അബ്രഹാം ഓസ്‌ലർ ഓടിടിയിലേക്ക് , മാർച്ച് 20 മുതൽ ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് – അബ്രഹാം ഓസ്‌ലർ

OTT Release in Malayalam New
OTT Release in Malayalam New

ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായ അബ്രഹാം ഓസ്‌ലർ മാർച്ച് 20 മുതൽ ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു. ജയറാം ടൈറ്റിൽ റോളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്.

അവനിർടെക്ക് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഇർഷാദ് എം ഹസനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കഥ

ഒരിടവേളക്ക് ശേഷം ജയറാം ചെയ്യുന്ന പോലീസ് വേഷമാണിത്, ഒരു ആശുപത്രിക്കുള്ളിൽ നടക്കുന്ന ഒരു കൊലപാതക കേസിൻ്റെ അന്വേഷണം ഓസ്‌ലർ ഏറ്റെടുക്കുന്നതോടെ മറ്റു പല സ്ഥലങ്ങളിലും സമാനമായ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് ഓസ്‌ലർ സാക്ഷ്യം വഹിക്കുന്നതാണ് കഥയുടെ ഇതിവൃത്തം.

Abraham Ozler Movie Streaming Date
Abraham Ozler Movie Streaming Date

 

ഓടിടി മലയാളം

മമ്മൂട്ടിയുടെ അതിഥി വേഷവും മറ്റൊരു വഴിത്തിരിവാകുന്നു. രചന രൺധീർ കൃഷ്ണൻ. തേനി ഈശ്വർ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും സംഗീതം മിഥുൻ മുകുന്ദനും നിർവ്വഹിച്ചിരിക്കുന്നു. കൂടാതെ അനശ്വര രാജൻ, അർജുൻ അശോകൻ, അനൂപ് മേനോൻ, സൈജു കുറുപ്പ്, ജഗദീഷ്, ദിലീഷ് പോത്തൻ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ഈ ക്രൈം ത്രില്ലർ ഇനി ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ മാർച്ച് 20 മുതൽ കാണാം.

Leave a Comment