എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


നീയും ഞാനും – മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സീരിയലുമായി സീ കേരളം

zee keralam serial neeyum njanum

സീ കേരളം പുതിയ സീരിയല്‍ – നീയും ഞാനും മലയാള സീരിയല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന ബിഗ് ബജറ്റ് സീരിയലുമായി സീ കേരളം എത്തുന്നു. അടുത്ത മാസം മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ‘നീയും ഞാനും’ എന്ന സീരിയലിന്റെ പ്രൊമോ ചാനല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ഒരു ആക്ഷന്‍ സിനിമയെ ഓര്‍മിപ്പിക്കുംവിധമാണ് സീരിയലിന്റെ പ്രൊമോ അവതരിപ്പിച്ചിരിക്കുന്നത്. പ്രൊമോയില്‍ മാത്രമല്ല പുതുമ. സീരിയലിന്റെ പ്രമേയവും വേറിട്ടതാണ്. പ്രണയിക്കാന്‍ പ്രായം ഒരു തടസ്സം അല്ലെന്ന് തെളിയിക്കുന്ന … Read more

മലയാളം ടിവി ചാനല്‍ റേറ്റിംഗ് – ബാര്‍ക്ക് വീക്ക്‌ 2 ടി ആര്‍ പ്പി റിപ്പോര്‍ട്ട്

മലയാളം ടിവി റേറ്റിംഗ് ചാര്‍ട്ട്

ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന മലയാളം ടിവി ചാനല്‍ ഏഷ്യാനെറ്റ്‌ തന്നെ, ഏറ്റവും പുതിയ റേറ്റിംഗ് ഇങ്ങിനെയാണ് ഇന്ന് പുറത്തു വന്ന ഏറ്റവും പുതിയ ബാര്‍ക്ക് കേരള മാര്‍ക്കറ്റ് റിപ്പോര്‍ട്ട് പ്രകാരം ഒന്നാം നമ്പര്‍ ചാനലായി ഏഷ്യാനെറ്റ്‌ തുടരുന്നു. പുതുതായി ആരംഭിച്ച ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 അടക്കമുള്ള പരിപാടികള്‍ നേടിയ തിളക്കമാര്‍ന്ന പ്രകടനത്തോടെ മറ്റു ചാനലുളേക്കാള്‍ ബഹു ദൂരം മുന്നിലാണ് ഏഷ്യാനെറ്റ്‌. ഫ്ലവേര്‍സ് ടിവി രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മഴവില്‍ മനോരമ ഒരിക്കല്‍ കൂടി മൂന്നാം … Read more

സരിഗമപയുടെ ഗായികമാർ പാടിയ ഷൈലോക്കിലെ ഗാനം സൂപ്പർ ഹിറ്റ്

Swetha Nanda Narayani

മമ്മൂട്ടി പുതിയ സിനിമ ഷൈലോക്കിലെ ഗാനം സൂപ്പർ ഹിറ്റ് ഗാനം ആലപിച്ചത് സീ കേരളം റിയാലിറ്റി ഷോ സരിഗമപയുടെ ഗായികമാരാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമായ ഷൈലോക്കിലെ പുതിയ ഗാനം . സീ കേരളത്തിന്റെ സംഗീത റിയാലിറ്റി ഷോ സരിഗമപയിലെ ശ്വേത അശോക്, നാരായണി ഗോപൻ, നന്ദ ജെ ദേവൻ എന്നിവർ ആലപിച്ച ഗാനം ഇതിനോടകം തന്നെ രണ്ടു മില്യൺ പ്രേക്ഷകർ യൂട്യൂബിൽ കണ്ടു കഴിഞ്ഞു. ഗോപി സുന്ദറാണ് സംഗീത … Read more

കൂടത്തായി ഫ്ലവേര്‍സ് ടിവി സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതിനു സ്റ്റേമായി കേരള ഹൈക്കോടതി

ഫ്ലവേര്‍സ് ചാനലിന്റെ കൂടത്തായ് സീരിയലിനു പൂട്ടിട്ടു ഹൈക്കോടതി കൂടത്തായ് കൊലക്കേസ് പശ്ചാത്തലമാക്കി മലയാളത്തിലെ പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിനു വിളക്കുമായി കോടതി. കേസിലെ സാക്ഷികളിലൊരാളായ മുഹമ്മദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ചാനല്‍ മേധാവി ശ്രീകണ്ഠൻ നായർ തിരക്കഥ എഴുതിയ പരമ്പര എല്ലാ ദിവസവും രാത്രി 9.30 നു ആയിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. ഷാനവാസ്‌ ഷാനു, മുക്ത ജോര്‍ജ് , കൊല്ലം തുളസി , ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ മുഖ്യ വേഷത്തില്‍ എത്തിയ സീരിയലിന്റെ സംവിധായകന്‍ … Read more

