പ്രളയബാധിതര്‍ക്ക് ഓണ സമ്മാനങ്ങളുമായി സീരിയല്‍ താരങ്ങളെത്തി

അല്ലിയാമ്പല്‍ സീരിയല്‍ താരങ്ങള്‍ ദുരിതാശ്വാസമായി ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

അല്ലിയാമ്പല്‍ സീരിയല്‍ താരം പല്ലവി ഗൗഡ
അല്ലിയാമ്പല്‍ സീരിയല്‍ താരം പല്ലവി ഗൗഡ

ആലപ്പുഴ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി സീരിയല്‍ താരങ്ങള്‍. പ്രളയം നാശം വിതച്ച കുട്ടനാട്ടിലെ കൈനകിരി ഗ്രാമത്തില്‍ നേരിട്ടെത്തിയ, സീ കേരളം വിനോദ ചാനലിലെ ജനപ്രിയ സീരിയല്‍ ‘അല്ലിയാമ്പലി’ലെ താരങ്ങളായ പല്ലവി ഗൗഡ, ഇബ്രാഹിം കുട്ടി, ബെന്നി ജോണ്‍ എന്നിവര്‍ ദുരിതാശ്വാസമായി ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ ഭരണകൂടവുമായി സഹകരിച്ചായിരുന്നു പരിപാടി. ഗ്രാമത്തിലെ നൂറോളം കുടുംബങ്ങള്‍ക്കാണ് സീ കേരളം ഓണക്കിറ്റ് നല്‍കിയത്. വെള്ളപ്പൊക്ക ദുരിതബാധിതരുടെ വിഷമങ്ങളും താരങ്ങള്‍ അന്വേഷിച്ചു. പ്രളയത്തിന്റെ കഷ്ട അനുഭവിക്കുന്നവര്‍ക്കൊപ്പം സീ കേരളവും അണിയറ പ്രവര്‍ത്തകരും ഉണ്ടാകുമെന്നും സഹായിക്കുമെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.

സരിഗപമ കേരളം
സരിഗപമ കേരളം

കൈനകിരി വടക്കു വില്ലേജിലെ ചെറുകായല്‍, ആറുപങ്കു, മീനപ്പള്ളില്‍ പ്രദേശങ്ങളിലാണ് സീ കേരളം ഓണകിറ്റുകള്‍ വിതരണം ചെയ്തത്. സീ കേരളം പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വള്ളത്തിലാണ് താരങ്ങള്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ഒരു ചാനല്‍ എന്ന നിലയില്‍ സീ കേരളം ചെയ്യുന്നത് വലിയ ഒരു കാര്യമാണെന്നും, മഴക്കാലത്തിനു ശേഷവും തങ്ങളെ കാണാനും, സഹായിക്കാന്‍ എത്തിയത് ഏറെ നന്ദിയോടെ സ്മരിക്കുന്നതായി മീനപ്പള്ളി പ്രദേശവാസികള്‍ പറഞ്ഞു.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *