പവി കെയർടേക്കർ , ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് മനോരമമാക്‌സിൽ സെപ്റ്റംബർ 6 മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Septemberഓടിടി റിലീസ്

ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി പ്ലാറ്റ്ഫോമില്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

സൂപ്പർഹിറ്റ് സിനിമ പവി കെയർടേക്കർ സെപ്റ്റംബർ 6 മുതൽ മനോരമമാക്‌സിൽ
 

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ‘പവി കെയർടേക്കർ‘ മനോരമമാക്‌സിൽ സെപ്റ്റംബർ 6 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ദിലീപിനെ കൂടാതെ ജോണി ആൻറ്റണി, ധർമജൻ ബോൽഗാട്ടി, രാധിക ശരത്കുമാർ, വിനീത് കുമാർ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

Pavi Caretaker Movie Streaming Date
Pavi Caretaker Movie Streaming Date

വിനീത് കുമാർ തന്നെയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. രാജേഷ് രാഘവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന ഫാമിലി റൊമാൻറ്റിക്ക് സിനിമയാണ് ‘പവി കെയർ ടേക്കർ’. 


കഥ

ഒരു റെസിഡെൻഷ്യൽ അപ്പാർട്മെൻറ്റിലെ കെയർടേക്കർ ആണ് പവി. സാധാരണ മധ്യവയസ്ക്കരിൽ കാണുന്ന സ്വഭാവസവിശേഷതകളെല്ലാം ഇപ്പോൾ അയാളിലും പ്രകടമാണ്.  അവിവാഹിതനായ അയാൾക്ക് ആ  അപ്പാർട്മെൻറ്റും അവിടുത്തെ ആളുകളും തന്നെയാണ് ലോകം. എന്നാൽ ഒരിക്കൽ, പ്രതീക്ഷിക്കാത്ത വിധം, പവിക്ക് ആ അപ്പാർട്മെൻറ്റിൽ ഒരു അടുപ്പം രൂപം കൊള്ളുന്നു.

തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ദിലീപ് ചിത്രങ്ങളിൽ കാണുന്ന സ്വാഭാവിക നർമ്മവും, മികച്ച ഗാനങ്ങളും ഈ സിനിമയുടെ സവിശേഷതയാണ്.

മനോരമ മാക്‌സ് റിലീസുകള്‍


‘പവി കെയർ ടേക്കർ’ കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

New OTT Releases Pavi Caretaker ManoramaMax
New OTT Releases Pavi Caretaker ManoramaMax


അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *