ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ നായികയാകാൻ അവസരം
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി ബോക്സോഫിസിൽ തരംഗമായി മാറിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്‌റഫിന്റെ സംവിധാനത്തിൽ പുതിയ ചിത്രം അണിയറയിൽ തയ്യാറാകുകയാണ്. ഇ ഫോർ എന്റെർറ്റൈന്മെന്റ്സാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പ്രസ്തുത ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാൻ പുതുമുഖങ്ങൾക്കാണ് അവസരം. പതിനെട്ടിനും ഇരുപത്തി മൂന്നിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് നായികാ കഥാപാത്രത്തിലേക്കുള്ള ഓഡിഷനു വേണ്ടി അപേക്ഷിക്കാം. മലബാർ മേഖലയിലുള്ളവർക്ക് മുൻഗണന ലഭിക്കുന്ന കുഞ്ചാക്കോ ബോബൻ … Read more