കുടുംബവിളക്ക് മലയാളം സീരിയലുമായി ഏഷ്യാനെറ്റ്‌ – ജനുവരി 27 മുതല്‍ രാത്രി 7:30 ന്

മലയാളം സീരിയല്‍ കുടുംബവിളക്ക് തിങ്കൾ മുതൽ ശനി വരെ രാത്രി 7:30 ന് ഏഷ്യാനെറ്റിൽ

കുടുംബവിളക്ക്
ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ഏറ്റവും പുതിയ എപ്പിസോഡുകള്‍ ലഭ്യമാണ്

കുടുംബത്തിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുകയും, അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്യുന്ന കുടുംബിനിയുടെ കഥയുമായി ഏഷ്യാനെറ്റ്‌ എത്തുന്നു. സ്റ്റാര്‍ ജല്‍ഷാ ചാനലില്‍ അടുത്തിടെ ആരംഭിച്ച ശ്രീമോയ് പരമ്പരയുടെ മലയാളം റീമേക്ക് ആണിത്. മറ്റൊരു സ്റ്റാര്‍ ചാനലായ മാ ടിവി നടി കസ്തൂരിയെ നായികയാക്കി ഈ സീരിയല്‍ തെലുങ്കില്‍ (Intinti Gruha Lakshmi) അവതരിപ്പിക്കാനുള്ള തിരക്കിലാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മീര ടെലിവിഷിന്‍ സ്ക്രീനിലേക്ക് മടങ്ങിയെത്തുന്നു, ഇവരോടൊപ്പം കേരളത്തിലെ പ്രമുഖ താരങ്ങളും ഈ സീരിയലില്‍ എത്തുന്നു.

സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര കുടുംബവിളക്ക് പരമ്പരയില്‍ അവതരിപ്പിക്കുന്നത്‌. തന്മാത്ര സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ മീരയ്ക്ക് തന്റെ പുതിയ സീരിയലിനെക്കുറിച്ച് തികഞ്ഞ പ്രതീക്ഷയാണുള്ളത്. ഡോ. റാം എന്ന മഴവില്‍ മനോരമ സീരിയലില്‍ അഭിനയിച്ച കേ കേ മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടവുമായി മലയാള സിനിമയിൽ പുത്തൻ പരീക്ഷണവുമായി എത്തി വൻ വിജയം തീർത്ത സൂപ്പർഹിറ്റ് അന്ന ബെൻ ചിത്രം ഹെലൻ ജനുവരി 26 ഞായറാഴ്ച റിപ്പബ്ലിക്ക് ദിനത്തിൽ വൈകുന്നേരം 5 മണിക്ക് നിങ്ങളുടെ സ്വന്തം ഏഷ്യാനെറ്റിൽ.

bigg boss 2 new telecast time on asianet
bigg boss 2 now everyday at 9.00 p.m on asianet

കുടുംബ വിളക്ക് ജനുവരി 27 മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7:30 ന് ഏഷ്യാനെറ്റിൽ. മറ്റുള്ളവർക്കുവേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യനായിരുന്നു സുമിത്ര. പക്ഷെ മറ്റുള്ളവരോ അതറിഞ്ഞതായി ഭാവിച്ചതേയില്ല.

ഏഷ്യാനെറ്റ്‌ പ്രധാന പരിപാടികള്‍

05.00 P.M – മൊഹബത്ത്
05.30 P.M – കണ്ണന്‍റെ രാധ
05.55 P.M – ബി.ബി കഫേ
06.00 P.M – ശബരിമല സ്വാമി അയ്യപ്പന്‍
06.30 P.M – സീത കല്യാണം
07.00 P.M – വാനമ്പാടി
08.00 P.M – നീലക്കുയില്‍
08.30 P.M – കസ്തൂരിമാന്‍
09.00 P.M – മൌനരാഗം
09.30 P.M – ബിഗ്ഗ് ബോസ്സ് സീസണ്‍ 2
11.30 P.M – ബിഗ്ഗ് ബോസ് പ്ലസ്

ഏഷ്യാനെറ്റ്‌ ചാനല്‍ ലോഗോ
ഏഷ്യാനെറ്റ്‌ ചാനല്‍ ലോഗോ

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *