സരിഗമപ മലയാളം – സോഷ്യൽ മീഡിയയിലും ഹിറ്റായി സീ കേരളം റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Octoberസീ കേരളം

സീ കേരളം റിയാലിറ്റി ഷോ സരിഗമപ മലയാളം

സരിഗമപ മലയാളം
മലയാളം ചാനല്‍ സംഗീത പരിപാടികള്‍

കൊച്ചി: ഏറെ പുതുമയോടെത്തിയ സീ കേരളം ചാനലിന്റെ സംഗീത റിയാലിറ്റി ഷോയായ സരിഗമപ സോഷ്യൽ മീഡിയയിലും ഹിറ്റായി മാറുന്നു. ഫേസ്ബുക്കിൽ മാത്രം സ രി ഗ മ പയുടെ 26 വീഡിയോകൾ ഇതിനോടകം തന്നെ പത്തുലക്ഷം പേര് കണ്ടു കഴിഞ്ഞു. ചാനലിനെ കാഴ്ചക്കാർ ഏറ്റെടുത്തു എന്നതിന്റെ തെളിവാണെന്ന് ഇതെന്ന് സീ കേരളം ടീം പറഞ്ഞു. സരിഗമപയിലെ പങ്കെടുക്കുന്ന മത്സാരാർത്ഥികളുടെ മികച്ച പെർഫോമൻസിന്റെ വീഡിയോകളാണ് ഇതിൽ ഭൂരിഭാഗവും. ഇതിനോടൊപ്പം തന്നെ അതിഥികളായെത്തിയ നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യൻ, നടൻ ഷെയിൻ നിഗം എന്നിവരുടെയും എപ്പിസോഡുകളും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്നു .

മലയാളത്തിലെ മികച്ച സംഗീത റിയാലിറ്റി ഷോയായി മാറാൻ ചുരുങ്ങിയ സമയം കൊണ്ട് സരിഗമപക്കായിട്ടുണ്ട്. അതിന്റെ തെളിവാണ് സോഷ്യൽ മീഡിയയിൽ സീ കേരളം നേടിയെടുത്ത സ്ഥാനമെന്ന് സീ കേരളം ടീം പറഞ്ഞു. ആദ്യമായാണ് കേരളത്തിൽ പ്രായഭേദമെന്യേ ഏതൊരാൾക്കും പങ്കെടുക്കാവുന്ന ഒരു റിയാലിറ്റി ഷോ വരുന്നത്. കൗമാരക്കാർമുതൽ മുതിർന്നവർ വരെ ഒരേ മനസോടെയാണ് ഇവിടെ മത്സരിക്കുന്നതെന്നും. ഇത് ഈ ഷോയെ വേറിട്ടതാക്കുന്നു. മാത്രവുമല്ല പങ്കെടുത്ത മിക്ക മത്സരാർത്ഥികളും സിനിമകളിൽ പാടി എന്നത് സ രി ഗ മ പ യുടെ വിജയമാണ്.

zee keralam neeyum njanum serial promo posters
നീയും ഞാനും മലയാളം ടെലിവിഷന്‍ പരമ്പര

ഈ വര്‍ഷം ഏപ്രിൽ 6 നാണു സീ കേരളം സരിഗമപ ആരംഭിക്കുന്നത്. പ്രശസ്ത പിന്നണി ഗായിക സുജാതയും, സംഗീത സംവിധായകരായ ഗോപി സുന്ദറും ഷാൻ റഹ്‌മാനുമാണ് വിധികർത്താക്കൾ. ഗ്രാൻഡ് ജൂറി വിഭാഗവും ഈ ഷോയെ വ്യത്യസ്തമാക്കുന്നു.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *