പ്രളയബാധിതര്‍ക്ക് ഓണ സമ്മാനങ്ങളുമായി സീരിയല്‍ താരങ്ങളെത്തി
അല്ലിയാമ്പല്‍ സീരിയല്‍ താരങ്ങള്‍ ദുരിതാശ്വാസമായി ഓണക്കിറ്റുകള്‍ വിതരണം ചെയ്തു ആലപ്പുഴ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി സീരിയല്‍ താരങ്ങള്‍. പ്രളയം നാശം വിതച്ച കുട്ടനാട്ടിലെ കൈനകിരി ഗ്രാമത്തില്‍ നേരിട്ടെത്തിയ, സീ കേരളം വിനോദ ചാനലിലെ ജനപ്രിയ സീരിയല്‍ ‘അല്ലിയാമ്പലി’ലെ താരങ്ങളായ പല്ലവി ഗൗഡ, ഇബ്രാഹിം കുട്ടി, ബെന്നി ജോണ്‍ എന്നിവര്‍ ദുരിതാശ്വാസമായി ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ ഭരണകൂടവുമായി സഹകരിച്ചായിരുന്നു പരിപാടി. ഗ്രാമത്തിലെ നൂറോളം കുടുംബങ്ങള്‍ക്കാണ് സീ കേരളം ഓണക്കിറ്റ് നല്‍കിയത്. വെള്ളപ്പൊക്ക … Read more