എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


ഈശോ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച്‌ സോണി ലിവ് – ഒക്ടോബര്‍ 5 മുതല്‍ സ്ട്രീമിംഗ്

Latest Malayalam OTT Releases

ഒക്ടോബർ 05 – ഈശോ സിനിമയുടെ ഓടിടി റിലീസ് തീയതി ജയസൂര്യ അഭിനയിക്കുന്ന ഏറ്റവും പുതിയ മലയാളം ത്രില്ലർ മൂവി ഈശോ (Eesho) 5 ഭാഷകളിൽ (മലയാളം | തമിഴ് | തെലുങ്ക് | കന്നഡ | ഹിന്ദി) ലഭ്യമാകും, സോണി ലിവ് ചിത്രത്തിന്റെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 05 ബുധനാഴ്ച മുതൽ സോണി ലിവ് പ്ലാറ്റ്‌ഫോമിലൂടെ സിനിമ ലഭ്യമാകും. ചിത്രത്തിന്റെ രചന സുനീഷ് വാരനാട്, സംവിധാനം നാദിർഷ, നിർമ്മാണം അരുൺ നാരായൺ. ചിത്രത്തിൽ … Read more

ന്നാ താന്‍ കേസ് കൊട് സെപ്റ്റംബര്‍ 8, തിരുവോണ ദിവസം ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു

Nna Than Case Kodu Movie OTT

കോഴുമ്മല്‍ രാജീവന്‍ കേസ് കൊടുത്ത കഥ , ന്നാ താന്‍ കേസ് കൊട് സെപ്റ്റംബര്‍ 8, തിരുവോണത്തിന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ രതീഷ് ബാലകൃഷ്ണ പെതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ന്നാ താന്‍ കേസ് കൊട് സെപ്റ്റംബര്‍ 8, തിരുവോണ ദിവസം ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഒരു റിട്ടയേഡ് കള്ളനായ കോഴുമ്മല്‍ രാജീവന്‍ തനിക്ക് മേല്‍ ആരോപിക്കപ്പെട്ട മോഷണക്കുറ്റം തെറ്റെന്ന് തെളിയിക്കാന്‍ കോടതിയില്‍ സ്വയം വാദിച്ച് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സന്തോഷ് ടി. കുരുവിള നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, … Read more

ഏഷ്യാനെറ്റ്‌ ഓണം 2022 സിനിമകള്‍, പ്രത്യേക പരിപാടികള്‍ – ഓണരുചിമേളം, കുക്ക് വിത്ത് കോമഡി

Asianet Onam 2022 Shows

വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ് – ഓണം 2022 അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ , ഓണം സ്പെഷ്യൽ കോമഡി സ്റ്റാർസ് , സ്റ്റാർട്ട് മ്യൂസിക് , അടി മോനെ ബസ്സർ , പ്രശസ്തതാരങ്ങൾ അണിനിരക്കുന്ന ഓണപരിപാടികൾ , സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങൾ തുടങ്ങി … Read more

ഏഷ്യാനെറ്റ് മൂവീസ് ഓണം 2022 സിനിമകള്‍ – കേശു ഈ വീടിന്റെ നാഥൻ, കാവൽ

Asianet Movies Onam Films

ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥൻ, സുരേഷ് ഗോപി നായകനായ കാവൽ – ഏഷ്യാനെറ്റ് മൂവീസ് ഓണം 2022 തിരുവോണദിന പ്രീമിയർ ചിത്രം , നാദിർഷ സംവിധാനം ചെയ്ത് ദിലീപ്-ഉർവശി താരജോഡി ഒരുമിച്ച സൂപ്പർഹിറ്റ് കോമഡി എന്റെർടെയ്നർ “കേശു ഈ വീടിന്റെ നാഥൻ” തിരുവോണ ദിനമായ സെപ്റ്റംബർ 08 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 മണി മുതൽ ഏഷ്യാനെറ്റ് മൂവീസിൽ. ദിലീപ്​-ഉർവശി കോമ്പിനേഷനും.70കാരനും അറുപിശുക്കനുമായ കേശുവിന്‍റെ ജീവിതത്തിലെ ചില അനുഭവങ്ങൾ ചേർത്തുവെച്ചാണ്​ ഈ ഫാമിലി എന്‍റർടെയ്​നർ നാദിർഷയും … Read more