എന്‍റെ മാതാവ് – സൂര്യ ടിവിയില്‍ പുതിയ മലയാളം സീരിയല്‍ ആരംഭിക്കുന്നു

എന്‍റെ മാതാവ്‌ സീരിയല്‍

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8 മണിക്ക് മലയാളം സീരിയല്‍ എന്‍റെ മാതാവ് നമ്മുടെ സൂര്യാ ടിവിയില്‍ പ്രമുഖ മലയാളം ചാനലായ സൂര്യ ടിവി മലയാളി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഭക്തി സാന്ദ്രമായ പരമ്പരയാണ് എന്‍റെ മാതാവ് . ജനുവരി 27 നു തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8.00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. പ്രശസ്ത സിനിമാ സീരിയല്‍ താരം സരയു ഒരു പ്രധാന കഥാപാത്രത്തെ ഇതില്‍ അവതരിപ്പിക്കുന്നു. എയ്ഞ്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ഐലിന്‍ … Read more

ഇത്തിക്കര പക്കി മലയാളം ടിവി സീരിയല്‍ സൂര്യ ടിവിയില്‍ ആരംഭിക്കുന്നു

surya tv serial ithikkara pakki

തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസവും രാത്രി 8.30 ആണ് സൂര്യ ടിവിയുടെ പുതിയ സീരിയല്‍ ഇത്തിക്കര പക്കിയുടെ സംപ്രേക്ഷണ സമയം കായംകുളം കൊച്ചുണ്ണിക്ക് ശേഷം മറ്റൊരു ചരിത്ര സീരിയലുമായി സൂര്യ ടിവി വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിക്കുന്നു. ഇത്തിക്കര പക്കിയുടെ കഥ അടുത്ത തിങ്കള്‍ മുതല്‍ രാത്രി 8.30 നു സംപ്രേക്ഷണം ആരംഭിക്കുകയാണ്. സുപ്രസിദ്ധ ചലച്ചിത്ര താരം കെ ആര്‍ വിജയ അടക്കമുള്ള താരങ്ങളാണ് ഈ ബിഗ്‌ ബഡ്ജറ്റ് പരമ്പരയ്ക്കായി അണിനിരക്കുന്നത്. പുലിമുരുകന്‍ സിനിമയിലൂടെ പ്രശസ്തതനായ മാസ്റ്റര്‍ … Read more

ബിഗില്‍ മലയാളം പ്രീമിയര്‍ ഷോയുമായി സൂര്യാ ടിവി – 26 ജനുവരി വൈകുന്നേരം 6.30 മണിക്ക്

ബിഗില്‍

റിപ്പബ്ലിക് ദിന പ്രത്യേക ചലച്ചിത്രം ബിഗില്‍ – സൂര്യ ടിവിയില്‍ ആറ്റ് ലി രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ തമിഴ് ചലച്ചിത്രം ഇതാദ്യമായി മലയാളത്തില്‍ സൂര്യ ടിവി പ്രീമിയര്‍ ചെയ്യുന്നു. ഇതിന്റെ തമിഴ് / മലയാളം അവകാശങ്ങള്‍ സണ്‍ നെറ്റ് വര്‍ക്കു സ്വന്തമാക്കിയിരുന്നു. പൊങ്കല്‍ ദിനത്തില്‍ സണ്‍ ടിവി ബിഗില്‍ പ്രീമിയര്‍ ഷോ ചെയ്തിരുന്നു, ആമസോണ്‍ പ്രൈം വീഡിയോ ആണ് ഡിജിറ്റല്‍ അവകാശം നേടിയത്. വിജയ്, നയൻതാര, ജാക്കി ഷെറോഫ്, വിവേക്, ആനന്ദരാജ് തുടങ്ങിയവരാണ് പ്രധാന … Read more

കുടുംബവിളക്ക് മലയാളം സീരിയലുമായി ഏഷ്യാനെറ്റ്‌ – ജനുവരി 27 മുതല്‍ രാത്രി 7:30 ന്

മലയാളം സീരിയല്‍ കുടുംബവിളക്ക് തിങ്കൾ മുതൽ ശനി വരെ രാത്രി 7:30 ന് ഏഷ്യാനെറ്റിൽ കുടുംബത്തിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുകയും, അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്യുന്ന കുടുംബിനിയുടെ കഥയുമായി ഏഷ്യാനെറ്റ്‌ എത്തുന്നു. സ്റ്റാര്‍ ജല്‍ഷാ ചാനലില്‍ അടുത്തിടെ ആരംഭിച്ച ശ്രീമോയ് പരമ്പരയുടെ മലയാളം റീമേക്ക് ആണിത്. മറ്റൊരു സ്റ്റാര്‍ ചാനലായ മാ ടിവി നടി കസ്തൂരിയെ നായികയാക്കി ഈ സീരിയല്‍ തെലുങ്കില്‍ (Intinti Gruha Lakshmi) അവതരിപ്പിക്കാനുള്ള തിരക്കിലാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മീര ടെലിവിഷിന്‍ … Read more

