സീ കേരളം കുടുംബം അവാർഡുകൾക്കായുള്ള വോട്ടിംഗ് വാൻ കുടുംബശ്രീ ശാരദ സീരിയൽ താരങ്ങളായ മെർഷീന നീനുവും പ്രബിനും ഫ്ലാഗ് ഓഫ് ചെയ്തു
https://zkka2024.zee5.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സീ കേരളം കുടുംബം അവാർഡ്സ് വോട്ടിങ്ങില്‍ പങ്കെടുക്കാം
ഇദം പ്രഥമമായി സംഘടിപ്പിക്കപ്പെടുന്ന സീ കേരളം കുടുംബം അവാർഡ്സ് 2024 നു മുന്നോടിയായി, പ്രമുഖ വിനോദ ടെലിവിഷൻ ചാനലായ സീ കേരളം തങ്ങളുടെ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ താരങ്ങളെയും സീരിയലുകളും തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം നൽകുന്നു. ഇതിനായി ചാനൽ വോട്ടിംഗ് ക്യാമ്പയിനിനു തുടക്കം കുറിച്ചു.
പ്രേക്ഷകർക്ക് അവരുടെ ജനപ്രിയ നായകൻ, ജനപ്രിയ നായിക, ജനപ്രിയ സീരിയൽ, ജനപ്രിയ വില്ലൻ, ജനപ്രിയ സീരിയൽ ദമ്പതികൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി വോട്ട് ചെയ്തു തിരഞ്ഞെടുക്കാം. സീ കേരളം വെബ്‌സൈറ്റിലൂടെയും (https://zkka2024.zee5.com) പ്രത്യേക ക്യുആർ കോഡിലൂടെയും വോട്ടിംഗ് സാധ്യമാക്കിയിട്ടുണ്ട്.
സീ കേരളം കുടുംബം അവാർഡ്സ്
വളരെ ലളിതമായി പ്രേക്ഷകർക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുന്നതിനായി സീ കേരളം പ്രവർത്തകർ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒരു ‘വോട്ടിംഗ് വാൻ’ ഫ്ലാഗ് ഓഫ് ചെയ്തു. വാനിൽ സജ്ജീകരിച്ചിട്ടുള്ള ക്യു ആർ കോഡ് വഴി വോട്ടുചെയ്യാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വോട്ടിംഗ് വാൻ കേരളത്തിൽ അ ങ്ങോളമിങ്ങോളം സഞ്ചരിക്കും.
സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന സീരിയലായ കുടുംബശ്രീ ശാരദയിലെ നായികാ നായകന്മാരായ മെർഷീന നീനുവും പ്രബിനും ചേർന്നാണ് വോട്ടിംഗ് വാൻ ഫ്ലാഗ് ഓഫ് ചെയ്തത്. സീ കേരളം ചാനലിലൂടെ തങ്ങളെ രസിപ്പിക്കുന്ന നിരവധി അഭിനേതാക്കളിൽ നിന്നും സീരിയലുകളിൽ നിന്നും മികച്ചവ തിരഞ്ഞെടുത്തത് വോട്ട് ചെയ്യണമെന്ന് വാൻ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിച്ച നീനുവും പ്രബിനും പ്രേക്ഷകരോട് അഭ്യർത്ഥിച്ചു.
വിജയികള്‍
വോട്ടിംഗ് ആഗസ്ത് അവസാനം വരെ തുടരും. വോട്ടിംഗ് പ്രക്രിയ പൂർത്തിയായ ശേഷം വിധികർത്താക്കൾ വിജയികളെ പ്രഖ്യാപിക്കും. കേരളത്തിലുടനീളമുള്ള പ്രേക്ഷകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിൽ അവാർഡ് ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിക്കും.
നിങ്ങളുടെ ഇഷ്ട നായിക ആരാണ്?
ശാലിനി – കുടുംബശ്രീ ശാരദ
അർച്ചന – മംഗല്യം
ശ്യാമ – ശ്യാമംബരം
ലച്ചു – മിഴി രണ്ടിലും
മീനാക്ഷി – വാൽസല്യം
സ്വാതി – മിഴി രണ്ടിലും
ഗംഗ – മായാമയൂരം
നിങ്ങളുടെ പ്രിയപ്പെട്ട നായകൻ ആരാണ്?
വിഷ്ണു – കുടുംബശ്രീ ശാരദ
അഖിൽ – ശ്യാമംബരം
സച്ചി – മംഗല്യം
കാർത്തിക് – വാൽസല്യം
വിശാൽ – പാർവതി
മഹേശ്വര്‍ – മായാമയൂരം
നിങ്ങളുടെ പ്രിയപ്പെട്ട സീരിയൽ ഏതാണ്?
കുടുംബശ്രീ ശാരദ
മംഗല്യം
ശ്യാമംബരം
വാൽസല്യം
മിഴി രണ്ടിലും
മായാമയൂരം
പാർവതി
നിങ്ങളുടെ പ്രിയപ്പെട്ട ജോഡി ആരാണ്?
വിഷ്ണു & ശാലിനി – കുടുംബശ്രീ ശാരദ
സച്ചി & അർച്ചന – മംഗല്യം
അഖിൽ & ശ്യാമ – ശ്യാമംബരം
വിശാലും പാർവതിയും – പാർവതി
സഞ്ജു & ലച്ചു – മിഴി രണ്ടിലും
സഞ്ജു & സ്വാതി – മിഴി രണ്ടിലും
മഹേശ്വര്‍ & ഗംഗ – മായാമയൂരം
നിങ്ങളുടെ പ്രിയപ്പെട്ട വില്ലൻ/വില്ലി ആരാണ്?
സുസ്മിത – കുടുംബശ്രീ ശാരദ
അവന്തിക – മാംഗല്യം
ഐശ്വര്യ – ശ്യാമംബരം
കവിത – മിഴി രണ്ടിലും
പ്രഭാവതി – പാർവതി
ശ്രേയ – മായാമയൂരം