പ്രയാഗ മാർട്ടിൻ മുഖ്യാതിഥിയായി മനം പോലെ മംഗല്യത്തിനായി അരങ്ങൊരുങ്ങുന്നു

സീ കേരളം സീരിയല്‍ മനം പോലെ മംഗല്യം , പ്രയാഗ മാർട്ടിൻ സ്പെഷ്യൽ എപ്പിസോഡ്‌

പ്രയാഗ മാർട്ടിൻ സ്പെഷ്യൽ എപ്പിസോഡ്‌
Prayaga Martin Episode Manampole Mangalyam

സീ കേരളം ചാനലിലെ ജനപ്രിയ പരമ്പര “മനം പോലെ മംഗല്യം” പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സന്തോഷ നിമിഷങ്ങളിലേക്ക്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ അരവിന്ദ് രാജയുടെയും മീരയുടെയും വിവാഹമാണ് വരും എപ്പിസോഡുകളിൽ ചാനൽ സംപ്രേഷണം ചെയ്യാൻ പോകുന്നത്. ഏറെ ഉദ്യോഗജനകമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന ഇവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ മുഹൂർത്തങ്ങളാണ് കടന്നു വരാനിരിക്കുന്നതെന്ന പ്രതീക്ഷ നൽകി വിവാഹ ക്ഷണക്കത്തും ചാനൽ പുറത്തിറക്കി. ഈ മനം പോലെ മംഗല്യത്തിന് മാറ്റു കൂട്ടാൻ പ്രിയ താരം പ്രയാഗ മാർട്ടിൻ  മുഖ്യാതിഥിയായെത്തുന്നു.

സീ കേരളം സീരിയല്‍ സ്പെഷ്യൽ എപ്പിസോഡ്‌

പ്രയാഗക്കൊപ്പം “നീയും ഞാനും” താരം സുസ്മിതയും വിവാഹവേദിയിൽ അതിഥിയായെത്തും. ഈ തിങ്കളാഴ്ച (ജൂലൈ 12) നടക്കുന്ന മഞ്ഞൾകല്യാണത്തോടെ വിവാഹ ആഘോഷങ്ങളുടെ എപ്പിസോഡുകൾ പ്രേക്ഷകർക്ക് കൺനിറയെ കാണാം. ഈ മാസം 15നു വിവാഹ സ്പെഷ്യൽ എപ്പിസോഡാവും ചാനലിൽ സംപ്രേഷണം ചെയ്യുന്നത്. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ പ്രയാഗ മാർട്ടിൻ ആദ്യമായാണ് ഒരു ടെലിവിഷൻ സീരിയലിന്റെ ഭാഗമാകുന്നത് എന്ന പ്രത്യേകതയും ഈ എപ്പിസോഡിന് ഉണ്ട്.

സീ5 ആപ്പില്‍ ലഭ്യം

വിധവയായ അമ്മായിയമ്മയുടെ പുനർവിവാഹത്തിന് മരുമകൾ വഴിയൊരുക്കുന്ന ഈ പരമ്പരയിൽ അതിർവരമ്പുകളില്ലാത്ത പ്രണയ സാഫല്യത്തിൻറെ മനോഹര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പ്രേക്ഷകരെയും ക്ഷണിക്കുകയാണ് ചാനൽ. പ്രിയ താരം സ്വാസിക വിജയ് മരുമകളുടെ വേഷത്തിലെത്തുന്ന സീരിയലും അതിലെ മറ്റു താരങ്ങളും വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ മനസ്സിലിടം നേടിയത്. മീര നായർ, നിയാസ്, രാജേന്ദ്രൻ എന്നീ താരങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന സീ കേരളം ചാനലിൽ അവർ കാത്തിരിക്കുന്ന സ്പെഷ്യൽ എപ്പിസോഡുകളാണ് വരാനിരിക്കുന്നത്. സീ കേരളത്തിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് മനം പോലെ മംഗല്യം സംപ്രേഷണം ചെയ്യും.

സരിഗമപ കേരളം സീസൺ 2 ഓഡിഷൻസ്
SaReGaMaPa Keralam Season 2 Auditions

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment