ഇത്തിക്കര പക്കി മലയാളം ടിവി സീരിയല്‍ സൂര്യ ടിവിയില്‍ ആരംഭിക്കുന്നു

ഷെയര്‍ ചെയ്യാം

തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസവും രാത്രി 8.30 ആണ് സൂര്യ ടിവിയുടെ പുതിയ സീരിയല്‍ ഇത്തിക്കര പക്കിയുടെ സംപ്രേക്ഷണ സമയം

ഇത്തിക്കര പക്കി
ഏറ്റവും പുതിയ മലയാളം സീരിയലുകള്‍

കായംകുളം കൊച്ചുണ്ണിക്ക് ശേഷം മറ്റൊരു ചരിത്ര സീരിയലുമായി സൂര്യ ടിവി വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിക്കുന്നു. ഇത്തിക്കര പക്കിയുടെ കഥ അടുത്ത തിങ്കള്‍ മുതല്‍ രാത്രി 8.30 നു സംപ്രേക്ഷണം ആരംഭിക്കുകയാണ്. സുപ്രസിദ്ധ ചലച്ചിത്ര താരം കെ ആര്‍ വിജയ അടക്കമുള്ള താരങ്ങളാണ് ഈ ബിഗ്‌ ബഡ്ജറ്റ് പരമ്പരയ്ക്കായി അണിനിരക്കുന്നത്. പുലിമുരുകന്‍ സിനിമയിലൂടെ പ്രശസ്തതനായ മാസ്റ്റര്‍ അജാസ് ജൂനിയര്‍ പക്കിയുടെ വേഷം കൈകാര്യം ചെയ്യുന്നു. അടുത്തിടെ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണിയില്‍ പക്കിയുടെ വേഷം അവതരിപ്പിച്ചിരുന്നു. എന്‍റെ മാതാവ് എന്നൊരു സീരിയല്‍ കൂടി ഇതേ ദിനത്തില്‍ സൂര്യ ടിവി ആരംഭിക്കുന്നുണ്ട്, രാത്രി 8 മണിക്കാണ് അത് സംപ്രേക്ഷണം ചെയ്യുന്നത്.

surya tv new serials ente mathavu and ithikkara pakki
ഏറ്റവും പുതിയ മലയാളം സീരിയലുകള്‍

മലയാള മണ്ണിന്റെ വാമൊഴിയിൽ നിന്നും ഒരു വീരപുരുഷൻ, ഇത്തിക്കര പക്കി ജനുവരി 27 മുതൽ , തിങ്കൾ മുതൽ വെള്ളി വരെ, രാത്രി 8.30ന്, നമ്മുടെ സ്വന്തം സൂര്യ ടിവിയിൽ.

അഭിനേതാക്കള്‍

പ്രോജക്റ്റ് ഡയറക്ടര്‍ -എസ് കാര്‍ത്തികേയന്‍
എഴുതിയത് – സുഗതന്‍ കണ്ണൂര്‍
സംഭാഷണം – രാജന്‍ കിഴക്കനേലാ
നിര്‍മ്മാണം – ശ്രീ ശരവണ ക്രിയേഷന്‍സ്
ക്യാമറ – സുനീഷ് പാലോട്
എഡിറ്റര്‍ – ഷഫീഖ്

അഭിനയിക്കുന്നവര്‍ – കെ ആര്‍ വിജയ , മനീഷ , മണി മയ്യംപിള്ളി, മുരളി മോഹന്‍ , യോഗി ഖത്രി , ഉഷൈദാ, ഹര്‍ഷാ , പ്രമീള്‍ എസ് പിള്ള , വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍ , ബൈജു വി കെ തുടങ്ങിയവര്‍.

സൂര്യ ചാനല്‍ പരിപാടികള്‍

04.30 P.M – ഒരു ഭയങ്കര വീട്
05.00 P.M – നിലാപക്ഷി
05.30 P.M – വാത്സല്യം
06.00 P.M – ലവ കുശ
06.30 P.M – അലാവുദ്ധീന്‍
07.30 P.M – ഭദ്ര
08.00 P.M – എന്‍റെ മാതാവ്
08.30 P.M – ഇത്തിക്കര പക്കി
09.00 P.M – ചോക്കളേറ്റ്
09.30 P.M – ഒരിടത്തൊരു രാജകുമാരി
10.00 P.M – കഥകള്‍ക്കപ്പുറം

sun nxt app streaming latest episodes of ithikkara pakki serial
മലയാളം ചരിത്ര പരമ്പരകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു