സരിഗമപ കേരളം സീസൺ 2 ഓഡിഷൻസ് ആരംഭിച്ചു – സീ കേരളം റിയാലിറ്റി ഷോ

മലയാളം സംഗീത റിയാലിറ്റി ഷോ – സരിഗമപ കേരളം സീസൺ 2

സരിഗമപ കേരളം സീസൺ 2 ഓഡിഷൻസ്
SaReGaMaPa Keralam Season 2 Auditions

സംഗീത പ്രേമികളുടെ മനംകവർന്ന സരിഗമപ കേരളം ആദ്യ സീസണിനു ശേഷം, സ്വീകരണമുറികളിലെ നിറസാന്നിധ്യമായി മാറിയ മലയാളികളുടെ സ്വന്തം സീ കേരളം, സരിഗമപ കേരളം സീസൺ 2 അവതരിപ്പിക്കുന്നു. ആദ്യ സീസണ്‍ പൂര്‍ത്തിയാകുന്നതിനു മുൻപ് തന്നെ മത്സരാർത്ഥികളെ പിന്നണി ഗായകരാക്കാന്‍ സരിഗമപ കേരളത്തിന് കഴിഞ്ഞു എന്നത് മലയാളം ടെലിവിഷനിൽ ഒരു ചരിത്രം തന്നെ ആയിരുന്നു.

പുതിയ സീസണിനായുള്ള ഡിജിറ്റല്‍ ഓഡിഷനുകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു . 18വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വെര്‍ച്വല്‍ ഓഡിഷനിലൂടെ സുരക്ഷിതമായി ഷോയുടെ ഭാഗമാകാം. ഡിജിറ്റല്‍ ഓഡിഷന്‍റെ മുഴുവന്‍ പ്രക്രിയയും www.zeekeralam.in എന്ന വെബ്സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ രജിസ്ട്രേഷന്‍ ഫോം ലഭ്യമാകും. രജിസ്‌ട്രേഷന് പുറമെ സംഗീത അഭിരുചി വ്യക്തമാകുന്ന ഒരു വീഡിയോ അപ്ലോഡ് ചെയ്യുകയും വേണം. കൂടാതെ, 91529 15281 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കിയാല്‍ വെബ്സൈറ്റ് ലിങ്ക് ലഭ്യമാകും.രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന ഓഡിഷനിലൂടെ മികവുറ്റ ഗായകപ്രതിഭകളെ തിരഞ്ഞെടുക്കും.

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