നിഴല്‍ സിനിമയുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ – 11 ജൂലൈ 6:30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Julyഏഷ്യാനെറ്റ്‌
Advertisements

ഏറ്റവും പുതിയ മലയാളം ത്രില്ലര്‍ ചലച്ചിത്രം നിഴല്‍ പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍

നിഴല്‍ സിനിമ പ്രീമിയര്‍
Asianet WTP Movie Nizhal

നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ – 11 ജൂലൈ വൈകുന്നേരം 6:30 മണിക്ക് . എസ്.സഞ്ജീവ് തിരക്കഥയോരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ് , അഭിജിത്ത് എം പിള്ള , ബാദുഷ , ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ്. കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തില്‍ ജോൺ ബേബി എന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Kaaval Movie Rights
Kaaval Movie Rights

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ ചലച്ചിത്രം

കുഞ്ചാക്കോ ബോബൻ , നയൻതാര , ഇസിൻ ഹാഷ്, സൈജു കുറുപ്പ്, ദിവ്യ പ്രഭ, വിനോദ് കോവൂർ, ഡോ. റോണി, അനീഷ് ഗോപാൽ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍. സുരേഷ് ഗോപി നായകനാവുന്ന കാവല്‍ സിനിമയുടെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ്‌ അടുത്തിടെ സ്വന്തമാക്കിയിരുന്നു. ജൂലൈ 5 മുതല്‍ സാന്ത്വനം സീരിയല്‍ ഏഷ്യാനെറ്റില്‍ തിരികെയെത്തുന്നു, തിങ്കള്‍-ശനി രാത്രി 07:00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്.

Advertisements
Asianet Serial Swanthwanam Telecast Time
Asianet Serial Swanthwanam Telecast Time
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *