എന്‍റെ മാതാവ് – സൂര്യ ടിവിയില്‍ പുതിയ മലയാളം സീരിയല്‍ ആരംഭിക്കുന്നു

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8 മണിക്ക് മലയാളം സീരിയല്‍ എന്‍റെ മാതാവ് നമ്മുടെ സൂര്യാ ടിവിയില്‍

പ്രമുഖ മലയാളം ചാനലായ സൂര്യ ടിവി മലയാളി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഭക്തി സാന്ദ്രമായ പരമ്പരയാണ് എന്‍റെ മാതാവ് . ജനുവരി 27 നു തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8.00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. പ്രശസ്ത സിനിമാ സീരിയല്‍ താരം സരയു ഒരു പ്രധാന കഥാപാത്രത്തെ ഇതില്‍ അവതരിപ്പിക്കുന്നു. എയ്ഞ്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ഐലിന്‍ ആണ്. ഇവരെ കൂടാതെ എം ആര്‍ ഗോപകുമാര്‍, നസീര്‍ സംക്രാന്തി , വിഷ്ണുപ്രസാദ്‌ , ശ്രീദേവി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. താമരത്തുമ്പി സീരിയല്‍ അവസാനിച്ചു, ഒരിടത്തൊരു രാജകുമാരി ഇനി 9.30 മണിക്കാവും സംപ്രേക്ഷണം ചെയ്യുക. സണ്‍ നെക്സ്റ്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഈ മലയാള പരമ്പരയുടെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ആസ്വദിക്കുവാന്‍ സാധിക്കും.

പുലിമുരുകന്‍ സിനിമയിലൂടെ പ്രശസ്തനായ അജാസ് ഇത്തിക്കര പക്കിയുടെ ബാല്യകാലം അവതരിപ്പിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30 നു പുതിയ സീരിയല്‍ ” ഇത്തിക്കര പക്കി ” സൂര്യ ടിവിയില്‍ മാത്രം.

എന്‍റെ മാതാവ്‌ സീരിയല്‍
ആധുനിക വർത്തമാനകാലത്തിന്റെ ആകുലതകളിൽ ദൈവകൃപ ചാർത്തുന്ന ഒരു പരമ്പര, ഒരു മാലാഖയുടെ കഥ

അഭിനേതാക്കള്‍

സംവിധാനം – വേണു ചേലക്കോട്
രചന – മനോജ്‌
ചാനല്‍ – സൂര്യ ടിവി
സംപ്രേക്ഷണ സമയം – രാത്രി 8.00 (തിങ്കള്‍ മുതല്‍ വെള്ളിവരെ)

സരയൂ – ഹെലെന്‍ വാളൂക്കാരന്‍, ഒരു പോസ്റ്റ് വുമണ്‍ കഥാപാത്രമായി എത്തുന്നു.
ഐലിന്‍ – എയ്ഞ്ചൽ
എം ആര്‍ ഗോപകുമാര്‍ – ഫാദര്‍
നസീര്‍ സംക്രാന്തി – കപ്യാര്‍
വിഷ്ണുപ്രസാദ്‌ –
ശ്രീദേവി –

surya tv new serials ente mathavu and ithikkara pakki
ഏറ്റവും പുതിയ മലയാളം സീരിയലുകള്‍

സൂര്യ ടിവി ഷെഡ്യൂള്‍

04.30 P.M – ഒരു ഭയങ്കര വീട്
05.00 P.M – നിലാപക്ഷി
05.30 P.M – വാത്സല്യം
06.00 P.M – ലവ കുശ
06.30 P.M – അലാവുദ്ധീന്‍
07.30 P.M – ഭദ്ര
08.00 P.M – എന്‍റെ മാതാവ്
08.30 P.M – ഇത്തിക്കര പക്കി
09.00 P.M – ചോക്കളേറ്റ്
09.30 P.M – ഒരിടത്തൊരു രാജകുമാരി
10.00 P.M – കഥകള്‍ക്കപ്പുറം

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

1 Comment

  1. സീരിയല്‍ നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *