ഡി കെ ഡി ലിറ്റിൽ മാസ്റ്റേഴ്സ് – സീ കേരളത്തിന്റെ ഡാൻസ് റിയാലിറ്റി ഷോ ഓഡിഷനുകൾ ആരംഭിച്ചു

കുട്ടികളുടെ ഡാൻസ് റിയാലിറ്റി ഷോ – ഡി കെ ഡി ലിറ്റിൽ മാസ്റ്റേഴ്സ്

ഡി കെ ഡി ലിറ്റിൽ മാസ്റ്റേഴ്സ്
കുട്ടികള്‍ക്കായുള്ള മലയാളം ഡാന്‍സ് റിയാലിറ്റി ഷോകള്‍

മലയാളി ആരാധകരുടെ ഹൃദയം കവർന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡാൻസ് കേരള ഡാൻസ് സീസൺ രണ്ടാം ഭാഗം ഉടൻ എത്തുന്നു. ഇത്തവണ പക്ഷെ കുഞ്ഞു മിടുക്കന്മാർക്കും, മിടുക്കത്തികളുമായിരിക്കും ഷോയുടെ മത്സരാർത്ഥികൾ . ഈ സീസൺ കുട്ടികൾക്കായി മാത്രമുള്ളതാണ്. ജനുവരി 12 ന് തിരുവനന്തപുരം മുതൽ സംസ്ഥാനത്തൊട്ടാകെയുള്ള അഞ്ച് സ്ഥലങ്ങളിൽ ഡാൻസ് കേരളം ഡാൻസ് ലിൽ മാസ്റ്റേഴ്സിന്റെ ഓഡിഷൻ തീയതി സീ കേരളം പ്രഖ്യാപിച്ചു.

5-15 വയസ്സിനിടയിലുള്ള ചെറിയ നൃത്ത പ്രതിഭകളെ ഓഡിഷൻ ടെസ്റ്റുകൾ നടത്താൻ ഷോ അനുവദിക്കും. പങ്കെടുക്കുന്നവർക്ക് സോളോ, ജോഡി അല്ലെങ്കിൽ ഗ്രൂപ്പായി മത്സരങ്ങളിൽ പങ്കെടുക്കാം . കഴിഞ്ഞ ഞായറാഴ്ച തിരുവന്തപുരത്ത് നടന്ന ഓഡിഷൻ മത്സാരാർത്ഥികളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

ജനുവരി 18, 19, 25, 26 തീയതികളിൽ യഥാക്രമം കോഴിക്കോട് , തൃശ്ശൂർ, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലാണ് ഡി കെ ഡി ഓഡിഷൻ നടക്കുന്ന മറ്റ് നഗരങ്ങൾ.

ഇവയൊക്കെയാണ് ഓഡിഷൻ വേദികൾ

കോഴിക്കോട്ടെ (ജനുവരി 18) : സെയിന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചേവരമ്പലം.

തൃശൂർ (ജനുവരി 19) : ഹോട്ടൽ പൂരം ഇന്റർനാഷണൽ. കുറുപ്പം റോഡ്

കോട്ടയം ( (ജനുവരി 25) : ഹോട്ടൽ ഇന്ദ്രപ്രസ്ഥ, എം സി റോഡ്, കുമാരനല്ലൂർ

ഷോയുടെ ആദ്യ സീസൺ വൻ വിജയമായിരുന്നു നടി പ്രിയമണി, സംവിധായകൻ ജൂഡ് ആന്റണി, കൊറിയോഗ്രാഫർ ജയ് കുമാർ നായർ എന്നിവരാണ് ഡി കെ ഡി ആദ്യ സീസൺ ജഡ്ജ് ചെയ്തത്. നടി ശിൽപ ബാലയും ആർ‌ജെ അരുണും ചേർന്നാണ് പരിപാടി അവതരിപ്പിച്ചത്.

zee keralam neeyum njanum serial promo posters
നീയും ഞാനും മലയാളം ടെലിവിഷന്‍ പരമ്പര

Leave a Comment