ചെമ്പരത്തി മലയാളം ടിവി സീരിയല്‍ 300 എപിസോഡുകള്‍ വിജയകരമായി പിന്നിടുന്നു

300 എപിസോഡുകള്‍ പിന്നിട്ട് ചെമ്പരത്തി സീ കേരളം ചെമ്പരത്തി മലയാളം സീരിയല്‍

ചെമ്പരത്തി മലയാളം സീരിയല്‍
Zee Keralam Serial Chembarathi

നിരവധി സിനിമകളും സീരിയലുകളും അവതരിപ്പിച്ച ഡോ. എസ് ജനാര്‍ധനന്‍ ആണ് സംവിധാനം ചെയ്യുന്ന സീ കേരളം ജനപ്രിയ സീരിയല്‍ ചെമ്പരത്തി

300 എപിസോഡുകള്‍ പൂര്‍ത്തിയാക്കി. പ്രേക്ഷകര്‍ സ്വീകരിച്ച ഈ സീരയല്‍ ഇതിനകം തന്നെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സീ കേരളം ചാനലിന്റെ തുടക്കം മുതല്‍ ചെമ്പരത്തി സംപ്രേക്ഷണം ചെയ്തു വരുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവ് അമല ഗിരീഷ് കല്യാണിയുടെ വേഷത്തിലെത്തുന്നു. കല്യാണിയും അച്ഛനും തമ്മിലുള്ള ബന്ധം സീരിയലിന്റെ പ്രധാന ഭാഗമാണ്.

ഐശ്വര്യ,അമല ഗിരീഷ് , സ്റ്റെബിന്‍ ജേക്കബ്, യവനിക ഗോപാലകൃഷ്ണന്‍,പ്രബിന്‍, ശ്രീപത്മ എന്നിവരാണ് അഭിനേതാക്കള്‍. എല്ലാ ദിവസവും വൈകുന്നേരം ഏഴു മണിക്കാണ് സംപ്രേക്ഷണം. ഇതിന്‍റെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ സീ 5 ആപ്പില്‍ ലഭ്യമാണ്.

സ്ത്രീ ആധിപത്യമുള്ള ഒരു സമ്പന്ന കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി എത്തുന്ന ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന നിഷ്‌കളങ്കയായ കല്യാണി എന്ന പെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത്. ജനപ്രിയ തെന്നിന്ത്യന്‍ നടി ഐശ്വര്യയാണ് അഖിലാണ്ഡേശ്വരിയെ അവതരിപ്പിക്കുന്നത്. കരുത്തയായ തൃച്ചമ്പലത്ത് അഖിലാണ്ഡേശ്വരിയാണ് കുടംബനാഥ. ഇവരുടെ മൂത്ത മകനുമായി കല്യാണി പ്രണയത്തിലാകുന്നു. ഈ പ്രണയ ബന്ധം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.

ഫണ്ണി നൈറ്റ്സ് വിത്ത്‌ പേര്‍ളി മാണി
Funny Nights With Pearle Maaney

ഒരു വേലക്കാരിയുടേയും ഒരു സമ്പന്ന കുടുംബത്തിന്റേയും വര്‍ഗ സമരമാണ് ചെമ്പരത്തി മലയാളം സീരിയല്‍ പറയുന്നത്. ഇത്തരത്തില്‍ ഗൗവരമേറിയ ഒരു വിഷയം മലയാളത്തില്‍ ആദ്യമായാണ് ഒരു ടിവി ചാനല്‍ സീരിയലായി അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചെമ്പരത്തിക്കുണ്ട്.

Chembarathi, the popular Malayalam serial being telecast in Zee Keralam, successfully completes 300 episodes. The serial which has been popular right from its start is now rated to be one of the most popular serials in Malayalam. The serial was one of Zee Keralam’s launch shows during the inception of the channel last November.

Zee Keralam High Clarity Logo Download
Zee Keralam Logo

Leave a Comment