കേരള ക്രൈം ഫയൽസ് സീസൺ 2 ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ വരുന്നു – മലയാളം വെബ്‌ സീരീസ്

ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ ഇനി വരാന്‍പോകുന്ന മലയാളം വെബ്‌ സീരീസ് – കേരള ക്രൈം ഫയൽസ് സീസൺ 2

Kerala Crime Files Season 2 Announced by Disney+ Hotstar
Kerala Crime Files Season 2 Announced by Disney+ Hotstar

ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ മലയാളം വെബ്‌ സീരീസ് കേരള ക്രൈം ഫയൽസ് സീസൺ 2 വരുന്നു. മലയാളത്തിലെ ഹിറ്റ് സീരിസായ കേരളാ ക്രൈം ഫയൽസിൻ്റെ സീസൺ 2 വരുന്നു. അഹമ്മദ് ഖബീർ സംവിധാനം ചെയ്‌ത ആദ്യ സീസണിൻ്റെ വിജയത്തെ തുടർന്ന്, ശക്തമായ അടുത്ത വരവിന് തയ്യാറെടുക്കുകയാണ് ഡിസ്‌നി + ഹോട്ട്സ്റ്റാർ.

സീസൺ 2

ഒരു ലോഡ്ജിലെ ലൈംഗികത്തൊഴിലാളിയുടെ കൊലപാതകത്തോടു കൂടിയാണ് സീസൺ ഒന്നിൻ്റെ കഥ ആരംഭിക്കുന്നത്. ലോഡ്ജിലെ രജിസ്റ്റര്‍ ബുക്കില്‍ നിന്ന് ഷിജു, പാറയില്‍ വീട്, നീണ്ടകര എന്ന സൂചന മാത്രമാണ് പ്രതിയെക്കുറിച്ച് പോലീസിന് ലഭിക്കുന്നത്. അവിടെ നിന്നും വെറും 6 ദിവസം കൊണ്ട് പ്രതിയെ കണ്ടെതുന്നതാണ് സീസൺ 1.

Kerala Crime Files Season 2
Kerala Crime Files Season 2

മലയാളം വെബ്‌ സീരീസ്

പ്രശസ്ത തിരക്കഥാകൃത്ത് ബാഹുൽ രമേശ് എഴുതിയ ഈ സീരീസിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാസും സംഗീതം നൽകിയിരിക്കുന്നത് ഹേഷാം അബ്ദുൾ വഹാബുമാണ്. മങ്കി ബിസിനസ് സിനിമാസ് നിർമ്മിക്കുന്ന ഈ സീസൺ ഒരു പുതിയ കേസ് അവതരിപ്പിക്കുകയും പ്രേക്ഷകരെ നിഗൂഢതയുടെയും സസ്പെൻസിന്റെയും മറ്റൊരു ആവേശകരമായ ലോകത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്യും എന്നതിൽ സംശയമില്ല.

Leave a Comment