ഏഷ്യാനെറ്റ്‌ ഓണം സിനിമകള്‍ , ഈ ഓണക്കാലം ആഘോഷിക്കൂ മലയാളത്തിലെ നമ്പര്‍ 1 ചാനലിനൊപ്പം

ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ

മലയാളം ടിവി ചാനലുകളിലെ ഓണ സിനിമകള്‍ – ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ടിവി പ്രീമിയറുകള്‍

Onam Premiers on Asianet
Onam Premiers on Asianet

ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയറുമായി ഏഷ്യാനെറ്റ് ഈ ഓണക്കാലത്ത് മലയാളികളെ വിസ്മയിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്‌ത ഏറ്റവും പുതിയ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളായ ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ എന്നിവ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .

ഇതുമായി ബന്ധപ്പെട്ടവ

ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2024 ഏഷ്യാനെറ്റിൽ സെപ്റ്റംബർ 7 , 8 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7 മണി മുതൽ സംപ്രേക്ഷണം ചെയുന്നു.

ഉത്രാടം – സെപ്റ്റംബർ 14


സെപ്റ്റംബർ 14 , ഉത്രാടദിനത്തിൽ രാത്രി 7 മണി മുതൽ അതിജീവനവും കോമഡിയും സമന്വയിപ്പിച്ച ചലച്ചിത്രം ” ഗർർർ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കുഞ്ചാക്കോ ബോബൻ , സുരാജ് വെഞ്ഞാറമൂട് , അനഘ എന്നിവർ കഥപോത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ ഒരു സിംഹവും പ്രധാനകഥാപാത്രമായുണ്ട് .

തിരുവോണം – സെപ്റ്റംബർ 15

സെപ്റ്റംബർ 15 , തിരുവോണദിനത്തിൽ വൈകുന്നേരം 4 മണി മുതൽ ഫഹദ് ഫാസിലിന്റെ അനിയന്ത്രിതമായ അഭിനയം കൊണ്ട് തിയേറ്ററുകളെ ഇളക്കിമറിച്ച മാസ്സ് എന്റർടൈൻമെന്റ് ” ആവേശം ” സംപ്രേക്ഷണം ചെയ്യുന്നു.ആദ്യാവസാനം ആവേശം നിറയുന്ന ഒരു ഫുൾ എൻർജി പടം അതാണ് ആവേശം. ബെംഗളൂരിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥാപശ്ചാത്തലം.


സെപ്റ്റംബർ 15 , തിരുവോണദിനത്തിൽ രാത്രി 7.30 മുതൽ വിവാഹവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവവികാസങ്ങളും രസകരമായി അവതരിപ്പിച്ച , തീർത്തും പൃഥ്വിരാജ് – ബേസിൽ ജോസഫ് കോംബോയിൽ തീർത്ത സൂപ്പർഹിറ്റ് ചലച്ചിത്രം ” ഗുരുവായൂർ അമ്പലനടയിൽ ” പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. നിഖില വിമൽ , അനശ്വര രാജൻ , ബൈജു സന്തോഷ് , ജഗദീഷ് , യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.


ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment