സീ കേരളം – മലയാളം വിനോദ ചാനല്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു

ഒന്നൊന്നര ഒരു വര്‍ഷം പിന്നിട്ട് സീ കേരളം

സീ കേരളം
മലയാളം വിനോദ ചാനലുകള്‍

മലയാളി പ്രേക്ഷകര്‍ക്ക് വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ച് രംഗപ്രവേശം ചെയ്ത ജനപ്രിയ വിനോദ ചാനല്‍ സീ കേരളം ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. എണ്ണിപ്പറയാവുന്ന നേട്ടങ്ങളുമായാണ് മലയാളി ടിവി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് ചാനല്‍ മുന്നേറുന്നത്. കേരളത്തിലെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ആദ്യ അഞ്ച് വിനോദ ചാനലുകളില്‍ ഒന്നാകാന്‍ ഇക്കാലയളവില്‍ സീ കേരളത്തിന് കഴിഞ്ഞു. മറ്റൊരു മലയാളം ചാനലിനും ആദ്യം വര്‍ഷം കൊണ്ട് നേടാന്‍ സാധിക്കാത്ത ഉയരത്തിലാണ് സീ കേരളത്തിന്റെ നേട്ടം. വെല്ലുവിളികളും മത്സരങ്ങളും നിറഞ്ഞ ചാനല്‍ രംഗത്ത് വേറിട്ട വിനോദ പരിപാടികളും വ്യത്യസ്ത ഉള്ളടക്കവും അവതരിപ്പിച്ച് പ്രേക്ഷകരുമായി ദൃഢമായ ഒരു അടുപ്പമുണ്ടാക്കാന്‍ ചാനലിനു സാധിച്ചു. ‘ജീവിത വിസ്മയങ്ങള്‍ നമുക്കൊന്നായ് നെയ്‌തെടുക്കാം’ എന്ന സീ കേരളത്തിന്റെ മുദ്രാവാക്യത്തെ അന്വര്‍ത്ഥമാക്കും വിധം നവീനമായ പല ആശയങ്ങളും വിനോദ രംഗത്ത് ചാനല്‍ അവതരിപ്പിച്ചു.

പ്രധാന സീരിയലുകള്‍

ചെമ്പരത്തി മലയാളം ടിവി സീരിയല്‍
ചെമ്പരത്തി

വിനോദ ചാനലുകളുടെ പ്രധാന ചേരുവയായ സീരിയലുകളിലും സീ കേരളം സ്വന്തമായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്. സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പുരോഗനമാത്മക കഥാ പരമ്പരകളുടെ ഒരു നീണ്ട പട്ടിക തന്നെ ചാനലിനുണ്ട്. ചെമ്പരത്തി, സ്വാതി നക്ഷത്രം ചോതി എന്നീ സീരിയലുകള്‍ 300 എപിസോഡുകള്‍ എന്ന നാഴികക്കല്ലുകള്‍ പിന്നിട്ട് മുന്നേറിക്കൊണ്ടിരിക്കുന്നു. മറ്റു ജനപ്രിയ ഷോകളായ പൂക്കാലം വരവായ്, സുമംഗലി ഭവ എന്നിവ 100 എപിസോഡുകള്‍ പിന്നിട്ട് വിജയകരമായി മുന്നേറുന്നു.

സീ കേരളത്തിന്റെ ഏറെ ജനപ്രീതി നേടി പ്രധാന റിയാലിറ്റി ഷോ ആയ സരിഗമപ പ്രതിഭകളുടെ മാറ്റ് കൊണ്ട് വേറിട്ട് നില്‍ക്കുന്ന ഒരു സംഗീത ഷോ ആണ്. ഇതില്‍ പങ്കെടുക്കുന്ന 12 പ്രതിഭകള്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് സംഗീത പ്രേമികളുടെ ഫേവറിറ്റുകളായി മാറി. ഇവരില്‍ പലരും വിവിധ സിനിമകളില്‍ പിന്നണി ഗായകരായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മലയാളെ ടെലിവിഷന്‍ രംഗത്ത് പരിപൂര്‍ണമായും പ്ലാസറ്റിക് രഹിതമായ റിയാലിറ്റി ഷോ എന്ന മറ്റൊരു സവിഷേശത കൂടി സരിഗമപയ്ക്ക് സ്വന്തമായുണ്ട്. സമൂഹ മാധ്യമങ്ങളിലും സരിഗമപ ഹൃദയം കീഴടക്കി മുന്നേറുകയാണ്. സരിഗമപയുടെ 47 വീഡിയോകള്‍ ഫെയ്‌സ്ബുക്കില്‍ മാത്രം 10 ലക്ഷത്തിലേറെ പേര്‍ ഇതിനകം കണ്ടു കഴിഞ്ഞു.

സംഗീത പരിപാടികള്‍

ആലാപന വൈഭവത്തിന്റെ പ്രകടനത്തിനപ്പുറം സരിഗമപ ഷോയില്‍ അതിഥികളായി സെലിബ്രിറ്റികളും എത്തുന്നു. ഭാവന, ടൊവിനൊ തോമസ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, ഗായകന്‍ ഹരിഷ് ശിവരാമകൃഷ്ണന്‍ തുടങ്ങിയ താരങ്ങള്‍ പലപ്പോഴായി ഈ ഷോയില്‍ പങ്കെടുത്തു. കേരളത്തെ വീണ്ടും ദുരിതത്തില്‍ മുക്കിയ പ്രളയത്തില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി മാറിയ നൗഷാദ് എന്ന തെരുവുകച്ചവടക്കാരനെ സരിഗമപ വേദിയില്‍ ആദരിച്ചു.

സീ കേരളം ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച സീരിയല്‍ സത്യ എന്ന പെണ്‍കുട്ടി ആദ്യ ആഴ്ച തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. മലയാളത്തില്‍ ആദ്യമായി ഒരു ടോംബോയ് നായികയെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച പരമ്പരയാണിത്. മെര്‍ശീന നീനു അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ ജിജ്ഞാസയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

ഈ ഒന്നൊന്നര ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ സീ കേരളം ഒരു ബ്രാന്‍ഡ് ഫിലിമും അവതരിപ്പിച്ചിട്ടുണ്ട്. ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം സ്വന്തം നാട്ടിലേക്കു മടങ്ങി എത്തുന്ന പെണ്‍കുട്ടി സീ കേരളത്തിലെ കഥാപാത്രങ്ങളുമായി വല്ലാതെ അടുത്തുപോയ തന്റെ അമ്മയെ കണ്ടു മുട്ടുന്നതാണ് കഥ. സീരിയലുകളിലെ പ്രധാന കഥാപാത്രങ്ങളേയും അവരുടെ സവിശേഷ സ്വഭാവങ്ങളേയും അവതരിപ്പിക്കുന്ന, അവരെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ഒരു മൊണ്ടാഷ് വിഡിയോയും സീ കേരളം അവതരിപ്പിച്ചിട്ടുണ്ട്.

കബനി സീരിയല്‍
കബനി സീരിയല്‍

Leave a Comment