സൂര്യാ മൂവിസ് ഒരുക്കുന്ന ഓണച്ചിത്രങ്ങൾ – കുരുതി, കോടതിസമക്ഷം ബാലൻ വക്കീൽ

Onam 2022 Films Surya Movies

ഉത്രാടം , തിരുവോണം , അവിട്ടം ദിവസങ്ങളില്‍ സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ പൃഥിരാജ് സുകുമാരൻ , മുരളി ഗോപി , മാമുക്കോയ, റോഷൻ മാത്യു, സൃന്ദ എന്നിവര്‍ അഭിനയിച്ച മലയാളം ത്രില്ലര്‍ സിനിമ കുരുതി, ഉത്രാടം ദിനത്തില്‍ (സെപ്റ്റംബര്‍ 7) രാവിലെ 10.00 മണിക്ക് സൂര്യാ മൂവിസ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നു. മോഹന്‍ലാല്‍ നായകനായ നീരാളി, സൂര്യ അഭിനയിച്ച സുരറൈ പോട്ര്, ഒരു അഡാറ് ലവ് സ്റ്റോറി , തോപ്പിൽ ജോപ്പൻ, ദർബാർ, … Read more

കെ‌.ജി‌.എഫ് ചാപ്റ്റർ 2 സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ സീ കേരളത്തിൽ – 4 സെപ്റ്റംബർ ഞായർ രാത്രി 07:00 മണിക്ക്

KGF2 Premier

സീ കേരളം വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ – കെ‌.ജി‌.എഫ് ചാപ്റ്റർ 2 കെജിഎഫ് ചാപ്റ്റർ 2 സിനിമയുടെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‌വർക്ക് സ്വന്തമാക്കിയിരുന്നു , സീ തെലുങ്ക്, സീ കന്നഡ, സീ തമിഴ്, സീ കേരളം ചാനലുകള്‍ കെ‌.ജി‌.എഫ് 2 സിനിമയുടെ ടെലിവിഷൻ അവകാശങ്ങൾ കരസ്ഥമാക്കിയിരുന്നു. കെജിഎഫ് ഇതിനകം സീ തെലുങ്കിലും (ആഗസ്റ്റ് 21, ഞായർ 05:30 PM) സീ കന്നഡയിലും (ആഗസ്റ്റ് 20 ശനിയാഴ്ച്ച, 07:00 PM) പ്രീമിയർ ചെയ്തു. സീ തമിഴ് ചാനലിന്റെ … Read more

മഴവിൽ എന്റർടൈൻമെന്റ് അവാർഡ് 2022 വിജയികൾ – മോഹൻലാല്‍ , മഞ്ജു വാര്യര്‍

Mohanlal Latest Awards

അവാർഡ് ജേതാക്കളുടെ പേര് – മഴവിൽ എന്റർടൈൻമെന്റ് അവാർഡ് മഴവിൽ മനോരമ ചാനലും അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (A:M:M:A) ഒരുമിച്ച മെഗാ ഇവന്റ് മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022 , ഭാഗം 1 ആഗസ്റ്റ് 27 ശനിയാഴ്ച വൈകുന്നേരം 07:00 നും ഭാഗം 2 ആഗസ്ത് 28 ന് ഞായറാഴ്‌ച 2 നും ചാനൽ സംപ്രേഷണം ചെയ്തു. മനോരമമാക്സ് ആപ്ലിക്കേഷൻ ഷോയുടെ മുഴുവൻ ഓൺലൈൻ വീഡിയോകളും ഉടൻ അപ്‌ലോഡ് ചെയ്യും. ഓണാവധിക്കാലത്ത് മഴവിൽ എന്റർടൈൻമെന്റ് … Read more

നെഹ്‌റു ട്രോഫി വള്ളംകളി 2022 തത്സമയ സംപ്രേക്ഷണം – ഡിഡി മലയാളം ചാനലില്‍

Nehru Trophy Boat Race Live Streaming

സെപ്റ്റംബർ 4, ആലപ്പുഴ പുന്നമട കായലില്‍ നിന്നും ലൈവ് ഡിഡി മലയാളം ചാനലില്‍ – നെഹ്‌റു ട്രോഫി വള്ളംകളി കേരളത്തിലെ ഏറ്റവും വലിയ ജലമേളയായ നെഹ്‌റു ട്രോഫി വള്ളംകളി 2022 ആലപ്പുഴ പുന്നമട കായലില്‍ സെപ്റ്റംബർ 4 ഞായറാഴ്ച നടക്കും. നെഹ്‌റു ട്രോഫി വള്ളംകളിയുടെ 68-ാം സീസണാണിത്, പതിവുപോലെ തത്സമയ സംപ്രേക്ഷണം ദൂരദർശൻ മലയാളം ചാനലിൽ ലഭ്യമാകും. അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത് മിട്ടു ആണ്, വാഴത്തോണി തുഴയുന്ന തത്തയുടെ പേരാണ് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം. … Read more

മഴവില്‍ മനോരമ ഓണം 2022 സിനിമകള്‍, പരിപാടികള്‍ – മകള്‍ , ഒരുത്തീ , അത്തം പത്ത് രുചി

Onam Shows mazhavil Manorama

മലയാളം ടിവി ചാനലുകളിലെ ഓണം പരിപാടികള്‍ – മഴവില്‍ മനോരമ മലയാളം ടെലിവിഷനിൽ ആദ്യമായ് സത്യൻ അന്തിക്കാട്-ജയറാം-മീരാ ജാസ്മിൻ കൂട്ടുകെട്ട് ഒരുമിച്ച ഏറ്റവും പുതിയ സൂപ്പർഹിറ്റ് ഫാമിലി എന്റെർടെയ്നർ “മകൾ” ഈ തിരുവോണ ദിനത്തിൽ മഴവിൽ മനോരമയിൽ. ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടാനായി “അത്തം പത്ത് രുചി” പതിവ് പോലെ എത്തുന്നു. അത്തം ദിനമായ ആഗസ്റ്റ് 30 മുതൽ തിരുവോണ ദിനം വരെ വൈകുന്നേരം 06.00 മണി മുതൽ മഴവിൽ മനോരമയിൽ. മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022 റിപ്പീറ്റ് … Read more

ഐസിസി മീഡിയ റൈറ്റ്‌സ് സ്വന്തമാക്കി ഡിസ്നി സ്റ്റാര്‍ – 2024 മുതൽ 2027 വരെ

Disney+Hotstar ICC Rights

ഐ‌പി‌എൽ ടിവി റൈറ്റ്സ് അവകാശം നേടിയതിന് ശേഷം, ഡിസ്നി സ്റ്റാറിന് 2024 – 27 ലെ ഐസിസി മീഡിയ റൈറ്റ്‌സും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ എല്ലാ മത്സരങ്ങളും സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഡിസ്നി സ്റ്റാറിന് . 2024 മുതൽ 2027 വരെയുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ( ഐസിസി) എല്ലാ മത്സരങ്ങളും ഇന്ത്യൻ വിപണിയിൽ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഡിസ്നി സ്റ്റാർ നേടിയതായി ഐസിസി ഓഗസ്റ്റ് 27 , ശനിയാഴ്ച പ്രഖ്യാപിച്ചു. 2027 അവസാനം വരെ പുരുഷന്മാരുടെയും … Read more

സോളമന്റെ തേനീച്ചകൾ – മനോരമമാക്സിലെ ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് – സോളമന്റെ തേനീച്ചകൾ സോളമന്റെ തേനീച്ചകൾ എന്ന മലയാളം സിനിമയുടെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ മഴവിൽ മനോരമ സ്വന്തമാക്കി. പ്രശസ്ത സംവിധായകന്‍ ലാൽ ജോസ് ഒരുക്കിയ ഏറ്റവും പുതിയ സിനിമയാണിത് . ജോജു ജോർജ്ജ്, വിൻസി അലോഷ്യസ്, ദർശന എസ് നായർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം എൽജെ ഫിലിംസിന്റെ ബാനറിൽ ലാൽ ജോസ് നിർമ്മിച്ചിരിക്കുന്നു. പി ജി പ്രഗീഷാണ് സോളമന്റെ തേനീച്ചകൾ എഴുതിയത്. ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടർ … Read more