ബിഗില്‍ മലയാളം പ്രീമിയര്‍ ഷോയുമായി സൂര്യാ ടിവി – 26 ജനുവരി വൈകുന്നേരം 6.30 മണിക്ക്

റിപ്പബ്ലിക് ദിന പ്രത്യേക ചലച്ചിത്രം ബിഗില്‍ – സൂര്യ ടിവിയില്‍

ബിഗില്‍
വിജയ്‌ സിനിമ മലയാളത്തില്‍

ആറ്റ് ലി രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ തമിഴ് ചലച്ചിത്രം ഇതാദ്യമായി മലയാളത്തില്‍ സൂര്യ ടിവി പ്രീമിയര്‍ ചെയ്യുന്നു. ഇതിന്റെ തമിഴ് / മലയാളം അവകാശങ്ങള്‍ സണ്‍ നെറ്റ് വര്‍ക്കു സ്വന്തമാക്കിയിരുന്നു. പൊങ്കല്‍ ദിനത്തില്‍ സണ്‍ ടിവി ബിഗില്‍ പ്രീമിയര്‍ ഷോ ചെയ്തിരുന്നു, ആമസോണ്‍ പ്രൈം വീഡിയോ ആണ് ഡിജിറ്റല്‍ അവകാശം നേടിയത്. വിജയ്, നയൻതാര, ജാക്കി ഷെറോഫ്, വിവേക്, ആനന്ദരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തെരി, മെർസൽ എന്നീ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആറ്റ് ലിയും വിജയും ഒന്നിച്ച മൂന്നാമത്തെ ചിത്രമാണ് ഇത്. കൈതി സംവിധാനം ചെയ്ത ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍ ആണ് ഇനി വരാന്‍ പോകുന്ന വിജയ്‌ ചിത്രം, അതിന്റെ സംപ്രേക്ഷണ അവകാശവും ഇത്തരത്തില്‍ സണ്‍ ടിവി വാങ്ങിയെന്ന റിപ്പോര്‍ട്ടുകളുണ്ട്.

മോഹന്‍ലാല്‍ , സൂര്യ എന്നിവര്‍ അഭിനയിച്ച കാപ്പാന്‍ സിനിമ മലയാളത്തില്‍ അന്നേ ദിവസം മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അതിജീവന കഥ പറഞ്ഞ ഹെലന്‍ എന്ന സിനിമയുടെ പ്രീമിയര്‍ ഷോ ആണ് ഏഷ്യാനെറ്റിന്റെ റിപ്പബ്ലിക് ദിന സ്പെഷ്യല്‍.

അഭിനേതാക്കൾ

വിജയ് – മൈക്കിൾ രായപ്പൻ അഥവാ ബിഗിൽ, കൂടാതെ രായപ്പൻ എന്ന മൈക്കിളിന്റെ അച്ഛൻ കഥാപാത്രവും അവതരിപ്പിക്കുന്നു
നയൻതാര – നായിക ഏയ്ഞ്ചൽ ആശിർവാദം വേഷം ചെയ്തത് മലയാളി നടി നയൻതാര ആണ്
ജാക്കി ഷെറോഫ് – കെ.ജെ ശർമ്മ എന്ന വില്ലന്‍ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്
കതിർ – കതിർ
വിവേക് – നേസി
ഇന്ദുജ – വെംബു
റേബ മോണിക്ക ജോൺ – അനിത
രോഹിണി – അനിതയുടെ അമ്മ
കനിമൊഴി – കനിമൊഴി
ശോഭന – ശോഭന
ദേവദർശിനി – എലിസബത്ത്

എന്‍റെ മാതാവ്‌ സീരിയല്‍
എന്‍റെ മാതാവ്‌ സീരിയല്‍

സൂര്യ ടിവി വാരാന്ത്യചലച്ചിത്രങ്ങൾ

ശനി രാവിലെ 9 മണിക്ക് – യോദ്ധാവ് , ഉച്ചയ്ക്ക് 12.30ന് – പ്രേതം, വൈകിട്ട് 4 മണിക്ക് – കക്ഷി അമ്മിണിപ്പിള്ള, രാത്രി 7 മണിക്ക് – വൈറസ് , രാത്രി 10 മണിക്ക് – പാവാട

ഞായർ രാവിലെ 7 മണിക്ക് – പിക്കറ്റ് 43, രാവിലെ 9 മണിക്ക് – ഹൗസ്ഫുൾ, ഉച്ചയ്ക്ക് 1 മണിക്ക് – പ്രേതം 2, വൈകിട്ട് 3.30ന് – കോടതിസമക്ഷം ബാലൻ വക്കീൽ, വൈകിട്ട് 6.30 ന്, ബിഗിൽ, രാത്രി 10.30ന് – സാൾട്ട് & പെപ്പർ

Leave a Comment