മലൈക്കോട്ടൈ വാലിബൻ ഓടിടി റിലീസ്, ഫെബ്രുവരി 23 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് – ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ മലൈക്കോട്ടൈ വാലിബൻ

Vaaliban OTT Release Date
Vaaliban OTT Release Date

മലൈക്കോട്ടൈ വാലിബൻ ഫെബ്രുവരി 23 മുതൽ ഡിസ്നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു, ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ നിർമ്മിച്ചിരിക്കുന്നത് സെഞ്ച്വറി ഫിലിംസ്, ജോൺ മേരി ക്രിയേറ്റീവ്സ്, മാക്സ്‌ലാബ്, സരിഗമ തുടങ്ങിയ ബാനറുകൾ ചേർന്നാണ്.

മലയാളം ടിവി ഓടിടി വാര്‍ത്തകള്‍

  • മലയാളം വെബ്‌ സീരീസ് കേരള ക്രൈം ഫയൽസ് സീസൺ 2 ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ വരുന്നു

മലയാളം ഓടിടി റിലീസ്

സെഞ്ച്വറി കൊച്ചുമോൻ, ഷിബു ബേബി ജോൺ, ജേക്കബ് കെ ബാബു, വിക്രം മേഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരാണ് നിർമ്മാതാക്കൾ. ലിജോയും പി എസ് റഫീക്കും ചേർന്നാണ് തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.

Malaikottai Vaaliban Streaming Date
MKV On OTT

നാടോടിക്കഥകൾ പറയുന്ന ശൈലിയിലാണ് ചിത്രത്തിൻ്റെ കഥ മുന്നോട്ടുപോകുന്നത്. ഓരോ ദേശത്തും എത്തി അവിടെയുള്ള ഏറ്റവും ശക്തിമാനായ മല്ലനെ മല്ലയുദ്ധത്തിൽ തോൽപ്പിച്ച് നാടുകൾതോറും സഞ്ചരിക്കുന്നയാളായാണ് ലിജോ വാലിബനെ അവതരിപ്പിച്ചിരിക്കുന്നത്.

വാലിബൻ ഓടിടി റിലീസ്

മധു നീലകണ്ഠൻ്റെ വൈഡ് ഫ്രെയിമുകളും പ്രശാന്ത് പിള്ളയുടെ സം​ഗീതവും ദീപു ജോസഫിൻ്റെ എഡിറ്റിങും പ്രേക്ഷകർക്ക് മറ്റൊരു ലോകം കാണിച്ചു കൊടുത്തു. കൂടാതെ ധനീഷ് സെയ്ട്ട്, ഹരീഷ് പേരടി, സോണലി കുൽകർണ്ണി, കഥാ നന്തി തുടങ്ങിയവരുടെ വേഷ പകർച്ചയും വാലിബനെ മറ്റൊരു തലത്തിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്.

Disney+Hotstar
OTT Movies on Streaming Platforms

ലിജോ ജോസ് ഒരുക്കിയ മനോഹരമായ ഈ മുത്തശ്ശി കഥ ഇനി മുതൽ ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ കാണാം.

Leave a Comment