എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


ഏഷ്യാനെറ്റ്‌ സീരിയലുകള്‍ ഇനി 6 ദിവസവും – തിങ്കള്‍ മുതല്‍ ശനിവരെ

ഏഷ്യാനെറ്റ്‌ സീരിയലുകള്‍ ഇനി 6 ദിവസവും

ജനപ്രിയപരമ്പരകൾ ഇനി 6 ദിവസവും – ഏഷ്യാനെറ്റ്‌ സീരിയലുകള്‍ സംപ്രേക്ഷണ സമയം പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകൾ ജൂൺ 21 മുതൽ തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയ പരമ്പരകളായ കണ്ണന്റെ രാധ വൈകുന്നേരം 6.10 നും ബാലഹനുമാൻ 6.40 നും കുടുംബവിളക്ക് രാത്രി 7 മണിക്കും തുടർന്ന് , അമ്മ അറിയാതെ 7.20 നും പാടാത്ത പൈങ്കിളി 7.40 നും മൗനരാഗം 8 മണിക്കും സസ്നേഹം 8.20 നും കൂടെവിടെ 8.40 നും … Read more

ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 4 സംബന്ധിച്ച് ഏഷ്യാനെറ്റ്‌ പുറത്തു വിടുന്ന പ്രസ്താവന

Asianet Bigg Boss Season 4

ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് – ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 4 ചില വ്യാജ ഓൺലൈൻ വെബ്സൈറ്റുകൾ ബിഗ് ബോസ് മലയാളം സീസൺ 4 ലേക്ക് ഓഡിഷനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡോ എൻഡെമോൾ ഷൈൻ ഗ്രൂപ്പോ ഇപ്പോൾ ഓഡിഷൻ അപേക്ഷകൾ ക്ഷണിച്ചിട്ടില്ലെന്നും കൂടാതെ ഏതെങ്കിലും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇതിനുവേണ്ടിയുള്ള അംഗീകാരം നൽകിയിട്ടില്ലായെന്നും വ്യക്തമാക്കുന്നു. ബിഗ്ഗ് ബോസ്സ് 4 ഷോയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ഏജൻസിയ്‌ക്കോ … Read more

ഇരുൾ സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 18 ജൂൺ രാത്രി 7:00 മണിക്ക്

WTP Movie Irul

ഏറ്റവും പുതിയ മലയാളം ത്രില്ലെർ മൂവി ഇരുൾ ന്റെ പ്രീമിയർ ഷോ ഏഷ്യാനെറ്റിൽ ഇരുൾ എന്ന പുസ്തകത്തിൽ തുടങ്ങി അതിന്റെ എഴുത്തുകാരനായ അലെക്സിൽ നിന്നും കഥ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. മറ്റുള്ള പ്രമേയങ്ങളിൽ നിന്നും വ്യത്യസ്തമായി, ‘അബ്‌സ്ട്രാക്റ്റ്’ രീതിയിലുള്ള അവതരണമാണ് സിനിമയിൽ ഉടനീളം കാണാൻ സാധിക്കുന്നത്. ദ്വന്ദ വ്യക്തിത്വം മുതൽ വിവിധ മാനസിക വ്യാപാരങ്ങളിലൂടെയാണ് കഥയുടെ പ്രയാണം.നിഗൂഡമായ ഒന്നിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ .സസ്പെൻസ്ത്രില്ലറുകൾക്കും അപ്പുറം സൈക്കോ ചിന്തയുടെ രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. … Read more

സസ്നേഹം സീരിയല്‍ ഏഷ്യാനെറ്റില്‍ 8 ജൂൺ മുതല്‍ ആരംഭിക്കുന്നു

Sasneham Serial Online Episodes

തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 മണിക്ക് സസ്നേഹം സീരിയല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു ജീവിതപങ്കാളിയുടെ വേര്പാടിനുശേഷം, ജീവിതം മുഴുവൻ സമർപ്പിച്ച മക്കളാലും മരുമക്കളാലും മാറ്റിനിർത്തപെട്ടു ഒറ്റപ്പെട്ടുപോയ ഇന്ദിരയുടെയും ബാലചന്ദ്രന്റെയും അദ്യശ്യ ബന്ധത്തിന്റെ കഥയാണ് സസ്നേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് . ഏഷ്യാനെറ്റിൽ ഈ മലയാളം സീരിയല്‍ ജൂൺ 8 മുതൽ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 സംപ്രേക്ഷണം ചെയ്യുന്നു. രേഖ രതീഷ്‌ , കെപിഎസി സജി, എന്നിവര്‍ പ്രധാന വേഷങ്ങള്‍ ഈ … Read more

ആര്‍ക്കറിയാം മലയാളം സിനിമയുടെ ആദ്യ പ്രദര്‍ശനം ഏഷ്യാനെറ്റില്‍ – 11 ജൂൺ, വെള്ളിയാഴ്ച രാത്രി 7 മണിക്ക്

Movie Premier Aarkkariyaam

മലയാളചലച്ചിത്രം ആര്‍ക്കറിയാം വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ കുടുംബബന്ധങ്ങളുടെ പുതിയകാല രൂപത്തെ കോവിഡും ലോക്ഡൗണും പോലുള്ള കാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഒരു സസ്പെൻസ് ത്രില്ലെർ കഥ പറയുന്ന ആര്‍ക്കറിയാം സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയവരുടെ നിസ്സഹായാവസ്ഥയുടെയും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന മനസ്സിന്റെയും കഥ പറയുന്ന പുതിയ പരമ്പര സസ്നേഹം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏഷ്യാനെറ്റ്‌ മൂവി പ്രീമിയര്‍ കാഞ്ഞിരപ്പള്ളിയിലെ തന്റെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കണക്കു മാഷായ ഇട്ടിയവരയ്ക്ക് ഷെർലി എന്നൊരു മകൾ മാത്രമാണുള്ളത്. … Read more

ദി പ്രീസ്റ്റ് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 4 ജൂൺ 7 മണിക്ക്

WTP Movie The Priest

മലയാളചലച്ചിത്രം ദി പ്രീസ്റ്റ് ടെലിവിഷൻ പ്രീമിയർ ത്രില്ലടിപ്പിക്കുന്ന കഥാവഴിയും , മികച്ച പ്രകടനവുമായി മമ്മൂട്ടിയും മഞ്ജുവാര്യരും ബേബി മോണിക്കയും നിഖില വിമലും ഒന്നിക്കുന്ന ദി പ്രീസ്റ്റ് ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ‘ബിലീവ് ഇറ്റ് ഓര്‍ നോട്ട്, ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന ഡാര്ക്ക് സോണ് ഉണ്ടെന്ന് പറയാറുണ്ട്. ഈ ഡാര്‍ക്ക് സോണ്‍പശ്ചാത്തലമാക്കി കൊണ്ട് തന്നെയാണ് ദി പ്രീസ്റ്റ് ത്രില്ലടിപ്പിക്കുന്ന കഥ പറയുന്നത്. ഫാ. ബെനഡിക്റ്റ് ആയി മമ്മൂട്ടി ലുക്കിലും … Read more

ബെസ്റ്റ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8 തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9 മണിക്ക്

ബെസ്റ്റ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8

ഏഷ്യാനെറ്റിൽ ബെസ്റ്റ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8 മലയാളി മനസ്സുകളിൽ ആസ്വാദനത്തിന്റെ പുത്തൻ വസന്തങ്ങൾ തീർത്ത യുവഗായകരുടെ അതുല്യപ്രകടനങ്ങളുമായി ” ബെസ്ററ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.പ്രേക്ഷകർ വീണ്ടും കാണാൻ ആഗ്രഹിച്ച , തങ്ങളുടെ പ്രിയഗായകരുടെ മികച്ച പ്രകടനങ്ങൾ വീണ്ടും കാണാൻ ഏഷ്യാനെറ്റ് അവസരമൊരുക്കുന്നു . പ്രതിഭയുടെ പത്തരമേറ്റിന്റെ തിളക്കവും മികവുറ്റ നല്ല നിമിഷങ്ങളുമായി സ്റ്റാർ സിങ്ങർ സീസൺ 8 ” പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു . ബെസ്റ്റ് … Read more

ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി സരിഗമപയുടെ കുട്ടിപ്പാട്ടുകാർ

Birthday tribute to Lalettan

സരിഗമപയുടെ കുട്ടിപ്പാട്ടുകാർ ദി കംപ്ലീറ്റ് ആക്ടർ ലാലേട്ടന് ഒരുക്കുന്ന പിറന്നാള്‍ ആശംസ ഇന്ത്യന്‍ സിനിമയുടെ നടന വിസ്മയം, ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്, പിറന്നാള്‍ ആശംസകളുമായി സരിഗമപയുടെ കുട്ടിപ്പാട്ടുകാർ. മെയ് 21നു അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയതാരം മോഹന്‍ലാലിന്റെ ചിത്രങ്ങളിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് അദ്ദേഹത്തിന് ഒരു സംഗീതാർച്ചന നടത്തിയിരിക്കുന്നത് മലയാളികളുടെ ഇഷ്ടവിനോദ ചാനലായ സീ കേരളത്തിലെ പ്രശസ്ത സംഗീത റിയാലിറ്റി ഷോ സരിഗമപ കേരളം ലിറ്റില്‍ ചാംപ്‌സ് മത്സരാർഥികളാണ്. മോഹന്‍ലാല്‍ ന്‍റെ ജന്മദിനം … Read more

ദൃശ്യം 2 സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 21 മെയ്‌ രാത്രി 7 മണിക്ക്

Drishyam 2 WTP Asainet

മലയാളചലച്ചിത്രം പ്രീമിയര്‍ ഷോ ദൃശ്യം 2 ഏഷ്യാനെറ്റിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചലച്ചിത്രം ദൃശ്യം 2 ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ മെയ് 21 വെള്ളിയാഴ്ച രാത്രി 7 മണിക്ക് . ഒരു രഹസ്യത്തിന് ചുറ്റുമുള്ള അനേകം സാധ്യതകളില്‍ ഒന്നാണ് അതിനെപ്പറ്റിയുള്ള അമിതമായ ഉത്കണ്ഠ, പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിനു ആ വിദ്യ തന്നെയാണ് സംവിധായകനായ ജിത്തു ജോസഫ് , മെഗാഹിറ് ചലച്ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ പരീക്ഷിച്ചിരിക്കുന്നത്. High TRP Malayalam Films – Drishyam … Read more

കോവിഡ് കരുതലിന്റേയും മുന്‍കരുതലിന്റേയും സന്ദേശവുമായി സീ കേരളം താരങ്ങളും

Covid Awareness drive Zee Keralam

മാസ്‌കിട്ട് ഗ്യാപ്പിട്ട് നില്‍ക്കാം, മനസ്സുകള്‍ അടുക്കട്ടെ – കോവിഡ് കരുതല്‍ സന്ദേശവുമായി സീരിയല്‍ താരങ്ങള്‍ കോവിഡ് 19 ന്റെ ഈ രണ്ടാം വരവിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെയും മാസ്കുകൾ ധരിക്കുന്നതിന്റെയും പ്രാധാന്യത്തെ പ്രേക്ഷകരെ ഓര്മപ്പെടുത്തുകയാണ് സീ കേരളം താരങ്ങളിപ്പോൾ. ലോക്ഡൗണ്‍ കാരണം സീരിയല്‍ ചിത്രീകരണങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ ഇടവേളയിലും മലയാളികളുടെ ജനപ്രിയ വിനോദ ചാനലായ സീ കേരളത്തിലെ താരങ്ങള്‍ ഇഷ്ടപ്രേക്ഷകരുടെ കാര്യത്തില്‍ പ്രത്യേക കരുതലുമായി രംഗത്തു വന്നിരിക്കുകയാണ്. ‘മാസ്‌കിട്ട് ഗ്യാപ്പിട്ട് നില്‍ക്കാം, മനസ്സുകള്‍ അടുക്കട്ടെ’ എന്ന … Read more

ഓപ്പറേഷൻ ജാവ – സീ കേരളം ചാനലില്‍ ടിവി റിലീസ്, 15 മേയ് 7:00 മണിക്ക്

Operation Java Movie Premier

സീ കേരളം ചാനലിൽ ടിവി റിലീസിനൊരുങ്ങി സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ – ഓപ്പറേഷൻ ജാവ തീയെറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ച ജനപ്രിയ സിനിമ ഓപറേഷന്‍ ജാവ മലയാളികളുടെ ഇഷ്ടവിനോദ ചാനലായ സീ കേരളം ചാനലിലൂടെ മേയ് 15ന് വൈകീട്ട് ഏഴിന് പ്രേക്ഷകരുടെ സ്വീകരണമുറികളിലെത്തുന്നു. നവാഗത സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കിയ ഈ സിനിമ പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസനേടിയിരുന്നു. സമകാലിക സാമൂഹിക പ്രശ്‌നങ്ങളെ കോര്‍ത്തിണക്കി പോലീസിന്റെ കുറ്റാന്വേഷണ രീതികളെ മികച്ച രീതിയില്‍ ആവിഷ്ക്കരിച്ചതിലൂടെ ഏറെ ശ്രദ്ധയും ഈ ചിത്രം … Read more