Zee Keralam Kudumbam Awards Winners

ദക്ഷിണേന്ത്യൻ സിനിമ ലോകത്തിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന മെഗാ അവാർഡ് നിശയ്ക്കൊരുങ്ങി കൊച്ചി. ഈ ശനിയാഴ്ച, ഓഗസ്റ്റ് 24-ന് കടവന്ത്രയിലുള്ള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സീ കേരളം കുടുംബം അവാർഡ് നിശയിൽ തങ്ങളുടെ സാന്നിധ്യം കൊണ്ട് ചാരുത പകരാൻ എത്തുന്നത് മമ്മൂട്ടി, ഖുശ്ബു, ജോണി ആൻ്റണി, സൈജു കുറുപ്പ്, രമേഷ് പിഷാരടി, നാദിർഷാ തുടങ്ങി നിരവധി മുൻനിര താരങ്ങളാണ്.

Advertisements

സീ കേരളം കുടുംബം അവാർഡ്സ്

ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന അവാർഡ് നിശ സീ കേരളം സംപ്രേഷണം ചെയ്യുന്ന സീരിയലുകളെയും അവയിൽ അഭിനയിക്കുന്ന ജനപ്രിയ അഭിനേതാക്കളെയും പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുക്കും. ജനപ്രിയ നായകൻ, ജനപ്രിയ നായിക, ജനപ്രിയ സീരിയൽ, ജനപ്രിയ വില്ലൻ, ജനപ്രിയ സീരിയൽ ദമ്പതികൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുന്നത്.

ആഗസ്ത് ആദ്യ വാരം ആരംഭിച്ച പൊതു വോട്ടിംഗിനെ അടിസ്ഥാനമാക്കിയാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

Voting Van Zee Keralam Kudumbam Awards
Voting Van Zee Keralam Kudumbam Awards

സീ കേരളം അവാർഡ്സ്

കേരളത്തിലുടനീളമുള്ള സീ കേരളം പ്രേക്ഷകരുടെ വോട്ടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അവാർഡ് ജേതാക്കൾക്ക് ആദരവും ട്രോഫികളും സമ്മാനിക്കും.

മുൻനിര ചലച്ചിത്ര താരങ്ങളുടെ സാന്നിധ്യം ആദ്യ സീ കേരളം കുടുംബം അവാർഡ് നിശയ്ക്ക് കൂടുതൽ ചാരുത പകരും. സീ കേരളം കലാകാരന്മാർ സജ്ജമാക്കുന്ന വിവിധ പരിപാടികളും അവാർഡ് നിശയുടെ ഭാഗമായി വേദിയിലെത്തും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യ പാസുകളിലൂടെയായിരിക്കും.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *