മനോരമ മാക്സ് പ്രാദേശിക ഭാഷകളിലെ മികച്ച ഒടിടി; വീണ്ടും പുരസ്കാരം

മലയാളം ഓടിടി പ്ലാറ്റ്ഫോം – മനോരമ മാക്സ്

Malayalam OTT Platform
Malayalam OTT Platform

മുംബൈ: ദേശീയതലത്തില്‍ വീണ്ടും പുരസ്കാരത്തിളക്കവുമായി മനോരമ മാക്സ്. ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ ഏറ്റവും മികച്ച ഒടിടി പ്ലാറ്റ്ഫോമിനുള്ള ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ(ഐ.എ.എം.എ.ഐ) പുരസ്കാരമാണ് മനോരമ മാക്സ് സ്വന്തമാക്കിയത്.

ഐ.എ.എം.എ.ഐയുടെ പതിനാലാമത് ഇന്ത്യ ഡിജിറ്റല്‍ അവാര്‍ഡ്സിലാണ് മാക്സിന്റെ പുതിയ നേട്ടം. മുംബൈയില്‍ നടന്ന ചടങ്ങില്‍‌ പുരസ്കാരം ഏറ്റുവാങ്ങി.

പ്രാദേശിക ഭാഷ ഒടിടി

അസാധാരണമായ ഉള്ളടക്കവും പതിവുശൈലി വിട്ടുള്ള സംരംഭങ്ങളുമാണ് മനോരമ മാക്സിനെ പുരസ്കാരത്തിന് അര്‍ഹരാക്കിയതെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി. അതുവഴി പ്രാദേശിക വിനോപാധികളുടെ അതിരുകള്‍ പുനര്‍നിര്‍വചിക്കാന്‍ മനോരമ മാക്സ് ശ്രദ്ധ പുലര്‍ത്തുന്നുവെന്നും ജൂറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ManoramaMax wins Gold , Adjusted The Best Regional OTT In India
ManoramaMax wins Gold , Adjusted The Best Regional OTT In India

മനോരമ മാക്സ്

വാർത്തകളും വിനോദവും ഒന്നിച്ച് ലഭ്യമാക്കുന്ന മലയാളത്തിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് മനോരമ മാക്സ്. മികച്ച പ്രാദേശിക ഒടിടി പ്ലാറ്റ്ഫോമിനുള്ള എക്സ്ചേഞ്ച് ഫോർ മീഡിയ പ്ലേ സ്ട്രീമിങ് പുരസ്കാരം തുടർച്ചയായി നാലുവര്‍ഷം മനോരമമാക്സ് നേടിയിരുന്നു. പരസ്യ രംഗത്തെ പ്രശസ്തമായ പെപ്പര്‍ ക്രിയേറ്റിവ് അവാര്‍ഡുകളിലും പലകുറി കയ്യൊപ്പിട്ടാണ് മനോരമ മാക്സിന്റെ ജൈത്രയാത്ര.

Leave a Comment