ഡി കെ ഡി ലിറ്റിൽ മാസ്റ്റേഴ്സ് – സീ കേരളത്തിന്റെ ഡാൻസ് റിയാലിറ്റി ഷോ ഓഡിഷനുകൾ ആരംഭിച്ചു

DKD Audition Venues Little Masters

കുട്ടികളുടെ ഡാൻസ് റിയാലിറ്റി ഷോ – ഡി കെ ഡി ലിറ്റിൽ മാസ്റ്റേഴ്സ് മലയാളി ആരാധകരുടെ ഹൃദയം കവർന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡാൻസ് കേരള ഡാൻസ് സീസൺ രണ്ടാം ഭാഗം ഉടൻ എത്തുന്നു. ഇത്തവണ പക്ഷെ കുഞ്ഞു മിടുക്കന്മാർക്കും, മിടുക്കത്തികളുമായിരിക്കും ഷോയുടെ മത്സരാർത്ഥികൾ . ഈ സീസൺ കുട്ടികൾക്കായി മാത്രമുള്ളതാണ്. ജനുവരി 12 ന് തിരുവനന്തപുരം മുതൽ സംസ്ഥാനത്തൊട്ടാകെയുള്ള അഞ്ച് സ്ഥലങ്ങളിൽ ഡാൻസ് കേരളം ഡാൻസ് ലിൽ മാസ്റ്റേഴ്സിന്റെ ഓഡിഷൻ തീയതി സീ കേരളം പ്രഖ്യാപിച്ചു. … Read more

കുട്ടിഷെഫ് – കൈരളി ടിവി അവതരിപ്പിക്കുന്ന പാചക റിയാലിറ്റി പരിപാടി

കുട്ടി ഷെഫ്

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7.30 മുതല്‍ 8.30 വരെ കുട്ടിഷെഫ് കളിയും ചിരിയും ഒപ്പം കുഞ്ഞു വിഭവങ്ങളുമായി രുചിയുടെ വലിയ ലോകം പ്രക്ഷകര്‍ക്കായി ഒരുക്കാന്‍ അവരെത്തുന്നു. കൈരളി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് കുട്ടി ഷെഫ്, ജനുവരി 20 മുതല്‍ വൈകിട്ട് 7.30 നാണ് സംപ്രേക്ഷണം ചെയ്യുന്നത്. പാചകത്തിനും വാചകത്തിനും സമര്‍ഥരായ പതിനഞ്ച് കുസൃതി കുടുക്കകളെ കേരളത്തിന്റെ പലഭാഗത്തു നിന്നായി എത്തി കൈരളി തിരഞ്ഞെടുത്തിട്ടുണ്ട്. ചാനല്‍ ഇപ്പോള്‍ സിനിമകള്‍ കാണിക്കുന്നതാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് … Read more

ബാര്‍ക്ക് ടിവി റേറ്റിംഗ് റിപ്പോര്‍ട്ട് – ജനപ്രീതി നേടിയ ചാനലുകളും പരിപാടികളും

മലയാളം ടിവി റേറ്റിംഗ് ചാര്‍ട്ട്

എല്ലാ വ്യാഴാച്ചകളിലുമാണ് ബാര്‍ക്ക് ടിവി റേറ്റിംഗ് റിപ്പോര്‍ട്ട് പുറത്തു വിടുന്നത് ടെലിവിഷന്‍ ചാനലുകള്‍, പരിപാടികള്‍ ഇവയുടെ ജനപ്രീതി അളക്കുന്നതിനുള്ള മാനദണ്ഡമാണ് റ്റിആര്‍പ്പി അഥവാ ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ്. പോയ വാരം ചാനലുകള്‍ നേടിയ മൊത്തത്തിലുള്ള പോയിന്റ്, ഓരോ പരിപാടികള്‍ക്കും നേടിയ പോയിന്‍റുകള്‍ ഇവയെ അടിസ്ഥാനപ്പെടുത്തി ജനപ്രീതി ന്നിശ്ചയിക്കുന്നു. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍ ഇന്ത്യയാണ് (ബാര്‍ക്ക്) നിലവില്‍ റേറ്റിംഗ് ശേഖരിക്കുകയും പുറത്തു വിടുകയും ചെയ്യുന്നത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഏഷ്യാനെറ്റ്‌ ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന … Read more