0

സഭാ ടിവി – കേരള നിയമസഭാ നടപടിക്രമങ്ങൾ ഇനി നേരിട്ടറിയാം

Share

ജനുവരി ഒന്നിന് സഭാ ടിവി യുടെ ആദ്യഘട്ടം സംപ്രേഷണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്

സഭാ ടിവി

sabha tv keralam logo

കേരള നിയമസഭാ നടപടിക്രമങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതാണ് സഭാ ടിവിയുടെ ഉദ്ദേശം. ആദ്യഘട്ടമായി വിവിധ ചാനലുകളിൽ പ്രത്യേക പരിപാടിയായിട്ടാകും സംപ്രേഷണം, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ആവും കൂടുതലായി ഉപയോഗിക്കുക. ഈ സംരഭം വിജയകരമായാൽ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തു രാജ്യസഭാ, ലോക്സഭാ ടിവി മാതൃകയില്‍ മുഴുവന്‍ സമയ ചാനല്‍ കേരളത്തിലും ആരംഭിച്ചേക്കും. ആഴ്ചയിൽ 2 മണിക്കൂർ പരിപാടിയാണ് സഭ ടിവിയില്‍ ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇതിനായി ചാനലുകളിൽ നിന്നു താൽപര്യപത്രം ക്ഷണിച്ചു.ചാനലിന്‍റെ ലോഗോയും തീം മ്യൂസിക്കും കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍

ഇന്‍സ്റ്റാഗ്രാം – https://www.instagram.com/sabha_tv/
ഫേസ്ബുക്ക് – https://www.facebook.com/sabhatvkeralam
യൂടൂബ് – https://www.youtube.com/channel/UCvRVpCb6zfcCbUN2Kp_ig_g

പരിപാടികള്‍

നിയമസഭയുടെ നടപടിക്രമം,ചരിത്രം,സഭയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമായുള്ള അഭിമുഖം, യാത്ര വിവരണങ്ങള്‍ തുടങ്ങിയവയാണ് സഭ ടിവിയിലെ പ്രധാനപരിപാടികള്‍. ഇന്ത്യയിൽ ആദ്യമായാണ് ഒരു നിയമസഭ സ്വന്തമായി ടിവി ചാനൽ തുടങ്ങുന്നതതെന്ന ക്രെഡിറ്റ് കേരളത്തിന് സ്വന്തം . ആദ്യ ഘട്ടത്തിൽ മറ്റ് ചാനലുകളിൽ നിശ്ചിത സമയം വാങ്ങി സഭാ ടി വി യുടെ പരിപാടികൾ സംപ്രേഷണം നടത്തുകയാണ്. ക്രമേണ 24 മണിക്കൂറും പരിപാടികൾ ആരംഭിക്കാൻ കഴിയും.

Channel by Kerala Legislative Assembly

Channel by Kerala Legislative Assembly

Sabha TV

It’s an initiative from Kerala Legislature to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will be aired in the Sabha tv ott.