മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക.
മഴവിൽ മനോരമ ചാനലില്‍ മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024 ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നു
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷമായ മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024-ൻ്റെ സംപ്രേക്ഷണം സെപ്റ്റംബർ 7, 8 തീയതികളിൽ മഴവിൽ മനോരമയിൽ വൈകിട്ട് 7 മണി മുതൽ ആരംഭിക്കുന്നു. 2018-ൽ ആരംഭിച്ചതു മുതൽ ജനകീയമായി മാറിയ പുരസ്‌കാര വേദിയാണ് മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ്. പ്രതിവർഷം 1 കോടിയിലധികം ടെലിവിഷൻ കാഴ്ചക്കാരെയും 5 കോടിയിലധികം സോഷ്യൽ മീഡിയ കാഴ്ചക്കാരെയും ഈ അവാർഡ്‌സ് ഷോ ആകർഷിക്കുന്നു.
പോയ വർഷങ്ങളെക്കാൾ പ്രൗഢിയോടെയാണ് മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024 ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ, സുരേഷ് ഗോപി, മഞ്ജു വാര്യർ, ധ്യാൻ ശ്രീനിവാസൻ, ഹണി റോസ്, മോഹൻലാൽ തുടങ്ങി നൂറിലധികം ജനപ്രിയ താരങ്ങൾ ആവേശകരമായ പ്രകടനങ്ങളുമായി ഈ വർഷം വേദിയിലെത്തുന്നു. രസകരമായ സ്‌കിറ്റുകളും, ചടുലമായ നൃത്ത പ്രകടനങ്ങളും, മനസ്സ് നിറക്കുന്ന സംഗീതവും നിറഞ്ഞു നിൽക്കുന്ന അവാർഡ്‌സ് ഷോ, ഒരു സമ്പൂർണ്ണ എൻ്റർടെയ്നർ ആയിരിക്കും.
വിജയികള്‍
മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാർ, തൻ്റെ അപകടത്തിന് ശേഷം പങ്കെടുക്കുന്ന ആദ്യത്തെ അവാർഡ് ദാന ചടങ്ങാണ് മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024. കൂടാതെ മലയാള സിനിമയിലെ പ്രഗത്ഭർക്ക്, സവിശേഷമായ നിരവധി പുരസ്‌കാരങ്ങൾ വേദിയിൽ സമ്മാനിക്കുന്നു. മമ്മൂട്ടി – എൻ്റർടെയ്‌നർ ഓഫ് ദി ഇയർ – നടൻ, ഊർവശി – മാസ്റ്റർ എൻ്റർടെയ്‌നർ – ആക്ടർ, ഷീല – എവർഗ്രീൻ എൻ്റർടെയ്‌നർ, പൃഥ്വിരാജ് – എൻ്റർടെയ്‌നർ ഓഫ് ദ ഇയർ – വേർസറ്റയിൽ, ബ്ലെസ്സി – എൻ്റർടെയ്‌നർ ഓഫ് ദി ഇയർ – ഡയറക്ടർ, സത്യൻ അന്തിക്കാട് മാസ്റ്റർ എൻ്റർടെയ്നർ – ഡയറക്ടർ തുടങ്ങിയവയാണ് പ്രധാന അവാർഡുകൾ.
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക.