ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാര്‍ത്ഥികള്‍, ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Marchഏഷ്യാനെറ്റ്‌

ഏഷ്യാനെറ്റിൽ ബിഗ് ബോസ് മലയാളം സീസൺ 6, റിയാലിറ്റി ഷോ

Bigg Boss Malayalam Season 6
Bigg Boss Malayalam Season 6

സൂപ്പര്‍സ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ആറാമത് സീസൺ ഏഷ്യാനെറ്റില്‍
സംപ്രേക്ഷണം ചെയ്യുന്നു.

  • ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് – അബ്രഹാം ഓസ്‌ലർ ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായ അബ്രഹാം ഓസ്‌ലർ മാർച്ച് 20 മുതൽ ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു.

ബിഗ് ബോസ് സീസൺ 6

പ്രൌഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില് മോഹൻലാൽ ബിഗ് ബോസിലെ മത്സരാർത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു . ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി വ്യത്യസ്ഥ സ്വഭാവക്കാരായ മത്സരാർത്ഥികൾ മലയാളികള്‍ക്ക് മുന്നിൽ എത്തുന്നു .

OTT Release in Malayalam New
OTT Release in Malayalam New

മത്സരാര്‍ത്ഥികള്‍

ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ അൻസിബ , സുരേഷ് മേനോൻ , യമുന , ശ്രീരേഖ , ശരണ്യ ആനന്ദ് , ഋഷി കുമാർ , അപ്സര , ശ്രീതു കൃഷ്ണ , ഗബ്രി ജോസ് , മറ്റു മേഖലകളിൽ പരിചിതരായ ജാസ്മിൻ ജാഫർ , സിജോ ജോൺ , അർജുൻ ശ്യാം , ജിന്റോ , നോറ മുസ്കാന് , റെസ്‌മിൻ ഭായ് , നിഷാന, അസി റോക്കി , രതീഷ് കുമാർ , ജാനുമണി എന്നിവർ ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥികളായി എത്തി.

ബിഗ് ബോസ് ഏഷ്യാനെറ്റില്‍ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നും ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.ഹോട്ട് സ്റ്റാറിൽ 24 മണിക്കൂറും സംപ്രേക്ഷണം ഉണ്ടാകും

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *