സീ കേരളം സീരിയല്‍ നീയും ഞാനും സ്പെഷ്യല്‍ എപ്പിസോഡ്
ഉള്ളടക്കം

പതിവ് ശൈലികളിലെ അമ്മായിയമ്മയുടെയും നാത്തൂന്റെയും പോര് സഹിച്ചു ജീവിക്കുന്ന ടിപ്പിക്കൽ നായിക കഥകൾക്കിടയിലേക്കായിരുന്നു നീയും ഞാനും
സീ കേരളം പരമ്പര
ആകാശമേഘങ്ങളെ സാക്ഷി നിർത്തി ശ്രീലക്ഷ്‌മിയോട് പ്രണയം തുറന്നു പറയുകയാണ് രവിവർമ്മൻ. ഇന്ത്യൻ ടെലിവിഷൻ പരമ്പരകളുടെ ചരിത്രത്തിൽ പരമ്പരകളിൽ ഇതാദ്യമായാണ് ഇങ്ങനൊരു പ്രണയാഭ്യർത്ഥന അവതരിപ്പിച്ചിരിക്കുന്നത്. രവിവർമ്മൻ എന്ന കഥാപാത്രത്തിന്റെ സീരിയലിലെ എൻട്രി പോലെ തന്നെ തികച്ചും രാജകീയമായാണ് ഹെലികോപ്റ്ററിലെ ആകാശയാത്രക്കിടെയാണ് അദ്ദേഹം തന്റെ പ്രണയിനിയോട് മനസ്സ് തുറക്കുന്നത്.
ഈ സ്പെഷ്യൽ നിമിഷങ്ങൾ വരും ഈ മാസം 19 നു സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യും. ശ്രീലക്ഷ്‌മിയെപ്പോലെത്തന്നെ രവിവർമന്റെ തീരുമാനത്തിൽ സന്തോഷിക്കുകയാണ് പ്രേക്ഷകരും. ചുരുങ്ങിയകാലംകൊണ്ട് ഒട്ടേറെ ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ സുസ്മിതയും പഴയ റൊമാന്റിക് ഹീറോ ഷിജുവുമാണ് നീയും ഞാനും പരമ്പരയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
