മലയാളം ടിവി ചാനല്‍ റേറ്റിംഗ് – ബാര്‍ക്ക് വീക്ക്‌ 2 ടി ആര്‍ പ്പി റിപ്പോര്‍ട്ട്

ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന മലയാളം ടിവി ചാനല്‍ ഏഷ്യാനെറ്റ്‌ തന്നെ, ഏറ്റവും പുതിയ റേറ്റിംഗ് ഇങ്ങിനെയാണ്

ഇന്ന് പുറത്തു വന്ന ഏറ്റവും പുതിയ ബാര്‍ക്ക് കേരള മാര്‍ക്കറ്റ് റിപ്പോര്‍ട്ട് പ്രകാരം ഒന്നാം നമ്പര്‍ ചാനലായി ഏഷ്യാനെറ്റ്‌ തുടരുന്നു. പുതുതായി ആരംഭിച്ച ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 അടക്കമുള്ള പരിപാടികള്‍ നേടിയ തിളക്കമാര്‍ന്ന പ്രകടനത്തോടെ മറ്റു ചാനലുളേക്കാള്‍ ബഹു ദൂരം മുന്നിലാണ് ഏഷ്യാനെറ്റ്‌. ഫ്ലവേര്‍സ് ടിവി രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മഴവില്‍ മനോരമ ഒരിക്കല്‍ കൂടി മൂന്നാം സ്ഥാനാം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്ന അവസ്ഥയിലാണ്. നിങ്ങൾക്കും ആകാം കോടീശ്വരൻ സീസണ്‍ 5 അടക്കമുള്ള പരിപാടികള്‍ പ്രതീക്ഷിച്ച റേറ്റിംഗ് നല്‍കുന്നില്ല, 4+ എന്ന നിലയിലാണ് ഈ പരിപാടി മുന്‍പോട്ടു പോകുന്നത്.

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 രണ്ടാമത്തെ ആഴ്ച നേടിയത് 9.23 പോയിന്റ് , ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പ്രീമിയര്‍ നേടിയത് 8.29 പോയിന്റ്, പ്രിത്വിരാജ് നായകനായ ബ്രദേര്‍സ് ഡേ 3.22 പോയിന്റ് നേടി.

കൂടത്തായി സീരിയലിനു ലഭിച്ച സ്റ്റേ വരുന്ന ആഴ്ചകളില്‍ ഫ്ലവേര്‍സ് ചാനലിനെ സാരമായി ബാധിച്ചേക്കും. 27 മുതല്‍ ഏഷ്യാനെറ്റില്‍ കുടുംബ വിളക്ക് , സൂര്യ ടിവിയില്‍ എന്‍റെ മാതാവ്, ഇത്തിക്കര പക്കി തുടങ്ങിയ സീരിയലുകള്‍ ആരംഭിക്കുകയാണ്.

മലയാളം ടിവി ടിആര്‍പ്പി

ചാനല്‍ വാരം
ആഴ്ച3ആഴ്ച 2ആഴ് ച1
ഏഷ്യാനെറ്റ്‌9499931037
ഫ്ലവേര്‍സ് ടിവി266262283
മഴവില്‍ മനോരമ235248273
സൂര്യ ടിവി194206203
സീ കേരളം196201208
കൈരളി ടിവി112121127
അമൃതാ ടിവി444749
ഡി ഡി മലയാളംലഭ്യമല്ലലഭ്യമല്ലലഭ്യമല്ല
മലയാളം ടിവി റേറ്റിംഗ് ചാര്‍ട്ട്
മലയാളം ടിവി റേറ്റിംഗ് ചാര്‍ട്ട്

സീ കേരളം സീരിയല്‍ പ്രകടനം

ഡോക്ടർ എസ് ജനാർദ്ദനൻ ചെമ്പരത്തിക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ മലയാളം സീരിയലിന്റെ ചിത്രീകരണം ആരംഭിച്ചു, നീയും ഞാനും ഉടന്‍ തന്നെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക് എത്തുന്നു.

സീരിയല്‍ വാരം
ആഴ്ച 2ആഴ് ച1
സിന്ദൂരം (കുംകും ഭാഗ്യ മലയാളം)1.311.64
ചെമ്പരത്തി2.963.16
സ്വാതി നക്ഷത്രം ചോതി1.091.44
സത്യ എന്ന പെണ്‍കുട്ടി2.072.53
കബനി1.441.83
പൂക്കാലം വരവായി1.872.37
സുമംഗലി ഭവ0.721.04
സരിഗമപ കേരളം2.031.71
zee keralam neeyum njanum serial promo posters
നീയും ഞാനും മലയാളം ടെലിവിഷന്‍ പരമ്പര

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.